ഓപ്പറേഷന് ഡി-ഹണ്ട്: 128 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 128 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.42 ഗ്രാം), കഞ്ചാവ് (3.231 കി.ഗ്രാം), കഞ്ചാവ് ബീഡി (81 […]Read More
നാല് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെണ്ടർ ഇളവ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെൻ്റർ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി സ്റ്റോർസ് പർച്ചേസ് മാന്വലിലെ ഖണ്ഡിക 9.23ൽ നിന്ന് ഒരു വർഷത്തേക്ക് കെ.എസ്.ഇ.ബിക്ക് ഇളവ് അനുവദിക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫൊർമേഷൻ (ബി.പി. ടി) യുടെ അപേക്ഷ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് […]Read More
കണ്ണൂർകൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്.പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് 3000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകളെല്ലാം സമർപ്പിച്ചിട്ടും ലൈസൻസ് പുതുക്കി നൽകാതെ പിടിച്ചു വെക്കുകയായിരുന്നു. 3000 രൂപ ആവശ്യപ്പെട്ടതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. പണം വീട്ടിലെത്തിക്കാനാണ് തഹസിൽദാർ ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ രാസവസ്തു പുരട്ടിയ പണം കല്യാശേരിയിലെ വീട്ടിൽവെച്ച് കൈമാറുന്നതിനിടെയാണ് പിടി കൂടിയത്. […]Read More
ന്യൂഡൽഹി:കോവിഡിനു ശേഷം യാത്രാ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് റെയിൽവേ നേടിയത് പ്രതിവർഷം 20,000 കോടി രൂപയുടെ അധിക വരുമാനം. 2019 -20 സാമ്പത്തിക വർഷത്തിൽ 50, 669 കോടി രൂപയായിരുന്ന ടിക്കറ്റ് വരുമാനം 2023 – 24 ൽ 70,693 കോടയായി വർധിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഈ വിവരം. ചരക്കു സേവനത്തിൽ നിന്നുള്ള വരുമാനം 2019 – 20 ൽ 1,13,488 കോടി രൂപയായിരുന്നത് 2023 – 24 […]Read More
ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയർന്നു. ജനുവരി ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്. പെൻഷൻക്കാർക്കും വർധനവിന്റെ ഗുണം ലഭിക്കും. പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വർധനവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വർദ്ധിപ്പിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അന്ന് 3 ശതമാനം വർധനവ് വരുത്തിയതിനെത്തുടർന്ന്, ഡിഎ അടിസ്ഥാന ശമ്ബളത്തിന്റെ 53 ശതമാനമായി ഉയർന്നിരുന്നുRead More
അമ്പലത്തറ, പൂജപ്പുര യുപി സ്കൂളുകളിലെ 300 വിദ്യാര്‍ഥികള്‍ക്ക് നീന്തൽ പരിശീലനം നൽകി കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. WHO- ദ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെല്‍ത്, സെന്റർ ഫോർ ഇൻജുറി പ്രിവൻഷൻ ആൻഡ് ട്രോമാ കെയറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്വിം സേഫ് പദ്ധതിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീന്തൽ പരിശീലനത്തിലൂടെ നമ്മള് ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ […]Read More
ഏപ്രിൽ 23, 24 തീയതികളിൽ കേരള ചരിത്ര ഗവേഷണ കൗൺസിലും എസ്.സി.ഇ.ആർ.ടി.യും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ 100 വർഷം തികഞ്ഞ സ്കൂളുകളുടെ ചരിത്ര സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള 100 വർഷം തികഞ്ഞ സ്കൂളുകൾ schoolhistory25@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിൽ ഏപ്രിൽ 7 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: 9846225812.Read More
വെള്ളിയാഴ്ച മ്യാൻമറിൽ 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായി, തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു.നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്നുവീണു, അയൽരാജ്യമായ മംഗളൂരുവിൽ ഉണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് 12 മരണം റിപ്പോർട്ട് ചെയ്തു. 80 പേരെ കാണാതാവുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മ്യാൻമറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണതായും സാഗൈങ്ങിനടുത്തുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു അത്. വൻ ഭൂകമ്പത്തിന്റെ ഫലമായി […]Read More
കൊച്ചി: എടിഎം ഉപയോഗത്തിനുള്ള ഇന്റർചേഞ്ച് ഫീസ് രണ്ടു രൂപ വർധിപ്പിക്കാൻ നാഷണൽ പേമെന്റ് കോർപറേഷനും,റിസർവ് ബാങ്കും അനുമതി നൽകി. സൗജന്യ പരിധിക്കപ്പുറമുള്ള എടിഎം ഇടപാടുകൾക്കാണ് നിരക്ക് ബാധകം. നിലവിൽ ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ അഞ്ചു സൗജന്യ ഇടപാട് നടത്താം. മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. തെറ്റായ പിൻനമ്പർ മൂലം പരാജയപ്പെടുന്ന ഇടപാടുകൾക്ക് ചാർജ് ഈടാക്കരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ട്.Read More
രാമേശ്വരം: രാമേശ്വരത്ത് പുതിയ പാമ്പൻപാലം ഏപ്രിൽ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പകൽ 12.45 നാണ് താംബരം – രാമേശ്വരം എക്സ്പ്രസ് ടെയിൻ നാടിന് സമർപ്പിക്കുന്നത്. 531 കോടി രൂപ ചെലവിലാണ് പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് 2.10 കിലോമീറ്റർ നീളമുള്ള പാലം നിർമ്മിച്ചത്. പാലം മുകളിലേക്ക് 17 മീറ്റർ ഉയർത്താനാകും. 2022 മുതൽ പഴയ പാലത്തിലൂടെയുള്ള യാത്ര നിർത്തി വച്ചിരുന്നു. പുതിയ പാലം […]Read More
