…കവിത ഒടുവിൽ പുഴയെന്ന് സ്വയം പറഞ്ഞ് നീ എന്നോടൊപ്പം ഒഴുകി. എന്റെ വഴിയും താളവും നീ എടുത്ത് കടമായി കരുതാൻ പറഞ്ഞു. ഒടുവിൽ — എന്റെ വഴിയടച്ച്, അവതാളത്തിൽ ചിരിയടക്കി എന്റെ ജ്വരവും ജഢവും നിശ്ശബ്ദമായി കവർന്നു. മലരിൻ മണമാണെന്ന് സ്വയം പറഞ്ഞ് നീ എന്റെ തോട്ടത്തിലേക്ക് വന്നു. വസിക്കാൻ നിനക്ക് പൂവും, നുകരാൻ തേനും ഞാൻ തന്നു. ഒടുവിൽ — എന്റെ വർണ്ണശലഭങ്ങൾ നിശ്ശബ്ദമായി നിന്റെ കെണിയിൽ അമർന്നു. ഞാൻ നിറച്ച കാട്ടിൻ തണലിൽ ഇത്തിരി […]Read More
ചെന്നൈ: തമിഴ് കവിയും പ്രശസ്ത ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. തമിഴ് സാഹിത്യത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ മുൻനിർത്തിയാണ് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്. അഖിലൻ (1975), ജയകാന്തൻ (2002) എന്നിവർക്ക് ശേഷം ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് അദ്ദേഹം. അഞ്ച് പതിറ്റാണ്ടിന്റെ സർഗ്ഗസഞ്ചാരം 1980-ൽ ഭാരതിരാജയുടെ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച വൈരമുത്തു, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ ഏഴായിരത്തി […]Read More
തിരുവനന്തപുരം: പ്രമുഖ കവി അനിൽ രാഘവന്റെ ‘മൊഴിതുരുത്ത്’ എന്ന കവിത സമാഹാരത്തിന് 2026-ലെ ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് പുരസ്കാരം കൈമാറി. ഈ കൃതിക്ക് ഇതിനോടകം തന്നെ മറ്റ് രണ്ട് അവാർഡുകൾ കൂടി ലഭിച്ചിട്ടുണ്ടെന്നത് ‘മൊഴിതുരുത്തി’ന്റെ സാഹിത്യ മൂല്യം വർദ്ധിപ്പിക്കുന്നു.ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷൻ, കേരള കൗമുദി ബോധ പൗർണമി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണവും പുരസ്കാര വിതരണവും മുൻ എം.എൽ.എ […]Read More
സുനിൽ ദത്ത് സുകുമാരന്റെ നിരീക്ഷണത്തിൽ, സി.വി. രാമൻപിള്ളയെപ്പോലുള്ള മുൻഗാമികൾ അനുഭവിച്ച ഭരണകൂട പരിമിതികളില്ലാതെ, അധികാരത്തിന്റെ ഹിംസാത്മകതയെയും മാനുഷിക ദൗർബല്യങ്ങളെയും തുറന്നുകാട്ടാൻ ഈ നോവലിന് സാധിക്കുന്നുണ്ട്. ഏതൊരു ദേശത്തിനും അതിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയ ലിഖിതവും അലിഖിതവുമായ ചരിത്രത്തിന്റെ വേരുകളുണ്ട്. ആ വേരുകൾക്കിടയിൽ രേഖപ്പെടുത്തപ്പെട്ട സത്യങ്ങളും, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിവന്ന കേട്ടറിവുകളും, കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞുപോയ അസംഖ്യം ഉപകഥകളും ഒളിഞ്ഞുകിടക്കുന്നുണ്ടാകും. വായനക്കാരൻ ഇതുവരെ കേൾക്കാത്ത അത്തരം അജ്ഞാത കഥകളെ കണ്ടെത്തി, അവയെ സർഗ്ഗാത്മകമായി കോർത്തിണക്കുന്നതിലാണ് ഒരു ചരിത്ര […]Read More
കൊച്ചി: 2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലൻ അർഹനായി. മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2021-ൽ പുറത്തിറങ്ങിയ ‘ഉൾക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് അംഗീകാരം. പുരസ്കാര വിശേഷങ്ങൾ സമർപ്പണ ചടങ്ങ് മഹാകവി ജിയുടെ ചരമവാർഷിക ദിനമായ 2026 ഫെബ്രുവരി 2-ന് വൈകുന്നേരം 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിൽ വെച്ച് പുരസ്കാരം കൈമാറും. ട്രസ്റ്റ് പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനുമായ സി. രാധാകൃഷ്ണൻ […]Read More
തിരുവനന്തപുരം: ശിവാസ് വാഴമുട്ടം രചിച്ച മഹാത്മാ അയ്യങ്കാളിയുടെ കാവ്യാത്മക ജീവചരിത്രമായ ‘ഇരുൾകീറി വന്ന സൂര്യൻ – അയ്യങ്കാളി’ എന്ന കാവ്യപുസ്തകം പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്തു. ജോയിന്റ് കൗൺസിൽ എം.എൻ.വി.ജി. അടിയോടി ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ.എം.ചന്ദ്രബാബു അധ്യക്ഷനായിരുന്നു. പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു പുസ്തകം ഏറ്റുവാങ്ങി. കവി വിനോദ് വൈശാഖി പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി അവതരിപ്പിച്ചു. മാസ്റ്റർ എസ്.ആർ. അഭിനവ് സമാരംഭഗാനം ആലപിച്ചു. അഡ്വ. എൻ.വിജയകുമാർ, മഹേഷ് മാണിക്കം, […]Read More
കവിത/ വിനോജ് നാരായൺ നിന്റെ കട്ടി കണ്ണടയിലൂടെ,നോക്കാതിരിക്കുകഇവിടെ ഞാൻ ഞാൻ മാത്രവുംനീ വെറും നീയുംആ ലെൻസിലെ കാഴ്ചയ്ക്ക്നമുക്കിടയിൽഒരു കടലാഴംദൂരമുണ്ട്!!Read More
1924-ലെ കേരളത്തിന്റെ ഹൃദയത്തിൽ… ഒരു ചെറു ഗ്രാമമായ വൈക്കത്ത്…വഴികളും ക്ഷേത്രങ്ങളും ചുറ്റിപ്പറ്റി, സമ്പ്രദായങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടിൽ വിറങ്ങലിച്ചിരുന്ന ഒരു സമൂഹം…അവിടെ ഉയർന്നുയർന്നൊരു സ്വരം – സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി…” വൈക്കം സത്യാഗ്രഹം…തിരുവിതാംകൂർ ചരിത്രത്തിലെ സാമൂഹ്യപരിഷ്കാരത്തിന്റെയും സമത്വത്തിന്റെയും മഹത്തായ പോരാട്ടം.ഈ പോരാട്ടം തിരുവിതാംകൂറിനെ മാത്രമല്ല, മുഴുവൻ കേരളത്തെയും ഉണർത്തി… രാമൻ ഇളയത് എറണാകുളം ജില്ലയിലെ കിഴക്കൻ ഭാഗത്ത്…കൂത്താട്ടുകുളത്തിന്റെ പാലക്കുഴയിൽ സ്ഥിതി ചെയ്ത കീഴേട്ടില്ലം,അന്ന് പ്രദേശത്തെ ഏറ്റവും സമ്പന്നമായ ജന്മി കുടുംബങ്ങളിൽ ഒന്നായിരുന്നു.ഈ സമ്പന്ന കുടുംബത്തിലാണ് 1894-ൽ രാമൻ ഇളയത് […]Read More
തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് ടീച്ചർ കല്ലട ഏറ്റുവാങ്ങി. കൊല്ലം ജില്ലയിൽ കുണ്ടറ കാഞ്ഞിരകോട് സെൻ്റ് മാർ ഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്.ആഗസ്റ്റ് 12 ന് തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നുമാണ്പുരസ്കാരം സ്വീകരിച്ചത്.Read More
‘കിളിയൂർ അജിന്റെ നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം : കിളിയൂർ അജിത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ എന്ന പുസ്തകം . സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻവൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് നല്കി പ്രകാശനം ചെയ്തു പ്രകാശനം ചെയ്തു. നെയ്യാർ തീര ഭൂമിയുടെ ഓർമ്മകൾ തേടിയുള്ള ഒരു സഞ്ചാരമായ ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ ചരിത്രാന്വേഷികള്ക്കും വിദ്യാര്ഥികള്ക്കും മികച്ച കൈപ്പുസ്തകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു’. […]Read More
