ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജനുവരിയിൽ ആരംഭിക്കുന്ന സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര, പിജി ഡിപ്ളോമ, ഡിപ്ളോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാൻ:https//ignouadmission.smarth.edu.in ൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെ. 15.ഫോൺ: 0471 2344113,2344120, 94470 44132.Read More
തിരുവനന്തപുരം :വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പദ്ധതിയുടെ ഭാഗമായുള്ള പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം.തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ്ങ് കമ്മിറ്റി പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ഒന്ന് മൂന്ന് അഞ്ച് ഏഴ് ഒൻപത് ക്ലാസ്സുകളിലായി തയ്യാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്.കേരള ത്തിലെ പാഠപുസ്തകങ്ങൾ 16വർഷങ്ങൾക്കു ശേഷമാണ് സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.2007ലാണ് പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കാരങ്ങൾ ഇതിന് മുൻപ് നടത്തിയത്.നിരവധി പ്രത്യേകതകൾ ഇത്തവണത്തെ പരിഷ്കാരങ്ങളിൽ […]Read More
വിദേശ സ്കോളർഷിപ്പിന് അപേക്ഷിക്കാംവിദേശ സർവകലാശാലകളിൽ ബിരുദ / ബിരുദാനന്തര / പിഎച്ച്ഡി കോഴ്സുകൾ പഠിക്കുന്നവർക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്കോളർഷിപ്പ് നൽകും. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സിഖ്, ബുദ്ധ, ക്രിസ്ത്യൻ, മുസ്ലിം, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ട് ലഭ്യമാക്കണം. ഫോൺ: 047123020, 2300524.Read More
കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് പി ജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, (കുറഞ്ഞത്50% മാർക്ക്), എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് ഇളവുണ്ട്.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങൾക്ക്:keralauniversity.ac.in or 04712308421/9495700985.Read More
ന്യൂഡൽഹി:2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എംഫിൽ പ്രവേശനം പിൻവലിച്ചു. എംഫിൽ കോഴ്സുകൾ അംഗീകാരമില്ലാത്തതാണെന്നും സർവകലാശാലകൾ ഇത് നടത്തരുതെന്നും യുജിസി വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഏതാനും ചില സർവകലാശാലകൾ 2023 – 24 വർഷത്തെ എംഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ള സാഹചര്യത്തിലാണ് യുജിസി യുടെ മുന്നറിയിപ്പു്. നാല് വർഷ ബിരുദ കോഴ്സ് 75 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് പിഎച്ച്ഡി പ്രവേശനപരീക്ഷ എഴുതാൻ കഴിയും.Read More
സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പ് ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023 – 2024 ൽ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജാതി, മത, വരുമാന പരിഗണനകളില്ല.കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പട്ടികജാതി വികസന ഓഫീകളിൽ നിന്ന് ലഭിക്കും. അവസാന തീയതി 2024 മാർച്ച് 15.Read More
2024 മാർച്ചിലെ എസ് എസ്എസ്എൽസി/ ടിഎച്ച് എൽസി എന്നീ പരീക്ഷക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. ഡിസംബർ 22 വരെ 350 രൂപ സൂപ്പർ ഫൈനോടെ ഫീസട യ്ക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.Read More
ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്യുന്നു.Read More