128 വർഷത്തിനു ശേഷം ഒളിമ്പിക്സിൽ ക്രിക്കറ്റ് ലൊസ് ആഞ്ചലസ്: അമേരിക്കയിലെ ലൊസ് ആഞ്ചലസിൽ 2028ൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ ഔദ്യോഗിക തീരുമാനമായി. 128 വർഷത്തിനു ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. 1900 ലെ പാരീസ് ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് ഉൾപ്പെട്ടത്. ലൊസ് ആഞ്ചലസിൽ പുരുഷ – വനിതാ വിഭാഗത്തിൽ ആറ് വീതം ടീമുകളായിരിക്കും കളിക്കുക. ട്വന്റി 20 മത്സരമായിരിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് കീഴിൽ 12 ടീമുകളാണ്. ആറു […]Read More
തൃശൂർ: ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ച അയൽക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണാതായ കുട്ടിയെ പിന്നീട് മാളയ്ക്കടുത്തുള്ള ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴൂർ സ്വദേശിയായ ജോജോയെ (20) വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. ഇരയുടെ അയൽവാസിയായ പ്രതി ലൈംഗിക പീഡന ശ്രമം ചെറുത്തതിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മരിച്ച ആബേലിൻ്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ദുരൂഹതകൾ ഉയർന്നിരുന്നു. വീടിനടുത്തുള്ള നെൽവയലിലെ കുളത്തിലാണ് […]Read More
സംസ്ഥാനത്തെ ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കും റിസോര്ട്ടുകള്ക്കും ഇനി മുതൽ കള്ള് വാങ്ങി വിൽക്കാൻ അനുമതി. മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിലൂടെ ഇതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. നാടൻ കള്ള് വിൽക്കാനുള്ള പ്രത്യേക അനുമതിയാണ് നൽകുന്നതെന്നും കള്ളു ഷാപ്പുകളോട് ചേര്ന്ന് നല്ല ഭക്ഷണശാലകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ വിഞാപനം ചെയ്ത ടൂറിസം സെന്ററുകളിൽ ടോഡി പാർലറുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. Read More
കാസർകോട്: ഇന്ന് രാവിലെ (വ്യാഴം 10.04.25) കാസർകോട് ഗവ. യു പി സ്കൂളിലാണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർഥികളെ മുഴുവൻ ഉദ്വേഗ മുനയിൽ നിർത്തിയ സംഭവം. കേരള പിഎസ്സി നടത്തിയ ഡിപ്പാർട്ട്മെൻ്റൽ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു റവന്യു വകുപ്പിൽ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശിനി അശ്വതി. ബാഗും മൊബൈൽഫോണും സ്ട്രോങ് റൂമിൽ സൂക്ഷിച്ച് പരീക്ഷഹാളിലേക്ക് നടന്നു നീങ്ങവേ എവിടെ നിന്നോ പറന്നുവന്ന പരുന്ത് ഹാൾടിക്കറ്റും റാഞ്ചിയെടുത്ത് പറന്നു. രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്സി […]Read More
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേ ആറാട്ട് (11-4-2025 വെള്ളിഴ്ച്ചാ ) – തിരുവനന്തപുരം നഗരത്തിലുള്ള സർക്കാർ ഓഫീസുകൾക്ക് നാളേ ഉച്ചയ്ക്ക് 3 മണിക്കു ശേഷം അവധിRead More
സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലറ്റുകളിൽ ഏപ്രിൽ 19 വരെ വിഷു, ഈസ്റ്റർ ഉത്സവകാല ഫെയറുകൾ നടത്തും സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലറ്റുകളിൽ ഏപ്രിൽ 19 […]Read More
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിലെ ട്രാൻസ്ഫോർമറിന് സംഭവിച്ച തകരാർ പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 12/4/2025 വരെ തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം,വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം,ഹാർബർ വിഴിഞ്ഞം, കോട്ടപ്പുറം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.Read More
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള യു.ഡി ക്ലർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ : 35600-75400) അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിച്ചിട്ടുള്ള ഫാറം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 35 എന്ന […]Read More
സംസ്ഥാന സർക്കാർ പെൻഷൻകാരിൽ 12,00,000 രൂപയ്ക്ക് മേൽ വാർഷിക വരുമാനത്തിന് സാധ്യതയുള്ളവരിൽ 2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് നാളിതുവരെ സമർപ്പിച്ചിട്ടില്ലാത്ത പെൻഷൻകാർ മെയ് 20 ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ സമർപ്പിക്കുകയോ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിൽ പ്രസ്തുത സ്റ്റേറ്റ്മെന്റ് സ്കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in/ പെൻഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്ത് നൽകുകയോ ചെയ്യണം.Read More
തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള […]Read More
