നിപ സ്ഥിരീകരിച്ചു. കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുRead More
തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. 90 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകമെമ്പാടും അറിയപ്പെട്ടിരുന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു ഡോ. വല്യത്താൻ. ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. […]Read More
തിരുവനന്തപുരം: രോഗികകളുടെ ഗതാഗതത്തിനായി യന്ത്രവൽകൃത ‘ട്രോളി ഇ-ഡ്രൈവ് വികസിപ്പിച്ച് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളേജിന്റെ സഹകരഞ്ഞത്തോടെയാണ് പുതിയ സംവിധാനം. സ്ട്രക്ചറുകൾ തള്ളുമ്പോഴുള്ള സുരക്ഷിതയില്ലായ്മയും ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഇല്ലാതാക്കാനും ഡോക്ടറുടെയടുത്ത് രോഗിയെ എത്തിക്കുന്നത് വൈകാതിരിക്കാനു മാണിത്. റീചാർജ് ചെയ്യാവുന്ന ബാറ്ററിയാൽ പ്രവർത്തിക്കുന്നതാണ് മോട്ടോർ.ബയോ ആക്ടീവ് സെറാമിക് ബീഡുകൾ മുഖേന ആന്റി ബയോട്ടിക്കുക ൾ, അണുബാധയേറ്റ എല്ലുകളിലേക്ക് എത്തിക്കുന്ന സാങ്കേതിക വിദ്യ, […]Read More
പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണെന്ന് മന്ത്രി പറഞ്ഞു.Read More
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം […]Read More
തിരുവനന്തപുരം:മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വേനൽ മഴയും മഴക്കാലവും വരുന്ന തോടെ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത. മുൻകരുതലുകൾ ഏകോപിപ്പിക്കാൻ ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്നു.ഉഷ്ണ തരംഗവും മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.തദ്ദേശ തലത്തിൽ കർമപദ്ധതി രൂപീകരിക്കൽ, വാർഡുതല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്കമാക്കാൽ, ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധം എന്നിവയ്ക്ക് യോഗം നിർദ്ദേശം നൽകി. മെഡിക്കൽ ഓഫീസർ പ്രാദേശിക പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകണം. മലിനജലത്തിലിറങ്ങുന്നവർ നിർബന്ധമായും ഡോക്സിസൈക്ലിൻ കഴിക്കണം. എച്ച്1, […]Read More
ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ് ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അടിയന്തര സ്വഭാവമുള്ള […]Read More
തിരുവനന്തപുരം:രോഗകാരികളായ ആശുപത്രി മാലിന്യം ജൈവ നൂതന സംവിധാനം അവതരിപ്പിച്ച് സിഎസ് ഐആർഎൻഐഐ എസ്ടി. ഒരു കിലോഗ്രാം ആശുപത്രി മാലിന്യം മൂന്ന് മിനിറ്റിൽ കാർഷികാവശ്യത്തിന് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റിയെടുക്കാവുന്ന ഡ്യുവൽ ഡിസിൻഫെക്ഷൻ സോളിഡിഫിക്കേഷൻ എന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചത്. ഇതു വഴി രക്തം, കഫം, മൂത്രം, മറ്റ് ശരീരസ്രവങ്ങൾ, ദന്ത മാലിന്യങ്ങൾ, കോട്ടൺ ബാൻഡേജ്, ലാബ് മാലിന്യം എന്നിവ വളരെ പെട്ടെന്ന് തന്നെ അണുനശീകരണം നടത്തി ഖരമാലിന്യമാക്കാം.ആശുപത്രി മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാനാകും എന്നതാണ് പ്രത്യേകത.ഗുരുതരമായ രോഗചംക്രമണം ഇതുവഴി […]Read More
കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യമായി അപൂര്‍വരോഗമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. പെരുമ്പാവൂര്‍, കൂവപ്പടി സ്വദേശിയിലാണ് (56) ലൈം രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൊറേലിയ ബര്‍ഗ്ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേകതരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. ജില്ലയിൽ ആദ്യമായാണിത് സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇയാളെ ലിസി ആശുപത്രിയില്‍ […]Read More
തിരുവനന്തപുരം:ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും ഓങ്കോളജി ക്ലിനിക്ക് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ലോക അർബുദ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാറിലാണ് മന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. കാൻസർ വരുന്നതിനുവളരെ മുൻപുതന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനോക്കോളജി വിഭാഗത്തോടനുബന്ധിച്ചാകും ക്ലിനിക്കുകൾ ആരംഭിക്കുന്നതു്. സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ എന്നിവയും ക്ലിനിക്കിലുണ്ടാകും. സംസ്ഥാനത്ത് പുരുഷന്മാരിൽ ശ്വാസകോശ കാൻസറും സ്ത്രീകളിൽ സ്തനാർബുദവുമാണ് കൂടുതലെന്നാണ് കണക്ക്. തെക്കൻ ജില്ലകളിൽ പുരുഷൻ മാരിൽ […]Read More