‘കിളിയൂർ അജിന്റെ നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം : കിളിയൂർ അജിത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ എന്ന പുസ്തകം . സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻവൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് നല്കി പ്രകാശനം ചെയ്തു പ്രകാശനം ചെയ്തു. നെയ്യാർ തീര ഭൂമിയുടെ ഓർമ്മകൾ തേടിയുള്ള ഒരു സഞ്ചാരമായ ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മികച്ച കൈപ്പുസ്തകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു’. […]Read More
തിരുവനന്തപുരം: അച്ഛനൊപ്പം കളിക്കുന്നതിനിടെ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര മണലുവിളയിൽ റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് അപകടത്തിൽ പെട്ട് മരിച്ചത്. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കളിപ്പാട്ടക്കാറിൽ കാലു കുടുങ്ങി നിലത്തുവീണ് തലയടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദമ്പതികളുടെ ഏക മകനാണ് ഇമാൻ.Read More
നെയ്യാറ്റിൻകര: തിരുമംഗലം റസിഡൻസ് അസ്സോസിയേഷൻ്റെ പുതിയ ഭാരവാഹികളെ 30/ 04/ 25 നുചേർന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.തിരുമംഗലം സന്തോഷിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി സുശീലൻ മണവാരിയെയുംസെക്രട്ടറിയായി എം ജി അരവിന്ദിനെയും ട്രഷറായി രാജേഷ് എ ജെ യും ജോയിന്റ് സെക്രട്ടറിയായിസുനിൽ കുമാറിനെയും രക്ഷാധികാരിയായി പ്രഭാകരൻ നായരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു .Read More
കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. 2022 ഒക്ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിന് നിർബന്ധിച്ചാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ […]Read More