കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. 10 പ്രതികളെ വെറുതെവിട്ടു. ഒന്നു മുതൽ 8 വരെ പ്രതികളും കുറ്റക്കാരാണ്. ഇരുപതാം പ്രതിയായ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ജനുവരി 3ന് കോടതി വിധിക്കും. ഇടതു […]Read More
എറണാകുളം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരിയാണ് (21) മരിച്ചത്. ഒരു വിദ്യാർഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽപ്പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.Read More
തൃപ്പൂണിത്തുറ പൂര്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോയെന്ന് ശകാരിച്ച ഹൈക്കോടതി ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന് കഴിയില്ലെന്നും നടത്തിയത് അടിമുടി ലംഘനമെന്നും വ്യക്തമാക്കി. ദേവസ്വം ഓഫീസര് രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില് പ്രവര്ത്തിച്ചിട്ടില്ല, ചില ഭക്തര് നിസഹരിച്ചു, മഴ പെയ്തപ്പോള് തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്ക് മാറ്റി നിര്ത്തുക മാത്രമാണ് ചെയ്തത് തുടങ്ങിയ ന്യായങ്ങളായിരുന്നു സത്യവാങ്മൂലത്തില് പറഞ്ഞിരുന്നത്. ഇത് പരിഗണിച്ച […]Read More
കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചത് കൊച്ചി: കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി വിശദമായി വാദം കേള്ക്കാന് മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന് സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന് കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന് ബാബുവിന്റെ ശരീരത്തില് എന്തെങ്കിലും […]Read More
കൊച്ചി: രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചതു്. കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 രൂപയിൽ നിന്ന് 1827 ആയി.തിരുവനന്തപുരത്ത് 1848, കോഴിക്കോട്ട് 1859.50.തുടർച്ചയായി അഞ്ചാം മാസമാണ് വർധന. നാലു മാസത്തിൽ അഞ്ചു തവണയായി 172.50 രൂപ വർധിപ്പിച്ചു. ഒക്ടോബർ 30 ന് ഡീലർ കമ്മീഷൻ വർധനയുടെ മറവിൽ പെട്രോളിനും ഡീസലിനും ആറ് പൈസ കൂട്ടിയിരുന്നു. പാചക വാതക വില തുടർച്ചയായി വർധിപ്പിക്കുന്നത് ചെറുകിട […]Read More
കൊച്ചി: കണ്ണൂർ എഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി അടുത്ത ദിവസം പരിഗണിക്കും. നവീൻ ബബു കോഴ വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നതായി സംശയമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.Read More
സാംസ്കാരിക മന്ത്രി സജി ചെറിയാന് തിരിച്ചടി. മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്ശത്തില് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്ദ്ദേശം. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പൊലീസിന്റെ അന്വേഷണ റിപ്പോര്ട്ട് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകനായ ബൈജു എം നോയല് നല്കിയ ഹര്ജിയിലാണ് വിധി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള് ബെഞ്ച് വിധി […]Read More
പൊലീസ് കസ്റ്റഡിയില് നിന്ന് ചാടിപ്പോയ കുറുവ സംഘത്തില് ഉള്പ്പെട്ടയാള് പിടിയില്. സന്തോഷ് സെല്വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര് ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില് എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില് നിന്ന് ചാടി പോവുകയായിരുന്നു. സന്തോഷിനൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല. സന്തോഷിനായി വ്യാപക തിരച്ചിൽ പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ആലപ്പുഴയുടെ വടക്കന് […]Read More
സിനിമ, ബിഗ് ബോസ് താരം പരീക്കുട്ടി (31) എംഡിഎംഎയുമായി പിടിയില്. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്. പരീക്കുട്ടി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫരീദുദ്ദീനെന്നാണ് യഥാര്ത്ഥ പേര്. ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്മോനും (34) പിടിയിലായിട്ടുണ്ട്. ഇവരുടെ കൈയ്യില് നിന്നും 10.5 ഗ്രാം എംഡിഎംഎ, 9 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാഞ്ഞാര് – പുള്ളിക്കാനം റോഡില് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള് പിടിയിലായത്.Read More
രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം. പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം. കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള മാർഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി […]Read More
