News

പി വി അൻവർ എം എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം:           പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ മത്സരിക്കില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന് തിരുപാധിക പിന്തുണ നൽകും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ മത്സരിപ്പിച്ചാൽ തൃണമുൽ കോൺഗ്രസിന്റെ നേതാക്കളെല്ലാം നിലമ്പൂരിൽ വന്ന് പ്രചാരണം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചത് മാപ്പ് പറയുന്നതായും പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞിട്ടാണ് താൻ ആരോപണം ഉന്നയിച്ചതെന്നും അൻവർ […]Read More

News

ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് തുടക്കമായി

പ്രയാഗ്‌രാജ്: ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തുടക്കമായി. തിങ്കളാഴ്‌ച പുലർച്ചെ, നടന്ന ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിന് സമീപമാണ് മഹാ കുംഭമേള നടക്കുന്നത്. അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്താണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ശനിയാഴ്‌ച മുതൽ കുറഞ്ഞത് 85 ലക്ഷം പേരെങ്കിലും സംഗമസ്ഥാനത്ത് […]Read More

News

നടി ഹണി റോസ് നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോ‌ടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് അറിയിക്കാനും കോട‌തി ആവശ്യപ്പെട്ടു. രാഹുൽ ഈശ്വർ ഓൺലൈനായി സമർപ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള […]Read More

News

 തമിഴ് നടൻ ജയം രവി തൻ്റെ പേര് മാറ്റി

പ്രശസ്ത തമിഴ് നടൻ ജയം രവി തന്റെ പേര് രവി മോഹൻ എന്ന് ഔദ്യോഗികമായി പേര് മാറ്റി. നിത്യ മേനൻ്റെ കൂടെ അഭിനയിക്കുന്ന തൻ്റെ വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ഈ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയയിലെ ഒരു പ്രസ്താവനയിൽ, ഇത് ഒരു പരിവർത്തനാത്മക തീരുമാനമാണെന്ന് രവി പറഞ്ഞു, “ഇന്ന് മുതൽ, ഞാൻ രവി/രവി മോഹൻ എന്നറിയപ്പെടും, എന്റെ വ്യക്തിപരവും തൊഴിൽപരവുമായ അഭിലാഷങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു പേര്. എന്റെ കാഴ്ചപ്പാടും […]Read More

News

 മകരവിളക്ക് നാളെ

ശബരിമല:          മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്. ചൊവ്വാഴ്ചയാണ് മകര വിളക്ക്. രാവിലെ 8.55 ന് മകരസംക്രമപൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യു പയോഗിച്ച് അഭിഷേകം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും. സന്നിധാനത്ത് തന്ത്രി കണ്ട്ഠര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 19 വരെ മാത്രമേ […]Read More

News

 സുപ്രീംകോടതിയിൽ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്

     സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് ഒഴിവിൽ കരാർ നിയമനം. യോഗ്യത: നിയമ ബിരുദം. പ്രായപരിധി: 20-32 വയസ്.അപേക്ഷാഫീസ് 500 രൂപ. ജനുവരി 14 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് .ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച് 9 നാണ് പരീക്ഷ. വെബ് സൈറ്റ്:www.sci.gov.in.Read More

News

 ഗാസയിലെ വിദ്യാഭ്യാസ സംവിധാനത്തെ തകർത്തതായി മലാല

ഇസ്ലാമാബാദ്:             ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഇസ്രയേലിനെ വിമർശിക്കുന്നത് തുടരുമെന്ന് നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്സായ്. ഗാസയിലെ വിദ്യാഭ്യാസ സംവിധമപ്പാടെ ഇസ്രയേൽ പിച്ചിച്ചീന്തിയെന്നും അവർ പറഞ്ഞു. പാകിസ്ഥാനിൽ ‘മുസ്ലിം രാഷ്ട്രങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം’എന്ന വിഷയത്തിൽ ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇസ്രയേൽ ഗാസയിലെ 90 ശതമാനം സ്കൂളുകളും തകർത്തു. എല്ലാ സർവകലാശാലയിലും ബോംബിട്ടു.പലസ്തീൻ കുട്ടികളുടെ ജീവിതവും ഭാവിയും നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.Read More

News

ഓസ്ട്രേലിയൻ മന്ത്രിക്ക് വരവേൽപ്

നെടുമ്പാശ്ശേരി:         ഓസ്ട്രേലിയൻ മന്ത്രിസഭയിലെ മലയാളിമുഖം ജീൻസൺ ആന്റോ ചാൾസിന് നാടിന്റെ വരവേൽപ്പ്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ കൊച്ചി വിമാത്താവളത്തിലെത്തിയ ജിൻസനെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലാണ് ജിൻസൺ നഴ്സിങ് പൂർത്തിയാക്കിയത്. ജിൻസന്റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ളവർ ആശുപത്രി പിആർഒ ബാബു തോട്ടുങ്കൽ, മദനൻ ചെല്ലപ്പൻ, ഷാജി നീലേശ്വരം തുടങ്ങിയവർ ജീൻസണെ സ്വീകരിക്കാനെത്തി.ആദ്യമായാണ് ഓസ്ട്രേലിയയിൽ […]Read More

News

ദേവജിത്ത് സൈകിയ ബിസിസിഐ സെക്രട്ടറി

മുംബൈ:        ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയായി ദേവജിത്ത് സൈകിയയെ തെരഞ്ഞെടുത്തു. ജയ്ഷാ ഐസിസി ചെയർമാനായ സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. അസം ടീമിൽ വിക്കറ്റ് കീപ്പറായിരുന്നു. തുടർന്ന് അഭിഭാഷകനും ആർ ആർബിഐയിൽ ഉദ്യോഗസ്ഥനുമായിരുന്നു. 2016 മുതൽ ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാണ്. 2019 ൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി. 2022 ൽ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി. പ്രദ്തേജ് സിങ് ഭാട്ടിയയെ പുതിയ ട്രഷററായും യോഗം തെരഞ്ഞെടുത്തു.Read More

News

ഉത്തരാഖണ്ഡിലും വന്‍ ഭൂകമ്പത്തിന് സാധ്യത ,ജാഗ്രതാ നിര്‍ദേശം

ഡെറാഡൂൺ:  ഈ ആഴ്‌ച ടിബറ്റിലുണ്ടായ വന്‍ ഭൂചലനം ഇന്ത്യയെ അടക്കം ഞെട്ടിച്ച വാര്‍ത്തയാണ്. റിക്‌ടര്‍ സ്‌കേലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടിബറ്റില്‍ ഉണ്ടായത്. നൂറിലധികം പേരുടെ മരണത്തിനും ഭൂചലനം കാരണമായി. ടിബറ്റിന് പിന്നാലെ ഇന്ത്യയിലെ ഉത്തരാഖണ്ഡിലും ഒരു വലിയ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയാണ് വിദഗ്‌ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ ഭൂകമ്പം ഏത് സമയത്ത് സംഭവിക്കുമെന്നോ ഏത് പ്രദേശത്തായിരിക്കുമെന്നോ പ്രവചിക്കാൻ വിദഗ്‌ധര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ, യുറേഷ്യൻ പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി മൂലം ഉത്തരാഖണ്ഡ് ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശം ഭൂകമ്പ […]Read More

Travancore Noble News