പുറത്തു നിന്നെത്തിയ രാഷ്ട്രീയ പ്രവർത്തകർ 6 മണിക്കു ശേഷം മണ്ഡലം വിട്ടു പോകണം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (ജൂൺ 17) വൈകിട്ട് 6 മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗൺസ്മെൻ്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവക്ക് വിലക്കുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് […]Read More
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാന്റെ വ്യോമപരിധി പിടിച്ചടക്കി എന്ന പ്രസ്താവനയ്ക്ക് പിന്നാലെ നഗരത്തിലെ ജനങ്ങളോട് എത്രയുംവേഗം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന തിങ്കളാഴ്ച പകല്‍ അവകാശപ്പെട്ടിരുന്നു.ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍, അധികം വൈകാതെ ടെഹ്റാനുമേല്‍ ഇസ്രയേല്‍ […]Read More
ഇൻ്റർവ്യൂ മാറ്റി വച്ചുതിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് ട്രോളി അറ്റൻഡർമാരെ നിയമിക്കുന്നതിന് ജൂൺ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇൻ്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.Read More
ആലപ്പുഴ:ഹിന്ദി റിയാലിറ്റി ഷോയിലൂടെ താരമായ കുട്ടിഗായകൻ ആവിർഭവ് ഗുജറാത്തി സിനിമയിലെ നായകൻ.സോണി ടി വി യിലെ സൂപ്പർ സ്റ്റാർ സിങ്ങർ ത്രീയിലൂടെ രാജ്യത്തെ സംഗീതപ്രണയികളുടെ ഹൃദയം കവർന്ന താരമാണ്. കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ‘ ഛലോ ജവാബ് ‘ എന്ന ചിത്രത്തിൽ ഗുജറാത്തിലെ മുൻ നിരതാരങ്ങളായ നിസർഗ് ത്രിവേദി, വിശാൽ വൈശ്യ, ഹിരൺ പട്ടേൽ, ദീപ ത്രിവേദി, ഗൗരവ് എന്നിവരുമുണ്ട്. ഹം സിനിമ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകൻ മലയാളി ഗംഗപ്രസാദാണ്. 90 ശതമാനവും ചിത്രീകരിച്ചത് […]Read More
ന്യൂഡൽഹി:മണിപ്പൂരിൽ മുന്നൂറിലേറെ വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തു.പൊലീസ്, സിഎപിഎഫ്, സൈന്യം എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. 151 എസ്എൽആർ റൈഫിളുകൾ, 65 ഇൻസാസ് റൈഫിളുകൾ, മറ്റ് 73 റൈഫിളുകൾ,അഞ്ച് കാർബൈൻ തോക്കുകൾ,രണ്ട് എം പി 5 തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായി ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, കാക്ചിങ്ങ്, തൗബൽ എന്നീ ജില്ലകളിലായിരുന്നു പരിശോധന.Read More
ന്യൂഡൽഹി:അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലൈറ്റ് നമ്പർ എഐ 171 ഉപേക്ഷിക്കുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. എഐ 156 എന്ന നമ്പറിലായിരിക്കും അഹമദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ തുടരുക. വെള്ളിയാഴ്ച ബുക്കിങ് സിസ്റ്റത്തിൽ സർവീസിന്റെ നമ്പർ മാറ്റി. ഫ്ളൈറ്റ് നമ്പർ ഐഎക്സ് 171ന്റെ നമ്പർ മാറ്റുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ഇരയായവരോടുള്ള ആദരസൂചകമായി വിമാനക്കമ്പനികൾ അപകടങ്ങളിൽപ്പെടുന്ന വിമാനങ്ങളുടെ നമ്പറുകൾ ഉപേക്ഷിക്കാറുണ്ട്.Read More
ന്യൂ ഡൽഹി: സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്ക് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പിഒകെ) പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നൽകുന്ന ഉറച്ച പിന്തുണയ്ക്ക് പങ്കാളി രാജ്യങ്ങൾക്ക് നന്ദി പറയുന്നതിനും, എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ നേരിടുന്നതിൽ ആഗോള ധാരണ വളർത്തുന്നതിനുമുള്ള അവസരം കൂടിയാണ് ഈ ത്രിരാഷ്ട്ര പര്യടനം- പ്രധാനമന്ത്രി […]Read More
രുദ്രപ്രയാഗ്: കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം. പുലർച്ചെ 5:30 ന് ഗൗരികുണ്ഡിൽ വെച്ചാണ് അപകടമുണ്ടായത്. പൈലറ്റ് ഉൾപ്പെടെ ഏഴ് പേരും സംഭവസ്ഥത്തുവെച്ച് തന്നെ മരിച്ചു. എസ് ഡി ആർഎഫ് സംഘങ്ങൾ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുകയാണ്. ആകാശത്ത് വച്ച് ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഹെലികോപ്റ്റർ അപകടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി കർശന […]Read More
ദില്ലി: ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭാകരാക്രമണത്തിൽ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട കുതിര സവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി. അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിലെ ഹപത്നാർ പ്രദേശത്തുള്ള ആദിൽ ഷായുടെ ഭാര്യ ഗുൽനാസ് അക്തറിന്റെ വീട്ടിൽ വെച്ചാണ് ജെകെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിയമന കത്ത് കൈമാറിയത്. അനന്ത്നാഗിലെ ഫിഷറീസ് വകുപ്പിൽ ഗുൽനാസ് അക്തറിന് സ്ഥിരം ജോലി ലഭിച്ചു. ഇത് തന്റെ ഭർത്താവിന്റെ ധീരതയോടുള്ള ഭരണകൂടത്തിന്റെ നന്ദിയുടെ പ്രതീകമാണെന്ന് സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. […]Read More
ന്യൂഡൽഹി: മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എൻ ടി എ ഇന്ന് പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാവുക. ഇതിന് മുന്നോടിയായി അന്തിമ ഉത്തരസൂചിക ഇന്ന് രാവിലെ പ്രസിദ്ധപ്പെടുത്തി. പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യവും ഒഴിവാക്കിയിട്ടില്ല. കൂടാതെ, രണ്ട് ചോദ്യങ്ങൾക്ക് രണ്ട് ഉത്തരങ്ങൾ ശരിയായി കണക്കാക്കിയിട്ടുണ്ട്. നാല് ബുക്ക് ലെറ്റുകളിലും ഇത് ബാധകമാണ്. എന്നാലും, നാല് ബുക്ക് ലെറ്റുകളിലും ചോദ്യ നമ്പറുകളും ഉത്തര […]Read More
