ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കാണുവാൻ ചാണ്ടി ഉമ്മൻ എത്തി . 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു .കേരളത്തിലും തമിഴ് നാട്ടിലും ചിത്രം സൂപ്പർ ഹിറ്റാണ് . പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്റെ വരവ്.Read More
ചെന്നൈ: ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ ഈണം നൽകിയ 4500ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീത കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാ നിർമാതാക്കളിൽനിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ […]Read More
മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്.പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ഈ കോമ്പിനേഷൻ ഒത്തുചേർന്നത്.രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി.സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് […]Read More
മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ – ശോഭനയുടേത്.ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നുമോഹൻലാലിനെ നായകനാക്കിരജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്.സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരന്മാരെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന യുടേതായി എത്തിയ കഴിഞ്ഞ ചിത്രം.മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണിത്.വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന് […]Read More
നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ. 1980 കാലഘട്ടങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ മിക്ക ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവ് ഗാന്ധിമതി ബാലനായിരുന്നു മലയാളത്തിലെ പ്രമുഖ സംവിധായകന്മാരായ കെ ജി ജോർജ്, വേണു നാഗവല്ലി, പത്മരാജൻ, ബാലചന്ദ്ര മേനോൻ, ജെ ശശികുമാർ, […]Read More
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചു. ‘അയാമുൽ […]Read More
മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ വലിയൊരു തംരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആട് ജീവിതം. വലിയ വിജയമാണ് ചിത്രം തീയ്യേറ്ററിൽ നേടി കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള കളക്ഷൻ നോക്കിയാൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 30 കോടിക്ക് മുകളിലാണ്.ഇന്ത്യ നെറ്റ് കളക്ഷനായി ചിത്രം നേടിയത് 21.6 കോടിയും, ഇന്ത്യ ഗ്രോസായി 15.95 കോടിയും ഓവര്സീസ് കളക്ഷനായി 14.55 കോടിയും ചിത്രം നേടി കഴിഞ്ഞു. ഹിന്ദിയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 0.2 കോടിയോളം രൂപയാണ്. തമിഴിൽ നിന്നും ആദ്യ ദിനം 0.6 കോടിയും രണ്ടാം […]Read More
നോവൽ സിനിമയാകുകഎന്നത് മലയാളം സിനിമയിൽ അപൂർവ്വമായ ഒന്നാണ് . ചെമ്മീൻ ഉണ്ടാക്കിയ ഓളം മലയാളിയുടെ മനസ്സിൽ ഇന്നും നിലനിൽക്കേ ബന്യാമിൻ്റെ ആടുജീവിതം സിനിമയായെന്ന് അറിഞ്ഞതു മുതൽ അത് കാണാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ അസ്ഥാനത്തായില്ല. സിനിമ കണ്ടിറങ്ങുമ്പോൾ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ കാര്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരു സിനിമയാണിത്. കാരണം പ്രവാസ ജീവിതം മലയാളികളുടെ ജീവിതത്തിലെ മാറ്റി നിർത്താനാകാത്ത ഒന്നായതിനാലാകാം ഇനി സിനിമയിലേയ്ക്ക് കൂടുതൽ കടക്കുകയാണെങ്കിൽ പൊതുവേ എല്ലാ വിഭാഗങ്ങളിലും മികവ് പുലർത്തിയ സിനിമയാണിത്. ഈ സിനിമയ്ക്ക് […]Read More
ജനപ്രിയ നായകൻ എന്ന ടൈറ്റിലുമായി വന്നിരുന്ന ദിലീപ് ചിത്രങ്ങൾക്ക് ഒരു മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. കുറച്ചുകാലമായി അതിന് മാറ്റം വന്നിരിക്കുന്നു. പ്രത്യേകിച്ചും നടിയുമായുള്ള കേസും അതിനെ തുടർന്നുള്ള അറസ്റ്റും, സിനിമയിൽ അടുത്തകാലത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലുള്ള പറഞ്ഞു പഴകിയ തമാശകൾ പ്രേക്ഷകർ സ്വീകരിക്കാതെ വന്നതും ദിലീപിന്റെ കരിയറിനെ സരമായി ബാധിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ.സമീപകാലത്തിറങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. കുട്ടികളുടെയും സ്ത്രീകളുടെയും ഇഷ്ട നായകനായിരുന്നു ദിലീപ്. സിനിമയിൽ ഒരിക്കൽ നഷ്ടപ്പെട്ടുപോകുന്ന ഇമേജ് തിരിച്ചുപിടിക്കുക അത്ര എളുപ്പമുള്ള […]Read More
ഞാൻ ജയശങ്കറിൻ്റെ കൈയ്യൊന്നു നോക്കിക്കോട്ടെ?ഒരു പെൺകുട്ടി ജയശങ്കർ എന്ന യുവാവിനോടു ചോദിക്കുന്നു.ജയശങ്കറിൻ്റെ കൈ കണ്ടതിനു ശേഷമാകാം ആ പെൺകുട്ടി പറയുന്നതു വീണ്ടും ശ്രദ്ധിക്കാം.” ങ്ങടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിനി വരാൻ പോകുന്നത്. ഒരുപാട് അപമാനങ്ങളും അവഹേളനങ്ങളും ഒക്കെ സഹിക്കേണ്ടി വരും.ഇതു കേൾക്കുന്ന ജയശങ്കറിൻ്റെ മുഖഭാവം വല്ലാതെയാകുന്നു.വീണ്ടും അവളുടെ വാക്കുകൾ” ങ്ങള് കാരണം ഇവിടെ കലാപങ്ങൾ വരെഉണ്ടാകാൻ സാദ്ധ്യതയുണ്ട്.ഞാനിനി ഒരു കാര്യം കൂടി പറയാം.ങ്ങടെ കൈ ഇനി വേറൊരു മനുഷ്യനെ കാണിക്കാൻ നിക്കണ്ട.”ഇതും കൂടി കേട്ട ജയശങ്കറിൻ്റെ […]Read More