–നിനച്ചിരിക്കാതെ എത്തുന്ന പ്രകൃതി ദുരന്തങ്ങൾക്കു മുൻപിൽ നിസ്സഹായരായി കണ്ണുനീർ വറ്റാതെ ജീവിക്കുന്നവരാണ് നമ്മൾ മലയാളികൾ.ഓരോ ദുരന്തവും ഓരോ പാഠമാണ്- മനുഷ്യനിർമ്മിതവും അല്ലാത്തവയും.മഴ കനക്കുന്നു…കാലവർഷം വന്നെത്തി-പതിനാറു വർഷങ്ങൾക്കു ശേഷം വളരെ നേരത്തെ…ഒരു ചോദ്യം ഉയർന്നു വരുന്നു.ആരോടാണ് നാം പോരാടേണ്ടത്.?പല രീതിയിൽ ഈ ചോദ്യത്തെ നമുക്ക് വ്യാഖ്യാനിക്കാം.ഉത്തരങ്ങൾ പലതാണ്.എല്ലാ തരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നാലും, ഒടുവിൽ ആത്യന്തികമായി ഒരേ ഒരു ഉത്തരം മാത്രം…അതെ, നമ്മൾ പോരാടേണ്ടത് പ്രകൃതിയോടാണ്, പ്രകൃതി ദുരന്തങ്ങളോടാണ്-ലോക ചരിത്രം പരിശോധിച്ചാൽ പ്രകൃതിയോട് പട വെട്ടി വിജയിച്ചു മുന്നേറുന്ന ഒരുപാട് […]Read More
May 14, 2025
ഒരു പേരിലുണ്ട് എല്ലാം-അത്രമാത്രം അർത്ഥവത്തായ മഹത്തരമായ, കരുതലിന്റെയും ഒത്തൊരുമയുടെയും, നിശ്ചയദാർഢ്യത്തിന്റെയും തിരിച്ചടിയുടെയും, കുടുംബ സ്നേഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും അഭിമാനം തുടിക്കുന്ന മിഷന് നൽകിയ പേര്… എത്രകാലം കഴിഞ്ഞാലും എത്ര തലമുറകൾ മാറി വന്നാലും എന്നും ചരിത്രത്തിൻറെ താളുകളിൽ ലോകത്തിന് ഇന്ത്യ എന്ന മഹാരാജ്യം കാണിച്ചുകൊടുത്ത കുടുംബം എന്ന പരിപാവന സത്യത്തിന്റെ മാതൃ-സഹോദരി സഹനത്തിന്റെ എരിഞ്ഞടങ്ങാത്ത കനലായി ഒരു ഓർമ്മപ്പെടുത്തലായി എന്നും നിലനിൽക്കും ഈ പേര്…ഒരു ഭരണകൂടം എങ്ങനെയാവണം തന്റെ ജനങ്ങളെ ചേർത്തുപിടിക്കേണ്ടതെന്നും, തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കേണ്ടതെന്നും ലോകത്തിനു മനസ്സിലാക്കി […]Read More
