ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് ഇന്ത്യന്‍ കരസേന. ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. 16 വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് […]Read More
മോസ്കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന വാര്‍ഷിക ഉച്ചകോടിക്ക് വേണ്ടിയാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണ തോതില്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന് വൃത്തങ്ങള്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള സമയക്രമം ഞങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട്. പുതുവത്സരത്തിന് മുമ്പായി ഇത് നടക്കും,’ ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് അഭിമുഖത്തില്‍ വ്യക്തമാക്കി സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ ‘പൂര്‍ണ്ണമായി നടക്കുന്നു’ […]Read More
ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പാകിസ്താനെ ജയശങ്കർ വിളിച്ചത്. ലോകത്ത് നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ഒരു രാജ്യത്തുനിന്നും രൂപം കൊണ്ടവയാണെന്നും പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു. പാകിസ്ഥാനെതിരായ ഒരു ആക്രമണത്തിൽ, ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെ ജയ്ശങ്കർ ഉദ്ധരിച്ചു. “സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഈ വെല്ലുവിളിയെ നേരിട്ടിട്ടുണ്ട്, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരനുണ്ട്. പതിറ്റാണ്ടുകളായി, പ്രധാന […]Read More
കിഴക്കൻ യൂറോപ്പിലും ബാൾട്ടിക് രാജ്യങ്ങൾക്കിടയിലും നാറ്റോ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണിക്കെതിരെയും പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെയും ശക്തമായ പ്രതികരണവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ സൈനിക വിമാനങ്ങളെ വെടിവച്ചിടാൻ ശ്രമിക്കുന്ന ഏതൊരു നാറ്റോ അംഗരാജ്യവുമായും റഷ്യ നേരിട്ടുള്ള ‘യുദ്ധം’ ആരംഭിക്കുമെന്ന ഗുരുതരമായ മുന്നറിയിപ്പാണ് പാരീസിലെ റഷ്യൻ പ്രതിനിധി അലക്സി മെഷ്കോവ് നൽകിയിരിക്കുന്നത്. റഷ്യൻ സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു എന്ന എസ്തോണിയയുടെയും പോളണ്ടിന്റെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഈ സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ്. റഷ്യൻ നയതന്ത്രജ്ഞനായ മെഷ്കോവ് ഫ്രാൻസിന്റെ ആർടിഎൽ റേഡിയോ സ്റ്റേഷനോട് […]Read More
ശ്രീനഗര്‍: പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുകിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷ നിയമം ചുമത്തിയാണ് അറസ്റ്റ്. ലേയില്‍ നടന്ന പ്രതിഷേധത്തിന് നേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ നിറയൊഴിച്ചതോടെ അഞ്ച് പേര്‍ക്ക് ജീവന് നഷ്ടമായതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാലാണെന്നാണ് വിശദീകരണം. വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പ്രക്ഷോഭത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ 90 പേര്‍ക്ക് പരിക്കേറ്റിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഗിരിവര്‍ഗ മേഖലയ്ക്ക് പ്രത്യേക പദവി […]Read More
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മെയ് 7ന് മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. സൈനികാഭ്യാസത്തിനിടെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കുമെന്നും ശത്രുതാപരമായ ആക്രമണമുണ്ടായാൽ സ്വയം സംരക്ഷിക്കുന്നതിന് സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും സിവിൽ പ്രതിരോധത്തിൽ പരിശീലനം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കൽ പദ്ധതിയും അതിന്റെ റിഹേഴ്സലും അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.Read More
പാകിസ്ഥാനെതിരായ നയതന്ത്ര നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം തടഞ്ഞുവെച്ച് ഇന്ത്യ. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാർ, വടക്കൻ കശ്മീരിലെ കിഷൻഗംഗ എന്നീ ജലവൈദ്യുത അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നതിന്റെ സമയം ഇന്ത്യയ്ക്ക് നിയന്ത്രിക്കാനാവും. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ പ്രവർത്തിക്കുന്ന […]Read More
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വ്യോമസേന, നാവികസേന മേധാവികള്‍. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ എപി സിങ്, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് ഇന്ന് (മെയ് 04) പ്രധാനമന്ത്രിയെ കണ്ടത്. യോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവയ്ക്കുകയും അട്ടാരിയിലെ അതിർത്തി അടച്ചുപൂട്ടുകയും […]Read More
ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ ജറ്റ് വിമാനം ഇഡി പിടിച്ചെടുത്തു. 850 കോടിയുടെ ഫാൽക്കൺ തട്ടിപ്പു കേസിൽ പ്രതിയായ അമർദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് പിടിച്ചെടുത്തത്. അമർദീപും മറ്റൊരു പ്രതിയും ജനുവരിയിൽ ദുബായിലേക്ക് രക്ഷപ്പെട്ടത് എട്ടു സീറ്റുകളുള്ള ഹോക്കർ 88എ വിഭാഗത്തിൽ പെടുന്ന ഈ വിമാനം ഉപയോഗിച്ചാണ്. വിമാനത്തിന് 14 കോടിയോളം വിലവരും.Read More
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡൽഹിയിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മറ്റു മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മണിപ്പൂരിൽ നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജി വെച്ചത്. ബിരേൻ സിങിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ […]Read More