കേരള സർവകലാശാല ജർമൻ പഠനവിഭാഗം നടത്തുന്ന ജർമൻ A1(Deutsch A1) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെനീട്ടി. അന്ന് വൈകിട്ട് നാലുമണി വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ ജർമൻ പഠന വിഭാഗത്തിൽ സ്വീകരിക്കും. യോഗ്യത പ്ലസ് ടു/തത്തുല്യം. ക്ലാസ് സമയം വൈകിട്ട് 5.30 മുതൽ ഏഴു വരെയും രാവിലെ 7.30 മുതൽ ഒമ്പതു വരെയുമാണ്.ആകെ സീറ്റ് 30. വിവരങ്ങൾക്ക്:www.keralauniversity.ac.in/dept/depthome.Read More
തിരുവനന്തപുരം:ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർഥികൾ.2971പരീക്ഷാ കേന്ദ്രങ്ങളിലായി മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25ന് അവസാനിക്കും. ഗൾഫിൽ എട്ട് കേന്ദ്രത്തിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും പരീക്ഷ നടത്തും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 2017 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം […]Read More
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച്-4ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 25-ന് അവസാനിക്കും. ഐടി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇതിനോടകം ഫെബ്രുവരി 14-ന് പൂർത്തിയാക്കിയിട്ടുണ്ട്. മോഡൽ പരീക്ഷ 19- ന് ആരംഭിച്ച് 23-ന് അവസാനിക്കുമ്പോൾ പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി 22-ന് അവസാനിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. മാർച്ച് നാലിന് ആദ്യം നടക്കുന്നത് മലയാളം- പാർട്ട്-1, തമിഴ്, കന്നട, ഉറുദ്ദു, […]Read More
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം ട്രെയിനിങ് ഡിവിഷൻ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ളോമ ഇൻ കംപ്യൂട്ടറൈസിഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽഫോൺ സർവീസിങ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആൻഡ് നോൺ ലീനിയർ വീഡിയോ എഡിറ്റിങ് എന്നിവയാണ് കോഴ്സുകൾ. പഠന കാലയളവിൽ സ്റ്റൈ പെൻഡ് ലഭിക്കും. വരുമാന പരിധിക്ക് വിധേയമായി ഫീസിളവ് അനുവദിക്കും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ഫെബ്രുവരി 29 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്:www.captkerala.com […]Read More
കൊച്ചി:മറൈൻ എഞ്ചിനീയറിങിനും, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങിനും കുസാറ്റ് അപേക്ഷ ക്ഷണിച്ചു.കുസാറ്റിൽ പ്ലേസ്മെന്റിൽ ഏറെ മുന്നിട്ട് നിൽക്കുന്ന കോഴ്സുകളാണ് ഇവ രണ്ടും. എട്ട് സെമസ്റ്ററുകൾ വീതമാണ് രണ്ട് കോഴ്സുകൾക്കുമുളളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27 ആണ്.https://admissions.cusat.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം.Read More
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദം അടുത്ത അക്കാദമിക് വർഷംമുതൽ നടപ്പാക്കും. ഇതിനുള്ള നിയമാവലി അക്കാദമിക് കൗൺസിൽ യോഗം അംഗീകരിച്ചു. നിയമാവലി തയ്യാറാക്കി അംഗീകരിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്.അക്കാദമിക് കൗൺസിൽ യോഗത്തിൽ സിൻഡിക്കേറ്റംഗം അഡ്വ.പി കെ ഖലീമുദ്ദീനാണ് സർവകലാശാലയുടെ റഗുലേഷൻ 2024 അവതരിപ്പിച്ചതു്.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ പരീക്ഷകൾ കോളേജുകളാണ് നടത്തുക.രണ്ട്, നാല് ആറ്, എട്ട് സെമസ്റ്ററുകളുടെ പരീക്ഷ സർവകലാശാല നടത്തും. യോഗത്തിൽ വൈസ്-ചാൻസിലർ ഡോ.എം കെ ജയരാജ് അധ്യക്ഷനായി.Read More