News

എസ്ബിഐയിൽ 13,735 ഒഴിവ്

        എസ്ബിഐയിൽ ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 13,735 ഒഴിവുണ്ട്. കേരളത്തിൽ ഒഴിവ് 426. യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 20 – 28 വയസ്.അപേക്ഷാ ഫീസ് 750 രൂപ. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, നിർദ്ദിഷ്ട പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് .അപേക്ഷിക്കുന്നതിനും ഫീസ് ഒടുക്കുന്നതിനുമുള്ള അവസാന തീയതി ജനുവരി 07.www.ibposonline.ibps.in/sbidrjadec24 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക്:wwww.sbi.co.in കാണുക.Read More

News

367 പേരുടെ തൊഴിൽ നഷ്ടമാകും

തൃശൂർ:         റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ഓഫീസുകൾ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ 367 പേർക്ക് സംസ്ഥാനത്ത് തൊഴിൽ നഷ്ടമാകും. സംസ്ഥാനത്തെ എട്ട് റെയിൽവേ സ്റ്റേഷനുകളിലെ ആർ എംഎസ്സുകൾ ആദ്യ ഘട്ടമായി അടച്ചുപൂട്ടി. ഇവിടെ ജോലി ചെയതിരുന്ന 87 കരാർ തൊഴിലാളികളെ ഒരുമിച്ച് പിരിച്ചുവിട്ടു. ഇവരിൽ അധികവും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. പൂട്ടിയ സ്ഥാപനങ്ങളിലെ 280 സ്ഥിരം ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി. രാജ്യത്തെ ആർ എംഎസ് ഓഫീസുകളെ ലെവൽ1,2 എന്ന് […]Read More

News

ശ്രീനഗറിൽ അതിശൈത്യം

ന്യൂഡൽഹി:          ജമ്മു കാശ്മീരിലെ ശ്രീനഗറിൽ താപനില മൈനസ് 8.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. 50 വർഷത്തിനിടെ ഏറ്റവും തണുപ്പുള്ള ഡിസംബർ രാത്രിയാണ് ശനിയാഴ്ച കടന്നുപോയത്. ഞായറാഴ്ച രാവിലെ താപനില മൈനസ് 3.2 ഡിഗ്രി സെൽഷ്യസായി. ദാൽ തടാകത്തിലെ വെള്ളത്തിന്റെ ഉപരിതലം ഐസ് പാളിയായി മാറി. രാജസ്ഥാൻ, കിഴക്കൻ യുപി എന്നിവിടങ്ങളിലും തണുപ്പ് കൂടി. ഡൽഹിയിലെ കുറഞ്ഞ താപനില 7.3 ഡിഗ്രി സെൽഷ്യസായും കൂടിയ താപനില 23 ഡിഗ്രിയായും രേഖപ്പെടുത്തി. ശൈത്യം കടുത്തതോടെ […]Read More

News

ഗുണ്ട നേപ്പാളിൽ പിടിയിൽ

തൃശൂർ         യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ ഷംനാദിനെ(35)യാണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോട തൃശൂർ സിറ്റി പൊലീസ് അറസ്റ്റ്‌ ചെയ്തത്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതു്. 2023 ആഗസ്റ്റ് 17 ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫയാസിനെ വധിക്കാൻ ശ്രമിച്ചതിന് വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ […]Read More

News

വനിത 20ട്വന്റി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം

കോലാലംപൂർ:          പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തോൽപ്പിച്ചു. സ്കോർ: ഇന്ത്യ 117/7, ബംഗ്ലാദേശ് 76 (18.3 ).ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർ ഗൊംഗഡി തൃഷയാണ് തിളങ്ങിയത്.47പന്തിൽ 52റണ്ണെടുത്ത ഓപ്പണർ അഞ്ച് ഫോറും രണ്ട് സിക്സറും നേടി. അഞ്ചു കളിയിൽ 159 റണ്ണടിച്ച തൃഷയാണ് കിരീടനേട്ടത്തിൽ നിർണായകമായത്. നാല് വിക്കറ്റ് നേടിയ ബംഗ്ളാദേശ് പേസർ ഹർജാന ഈസ്മിനാണ് […]Read More

News മലപ്പുറം

സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം. ചെട്ടിയാറമ്മൽ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു. ഗുരുതരമായി പരുക്കേറ്റയാൾ ചികിത്സയിലിരിക്കേ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. 10 വയസ്സുകാരനായ മകനും ഒപ്പം ഉണ്ടായിരുന്നു. വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് എളങ്കൂരുവച്ചു കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടിയത്. റോഡിലേക്ക് തെറിച്ച് വീണ നൗഷാദിന്റെ തല റോഡിലിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിൽ മകനും പരിക്കുണ്ട്. ഇരുവരെയും നാട്ടുകാർ ചേർന്ന് മഞ്ചേരി […]Read More

News

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം,8 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു

നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. ഉസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് വീടിനു നേരെ ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ സംഘം വീടിന് കല്ലെറിയുടെയും പൂച്ചെടികൾ തകർക്കുകയും ചെയ്തു. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തീയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീമരിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രതിഷേധം. സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.Read More

News

 തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം

ശബരിമല:         ശബരിമലയിൽ മണ്ഡല പൂജയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ 25, 26 തീയതികളിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 25 ന് 54,000 പേർക്കും, 26 ന് 60,000 പേർക്കും മാത്രമാകും ദർശന സൗകര്യം. രണ്ടു ദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും സ്പോട്ട് ബുക്കിങ്ങിലൂടെ അനുവദിക്കുക. തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഞായറാഴ്ച രാവിലെ ഏഴിന് ആറന്മുള പാർസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.Read More

News

ശിശുക്ഷേമ സമിതിയിൽ പരിശോധന

തിരുവനന്തപുരം:         രണ്ടര വയസ്സുകാരിയെ ആയ മാർ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ പരിശോധന നടത്തി. അസി. കലക്ടർ സാക്ഷി മോഹൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ സിവിൽ ജഡ്ജ് ഷംനാദ് തുടങ്ങിയവരാണ് ശനിയാഴ്ച സമിതിയിലെത്തിയത്. സമിതിയുടെ പ്രവർത്തനങ്ങളും ജീവനക്കാരുടെ വിവരങ്ങളും സംഘം പരിശോധിച്ചു.സമിതിയിലെ രേഖകൾ, സാമ്പത്തിക വിവരങ്ങൾ, ജീവനക്കാരുടെ എണ്ണം, മറ്റ് വിവരങ്ങൾ, അഡ്മിനിസ്ട്രേറ്റിവ്,മാനേജ്മെന്റ് വിവരങ്ങൾ, കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ എന്നിവയും പരിശോധിച്ചു.Read More

News

പ്രധാനമന്ത്രി കുവൈറ്റിൽ

മനാമ:         രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തി.കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് സ്വീകരിച്ചു.കുവൈറ്റ് ഭരണാധികാരിയായ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബറുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച കുവൈറ്റിലെ ഗൾഫ് സ്പിക് ലേബർ ക്യാമ്പ് പ്രധാനമന്ത്രി സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി സംവദിച്ചു. മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈറ്റ് പൗരൻമാരായ അബ്ദുൾ ലത്തീഫ് അൽ നെസെഫിനു മായും,അബ്ദുല്ല […]Read More

Travancore Noble News