കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന പൊലീസ് അക്രമം ആസൂത്രിതമായതാണെന്നും ആക്രമണം നടത്തിയ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുകാരനാണെന്നുമുള്ള ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഗുണ്ടയായ അഭിലാഷ് ഡേവിഡ് ആണെന്നും ഇയാളെ രണ്ടു വര്‍ഷത്തിനു മുന്‍പ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടയാളാണെന്നും ഷാഫി ആരോപിച്ചു. തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടതില്‍ അഭിലാഷ് ഡേവിഡും ഉണ്ടായിരുന്നെന്ന മാധ്യമ വാര്‍ത്തകളും ഷാഫി വാര്‍ത്താസമ്മേളത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ വടകര കണ്ട്രോള് റൂമില്‍ […]Read More
താമരശ്ശേരി സംഘര്‍ഷത്തിൽ കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹർത്താൽ. താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.Read More
കോഴിക്കോട്: സ്കൂൾ വേനലവധി മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ചൂട് കൂടുന്ന മെയ് മാസവും മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകണമെന്നും, വർഷത്തിലെ മൂന്ന് പരീക്ഷകൾ രണ്ടായി ചുരുക്കാമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിലൂടെ തീരുമാനങ്ങൾ എടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാൻ കഴിയുമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മർക്കസിലെ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു കാന്തപുരത്തിൻ്റെ നിർദേശങ്ങൾ. പരാതികളും അപേക്ഷകളും നൽകുമ്പോൾ ‘പഠിച്ചിട്ട് പറയാം’ […]Read More
തിരുവനന്തപുരം: സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് മെമ്മോ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിനാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മെമ്മോ കൈമാറിയത്. സമൂഹികമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്നാണ് മെമ്മോയിലെ നിര്‍ദേശം. പിന്നാലെ മോഹന്‍ദാസ് ക്ഷമാപണം നടത്തി. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണം നടത്തില്ലെന്നാണ് മെമ്മോയ്ക്ക് മറുപടി അറിയിച്ചത്. അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ്ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. 2017 ന് ശേഷം വിരലിലെണ്ണാവുന്ന അവയവദാനം […]Read More
കോഴിക്കോട്: താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തി. നേരത്തേ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. സ്രവ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമെന്ന് വ്യക്തമായത്. ഇന്നലെയായിരുന്നു കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ മരിച്ചത്. കോരങ്ങാട് എല്‍ പി സ്കൂളിലെ […]Read More
കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വായുവില്‍ കൂടി പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ […]Read More
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്. കോഴിക്കോട് കാക്കൂരിലെ കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക .കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് […]Read More
മെഡിക്കൽ കോളേജിൽ തീപിടിത്തം: കേസെടുത്ത് പൊലീസ്കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള തീരുമാനത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ.Read More
കോഴിക്കോട്: കെ സി ആർ രാജ എന്നറിയപ്പെടുന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ നെടിയിരുപ്പ് സ്വരൂപത്തിലെ അടുത്ത സാമൂതിരിയായി ചുമതലയേൽക്കും.അന്തരിച്ച സാമൂതിരി കെ സി ഉണ്ണിയനുജൻ രാജയുടെ മരണാനന്തര കർമ്മങ്ങൾക്കു ശേഷമേ കെ സി ആർ രാജ ചുമതലയേൽക്കൂ. 40 വർഷത്തിലേറെയായി ബിസിനസ് മേഖലയിലെ സജീവ സാന്നിധ്യമാണ് കെ സി ആർ രാജ. കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം പരേതയായ മഹാദേവി തമ്പുരാട്ടിയുടെയും ജാതവേദൻ നമ്പൂതിരിയുടെയും ഏകമകനാണ് രാജ.പതിനൊന്ന് […]Read More
കോഴിക്കോട്: കോവൂരിൽ ഓവുചാലിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ വീട്ടിൽ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. കനത്തമഴയില്‍ കോവൂർ എംഎൽഎ റോഡിലെ ഓവുചാലിൽ ശശിയെ കാണാതായത്. ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ പെട്ടാണ് ശശി ചാലിലേക്ക് വീണത്. മാതൃഭൂമി ബസ് സ്റ്റോപ്പിനടുത്തുള്ള ഡ്രൈനേജിലേക്കാണ് കാൽവഴുതി വീണത്. രാത്രി ഒരു മണി വരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ഇഖ്റ ക്ലിനിക്കിന് […]Read More