അനുപഗഡ്: ഭീകരതയ്ക്ക് സുരക്ഷിത ഇടങ്ങളൊരുക്കുന്നത് തുടര്ന്നാല് പാകിസ്ഥാനെതിരെ കടുത്ത നടപടികള് കൈക്കൊള്ളുമെന്ന് കരസേനാ മേധാവി ജനറല് ഉപേന്ദ്ര ദ്വിവേദി. ഇന്ത്യന് കരസേനയുടെ ഒരു ആഘോഷ പരിപാടിയില് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഓപ്പറേഷന് സിന്ദൂര് പോലുള്ള നടപടികളില് നിന്ന് തങ്ങള് ഇനി വിട്ടു നില്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലും ഭൂമി ശാസ്ത്രത്തിലും തുടരണമോയെന്ന് പാകിസ്ഥാന് തീരുമാനിക്കാം. ഭൗമശാസ്ത്രപരമായ സാന്നിധ്യം കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില് ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിന്റെ വിജയത്തെയും അദ്ദേഹം ഉയര്ത്തിക്കാട്ടി. പാകിസ്ഥാനിലെ […]Read More
ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അൻുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ പൊതുസഭയിൽ ഇന്ത്യ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസാക്കി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ, ‘പലസ്തീനിൽ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. എല്ലാ ഗൾഫ് അറബ് […]Read More
മാണ്ഡി, ഹിമാചൽ പ്രദേശ് ; – ഹിമാചൽ പ്രദേശിലെ മാണ്ഡിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു, മറ്റൊരാളെ കാണാതായി. കനത്ത മഴയെ തുടർന്ന് ജനവാസ മേഖലകളിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ചൊവ്വാഴ്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ വ്യാപകമായ നാശനഷ്ടങ്ങൾ കാണിക്കുന്നു – അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ വാഹനങ്ങൾ, വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകൾ, തീവ്രമായ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ മാണ്ഡിയിൽ 202.6 മില്ലിമീറ്റർ മഴ പെയ്തു, ഇത് സുകേതി നുള്ളകൾ എന്നറിയപ്പെടുന്ന […]Read More
ന്യൂഡല്ഹി: ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന് സിന്ദൂര് അവസാനിപ്പിക്കാന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാകിസ്താന് യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വെടി നിർത്തലിന് വേണ്ടി പാകിസ്ഥാൻ യാചിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയ്ക്കെതിരായ പ്രതിരോധ നടപടികളില് ഇന്ത്യയെ ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയില് പാകിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചത് 190-ല് മൂന്ന് രാജ്യങ്ങള് മാത്രമാണെന്നും പ്രധാനമന്ത്രി […]Read More
ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സി സിആർപിഎഫ് ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനമാണ് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയത്. ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1959 മുതൽ ഇന്ത്യയിലുള്ള ദലൈ ലാമയ്ക്ക് ഹിമാചൽ പോലീസും സുരക്ഷാ ഏജൻസികളുമാണ് നേരത്തെ സുരക്ഷയൊരുക്കിയിരുന്നത്. ഹിമാചലിലെ ധരംശാലയിലാണ് ദലൈലാമ കഴിയുന്നത്.Read More
വിടവാങ്ങിയത് ഉദാരവത്ക്കരണത്തിന്റെ പിതാവ് രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും കാലം ഡോ. മന്മോഹന്സിങിനെ അടയാളപ്പെടുത്തുക. സ്വകാര്യവത്ക്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന് സമ്പദ്ഘടനയെ അദ്ദേഹം പൊളിച്ചെഴുതി. ന്യൂഡല്ഹി: മുന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് (92) അന്തരിച്ചു. ഡല്ഹി ഓള് ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ടില് രാത്രി പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് വീട്ടില് കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ശ്വാസ സംബന്ധമായ […]Read More
