തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി സംസ്ഥാന ആയുഷ് വകുപ്പ്. കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ സഹകരണത്തോടെ ഡൽഹിയിൽ സെപ്തംബറിൽ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിയിൽ കേരളം ആയുഷിന്റെ നോഡൽ സംസ്ഥാനമാകും. കേരളം ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന വിവിധ വിവര സാങ്കേതിക വിദ്യാസേവനങ്ങൾ കഴിഞ്ഞ ഉച്ചകോടിയിൽ ദേശീയ പ്രശംസ നേടിയിരുന്നു. കേരളം നടപ്പാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ആയുഷ് വകുപ്പ് മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷൻ ഉച്ചകോടിയിൽ കേരളം മാതൃകയാണെന്ന് കേന്ദ്രമന്ത്രി പ്രതാപ് […]Read More
വാർഷിക വരുമാനം 3 ലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 2025 ജൂൺ 2 മുതൽ 2025 ജൂൺ 15 വരെ ഓൺലൈൻ ആയി നൽകാം ആവശ്യമായ രേഖകൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം വിധവകൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ, ഭിന്നശേഷിക്കാർ, സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തവർ എന്നീ മാനദണ്ഡങ്ങൾ ഉള്ള കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൻ പ്രത്യേക മുൻഗണന ലഭിക്കുന്നതാണ്. ആവശ്യമായ രേഖകൾ ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം […]Read More
സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി.നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പുതിയ കോഴ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ […]Read More
നോർവേ :നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അർജുൻ എറിഗെയ്സി അമേരിക്കൻ താരം ഹികാരു നകാമുറയെ കീഴടക്കി. ലോക ചാമ്പ്യൻ ഡി ഗുകേഷ് ചൈനയുടെ വെയിയിനോട് തോറ്റു.അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ഒമ്പതര പോയിന്റുമായി മാഗ്നസ് കാൾസൻ ഒന്നാമതുണ്ട്. ഫാബിയാനോ കരുവാനയെ തോൽപ്പിച്ചു. കരുവാന എട്ട് പോയിന്റുമായി രണ്ടാമതാണ്. അർജുന് ആറും ഗുകേഷിന് അഞ്ചര പോയിന്റുമുണ്ട്. വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി ചൈനീസ് താരം ലീ ടിങ്ജിയെ പരാജയപ്പെടുത്തി. ആർ വൈശാലി സ്പെയിനിന്റെ സാറ ഖദമിനെ കീഴടക്കി.ഉക്രെയിനിന്റെ അന്ന മുസിചുക് […]Read More
നിലമ്പൂർ:എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക നൽകും. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെ പകൽ 11 നാണ് പത്രിക നൽകുക. നിലവിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷാക്കത്ത്, എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുൾപ്പെടെ നാല് പേർ പത്രിക നൽകിയിട്ടുണ്ട്.Read More
തിരുവനന്തപുരം: 2025 ലെ നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ആർക് അവാർഡ് സുനിൽ ദത്ത് സുകുമാരന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. സ്വാമി എന്ന സിനിമയ്ക്കാണ് അവാർഡ് ചടങ്ങിൽ സാഹിത്യകാരന്മാരായ ജോർജ് ഓണക്കൂർ. പ്രഭാവർമ്മ, ക്യാമറാമാൻ എസ് .കുമാർ, സംവിധായകരായ സുരേഷ് ഉണ്ണിത്താൻ,സജിൻ ലാൽ, ബാലു കിരിയത്ത് സംഗീത സംവിധായകൻ രമേശ് നാരായണൻ എഴുത്തുകാരി കെ പി സുധീര തുടങ്ങിയവർ പങ്കെടുത്തു.Read More
ഡ്രോൺ ആക്രമണവുമായി യുക്രൈൻ; 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർത്തുയുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായി വിവരം. യുക്രൈന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്ബിയു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിക്കുന്ന Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകൾ ഉൾപ്പെടെയുള്ള റഷ്യൻ വിമാനങ്ങളെ യുക്രൈനിയൻ സൈന്യം ആക്രമിച്ചതായി എസ്ബിയു അവകാശപ്പെട്ടു. റഷ്യയിലെ ഇർകുട്സ്ക് മേഖലയിലെ സ്രെഡ്നി […]Read More
തിരുവനന്തപുരം വികസന അതോറിറ്റി മുഖേന നടപ്പിലാക്കുന്ന നഗര പുനരുജ്ജീവന സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ലൈറ്റിങ്, ഇലക്ട്രിക്കൽ എൻജിനിയർ കൺസൾട്ടന്റായി സേവനം ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി ജൂൺ 15 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക്: www.trida.kerala.gov.in8:27Read More
ഇടുക്കി ജില്ലയിലെ ഇടുക്കി മുൻസിഫ് കോർട്ട് സെൻ്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ ഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും […]Read More
തിരുവനന്തപുരം:കേരളത്തിലെ 108 സർക്കാർ ഐടിഐ കളിലായി 78 ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈനായി 100 രുപ ഫീസടയ്ക്കണം.അപേക്ഷ സ്വീകരിക്കുന്നതു മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. വിവരങ്ങൾക്ക്: itiadmissions.kerala. gov.in/det.kerala.gov.in.Read More
