ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്. കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് […]Read More
ആലപ്പുഴ : മുയലിന്റെ കടിയേറ്റതിന് വാക്സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. ഇതിനുപിന്നാലെ കിടപ്പിലാവുകായിരുന്നു. വാക്സിനെടുത്ത് കിടപ്പിലായശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആന്റി റാബീസ് വാക്സീനെടുത്തതിനെത്തുടര്ന്നാണ് ഇവരുടെ ശരീരം തളര്‍ന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ […]Read More
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. സന്തോഷിനൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല. സന്തോഷിനായി വ്യാപക തിരച്ചിൽ പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ആലപ്പുഴയുടെ വടക്കന്‍ […]Read More
ആലപ്പുഴ: 56-ാമത് കേരള സ്കൂൾ ശാസ്ത്രോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.’ കോടി സൂര്യനുദിച്ചാലു -മൊഴിയാത്തൊരു കുരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ ‘ സഹോദരൻ അയ്യപ്പൻ 1916 ലെഴുതിയ സയൻസ് ദശകത്തിന്റെ നാലു വരി ചൊല്ലിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുത്തൻ പരീക്ഷണങ്ങളുമായി എത്തുന്ന കുട്ടിശാസ്ത്രജ്ഞരുടെയും അവരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെയും നിറഞ്ഞ കൈയടിയായിരുന്നു മുഖ്യമന്ത്രിയ്ക്ക് മറുപടി. തന്റെ സ്കൂൾ […]Read More
70-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രം കുറിച്ച് കാരിച്ചാൽ ചുണ്ടാൻ ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. 5 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജയം സ്വന്തമാക്കിയത്. 4.29.785 മിനിറ്റിലാണ് കാരിച്ചാൽ. തുടർച്ചയായി 5 വർഷം കിരീടം നേടുന്ന ആദ്യ ബോട്ട് ക്ലബ് ആയി മാറിയിരിക്കുകയാണ് പിബിസി. ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ […]Read More
70-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രം കുറിച്ച് കാരിച്ചാൽ ചുണ്ടാൻ ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. 5 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജയം സ്വന്തമാക്കിയത്. 4.29.785 മിനിറ്റിലാണ് കാരിച്ചാൽ. തുടർച്ചയായി 5 വർഷം കിരീടം നേടുന്ന ആദ്യ ബോട്ട് ക്ലബ് ആയി മാറിയിരിക്കുകയാണ് പിബിസി. ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ […]Read More
ആലപ്പുഴ : ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയെ അറസ്ററ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ 42 കാരൻ ഓംപ്രകാശ് കൊല്ലപ്പെടുന്നത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ ഇപ്പോൾ കേസിൽ ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ അറസ്റ്റിലായി. ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് […]Read More
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ കൂടി പക്ഷിപ്പനിയെന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയ്ക്കുള്ള വിൽപ്പന വിലക്ക് ഏപ്രിൽ 26 വരെ തുടരും. 34 തദ്ദേശസ്ഥാപനങ്ങളിലാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്. കേരളത്തിൽ പക്ഷിപ്പനി […]Read More
