മുക്കൂട് മിനിസ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം നടന്നു കുണ്ടറ : ഗ്രാമീണ മേഖലയിൽ കളി സ്ഥലങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കുണ്ടറ പഞ്ചായത്ത് മൂന്നാം വാർഡ് മുക്കൂട് മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തിൽ ഒരു സ്റ്റേഡിയം എന്നതിലുപരി വാർഡ് തലത്തിൽ സ്ഥലങ്ങൾ ഉണ്ടെങ്കിൽ ചെറിയ സ്റ്റേഡിയങ്ങളും സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പിസി വിഷ്ണുനാഥ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി […]Read More
കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. കുത്തികൊന്ന ചാത്തന്നൂർ സ്വദേശി ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി. ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് രേവതിയെ ഇയാള് കുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
കൊല്ലം: കേരള റിപ്പോർട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ( ന്യൂസ് 18) ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മെട്രോ വാർത്ത ദിനപ്പത്രത്തിൻ്റെ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ സിനിമ – സിരിയൽ നടനും കെ.ആർ.എം.പി.യു സംസ്ഥാന ട്രഷറർ / സെക്രട്ടറി രാഗേഷ് രാജ്, ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഷാനവാസ് കുളത്തൂപ്പുഴ, വൈസ് പ്രസിഡൻറുമാരായ ഗോകുലം അനിൽ കുമാർ, റിഷാദ് കണ്ണനല്ലൂർ, സി.സന്തോഷ് […]Read More
ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തു കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് സതീഷിനെതിരെ പൊലീസ് […]Read More
നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം യു.ഡി.എഫിൻ്റെ അടുത്ത ഭരണത്തിലേയ്ക്കുള്ള തുറന്ന വാതിൽ കൊല്ലം : നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം യു.ഡി.എഫിൻ്റെ അടുത്ത ഭരണത്തിലേയ്ക്കുള്ള തുറന്ന വാതിലാണെന്നും, പിണറായിസത്തിനെതിരേയുള്ള വെല്ലുവിളിയാണന്നും സമാജ് വാദി പാർട്ടി (എസ്.പി) ജില്ലാ പ്രവർത്തകയോഗം ചൂണ്ടിക്കാട്ടി. അടുത്ത നീയമസഭാ തെരഞ്ഞടുപ്പിലും യു.ഡി.എഫിന് വൻ ഭൂരിപക്ഷം കിട്ടുമെന്നും യോഗം പറഞ്ഞു.സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ശ്രീകാന്ത് എം വള്ളക്കോട്ട് ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ശ്യാംജി.റാം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് അവലോകനം ചെയ്തു.ചെമ്പകശ്ശേരി ചന്ദ്രബാബു […]Read More
കൊല്ലം : കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി.കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ […]Read More
അഞ്ചാലുംമൂട് : അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം എംഎൽഎ എം. മുകേഷ് അധ്യക്ഷനായി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷിബു ജോസഫ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതീന്ദ്രനാഥ് സി.എസ്. പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും പ്രധാനാധ്യാപകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, തൃക്കരുവ […]Read More
സംസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കോളേജ് വിദ്യാര്ഥിയെ വീട്ടില് കയറി കുത്തിക്കൊന്ന അക്രമി ട്രെയിനിന് മുന്നില് ചാടി മരിച്ചു. കൊല്ലം ഉളിയക്കോവില് സ്വദേശിയും ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്ഥിയുമായ ഫെബിന് ജോര്ജ് ഗോമസിനെ (21) ആണ് കുത്തി കൊന്നത്. നീണ്ടകര സ്വദേശി തേജസ് രാജാണ് കുത്തി കൊന്ന ശേഷം കാറില് കയറി രക്ഷപ്പെട്ട് ട്രെയിനിന് മുന്നില് ചാടി മരിച്ചത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയില്വേ ട്രാക്കിലാണ് തേജസ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിയക്കോവിൽ കോളേജ് […]Read More
കൊല്ലം:ഇന്ത്യയിൽ ആദ്യമായി കൊല്ലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർ രഹിത ഡിജിറ്റൽ കോടതി (24 x 7 ഓപ്പൺ ആൻഡ് നെറ്റ് വർക്ക്ഡ് കോടതി ) ബുധനാഴ്ച പ്രവർത്തനം തുടങ്ങും. ബുധനാഴ്ച ആദ്യ കേസ് തീരുമാനിക്കും. പണമടച്ചുതീർക്കൽ നിയമ (നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് ) പ്രകാരമുള്ള ചെക്ക് വ്യാപക കേസുകളാകും പരിഗണിക്കുക. ജനങ്ങൾക്ക് പുത്തൻ വ്യവഹാര പരിഹാര അനുഭവം നൽകുന്നതാണ് പുതിയ കോടതി. ഓൺലൈനായാണ് കേസ് ഫയൽ ചെയ്യേണ്ടത്. കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട.പ്രതിക്കുള്ള സമൻസ് […]Read More
കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് ചോദിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിൻ്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിൻ്റെ വീടിൻ്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് രാത്രി തന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ […]Read More