തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 മുതല്‍ 25 വരെ ആഘോഷിക്കുകയാണ്. നഗരസഭ വെബ് സൈറ്റായ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം […]Read More
സെൻ്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഫ്ളൈ സ്റ്റാർ എവിയേഷൻ അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫസ്റ്റ് ക്ലാസ്സ് ട്രെയിനിംഗ് കോഴ്സിന് നേതൃത്വം നൽകിയ ഗോകുലം മെഡിക്കൽ കോളജിനു വേണ്ടിഎമെർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ലിനു സെൻ്റ് ജോൺ ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ബിജു രമേശിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങുന്നു.ജനറൽ സെക്രട്ടറി കെ.ആർ.രാജ്, സെക്രട്ടറി ഇ.കെ.സുഗതൻ, ഡോ ഡോ.അമൽ,ഡോ. വിശാഖ് , എന്നിവർ സമീപം.Read More
തിരുവല്ലം പാലം കടന്നുകിട്ടണമെങ്കിൽ സർക്കസ് പരിശീലനം അനിവാര്യം. അധികാരികളുടെ അക്ഷന്തവ്യമായ അനാസ്ഥയും അവഗണയും കൊണ്ട് ഇവിടെ പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ . നിത്യേനെയെന്നോണം പെരുകുന്ന വാഹനാപകടങ്ങൾ, അതുമൂലമുള്ള മരണങ്ങൾ. തിരുവല്ലം മുതൽ വാഴമുട്ടം വരെയുള്ള ഭാഗം മരണക്കെണിയായി തന്നെ തുടരുന്നു . വാഗ്ദാനങ്ങൾ മാത്രം നൽകി ശീലിച്ചിട്ടുള്ള നമ്മുടെ ഭരണാധികാരികൾ പൊതുജനത്തിന്റെ ജീവന് ഒരുവിലയും കൽപ്പിക്കാതെ പോകുന്നത് അവർ കടന്നുപോകുന്ന വഴികളിലുള്ള തടസ്സങ്ങൾ നീക്കി പോലീസ് എസ്കോർട്ടോടുകൂടിയ വാഹനവ്യുഹം നൽകുന്ന സൗകര്യങ്ങളിൽ മതിമറക്കുന്നതുകൊണ്ടാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു […]Read More