തിരുവനന്തപുരം:ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽനിന്ന് ഹാജർ ബുക്കുകൾ വിട പറയുന്നു. സ്പാർക്ക് അധിഷ്ഠിത ബയോമെട്രിക് പഞ്ചാങ് സoവിധാനം പൂർണമായും നടപ്പാക്കിയതോടെയാണിത്. സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തുടർന്നും ഹാജർ ബുക്ക് ഉപയോഗിക്കാം.ഇക്കാര്യങ്ങൾ വകുപ്പ് മേലധികാരികൾ ഉറപ്പാക്കണം. അറുനൂറോളം സെക്ഷനുകളിലായി 1200 ഓളം ഹാജർ ബുക്കകളാണ് പ്രതിമാസം ഇവിടെ ഉപയോഗിച്ചിരുന്നതു്. 2018 ജനുവരി ഒന്നിന് ബയോമെട്രിക് പഞ്ചിങ് ആരംഭിച്ചതോടെ ബുക്കിലും മെഷീനിലും ജീവനക്കാരും ഉദ്യോഗസ്ഥരും ഹാജർ രേഖപ്പെടുത്തിയിരുന്നു. 2019 ലാണ് ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ചത്. രാവിലെ 10.15 നും വൈകിട്ട് […]Read More
തിരുവനന്തപുരം:മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായ കെ ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി. ഒരു മാസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ മെമ്മോയിൽ വ്യക്തമാക്കി. സിവിൾ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ മതപരമായ വിഭാഗീയതയ്ക്ക് ശ്രമിച്ചു,അനൈകൃത്തിന്റെ വിത്തുകൾ പാകി, ഐഎഎസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഗോപാലകൃഷ്ണനെതിരെയുള്ളത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം നിലനിൽക്കുന്നതല്ലെന്നും മെമ്മോയിൽ പറഞ്ഞിട്ടുണ്ട്.Read More
ലണ്ടൻ:മാരകരോഗങ്ങൾ ബാധിച്ച് നരകയാതന അനുഭവിക്കുന്നവർക്ക് വൈദ്യ സഹായത്തോടെ ദയാവധം അനുവദിക്കുന്ന ബില്ലിന് യുകെ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകി. 275 നെതിരെ 330 വോട്ടുകൾക്കാണ് രാജ്യമൊട്ടാകെ ചർച്ചയായ ബിൽ പാർലമെന്റ് അധോസഭ അംഗീകരിച്ചത്. ബില്ലിന് തത്വത്തിൽ അംഗീകാരം ലഭിച്ചെങ്കിലും മാസങ്ങൾ നീണ്ട സംവാദത്തിനൊടുവിലാകും സഭയിൽ അന്തിമ വോട്ടെടുപ്പ് നടക്കുക.Read More
വാഷിങ്ടൺ:വിഖ്യാത വനിതാ റൈഡറായ മോട്ടോർസൈക്കിൾ മേരി എന്ന മേരി മക്ഗീ (87)അന്തരിച്ചു.അമേരി ക്കയിലെ രാജ്യാന്തര മോട്ടോസൈക്കിൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ വനിതയായ മേരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിന്റെ തലേദിവസമായിരുന്നു അന്ത്യം.സഹോദരന്റെ പാത പിന്തുടർന്നാണ് റേസിങ് രംഗത്ത് എത്തുന്നത്. 1957 മുതൽ കാർ റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പിന്നാലെ മോട്ടോർസൈക്കിൾ മത്സരങ്ങളിലേക്ക് തിരിഞ്ഞു. വൻകിട ബ്രാൻഡുകളുടെ സ്പോൺസർഷിപ്പുകൾ നേടിയ ആദ്യ വനിതയാണ് മേരി.Read More
തിരുവനന്തപുരം:2025 മാർച്ചിലെ എസ്എസ്എൽസി/എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽഎൽസി (എച്ച്ഐ),എഎച്ച് എസ്എൽസി പരീക്ഷകളുടെ ഫീസ് 350 രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ 10 വരെ അടക്കാം.പ്രധാനാ ധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ11 വരെ ട്രഷറിയിൽ അടയ്ക്കാം.Read More
ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി മാറി. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും […]Read More
ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽഎത്തി ചോദിക്കുമെന്ന്ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ . കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്കെതിരെ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം […]Read More
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഒരു സന്യാസി കൂടി അറസ്റ്റില്‍. ശ്യാംദാസ് പ്രഭു ആണ് അറസ്റ്റിലായത്. അറസ്റ്റ് വാര്‍ത്ത ഇസ്കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ സ്ഥിരീകരിച്ചു. വാറണ്ട് കൂടാതെയാണ് ശ്യാംദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്ത് എന്നാണ് സൂചന. ചിറ്റഗോങ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നെസിൻ്റെ (ഇസ്കോൺ) വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരമൺ ദാസ് പൊലീസ് അറസ്റ്റ് ചെയ്തതായി അവകാശപ്പെടുന്ന സന്യാസിയുടെ ചിത്രം എക്സില്‍ പങ്കുവച്ചു. ‘അയാള്‍ ഒരു തീവ്രവാദിയെപ്പോലെയാണോ? ബംഗ്ലാദേശിലെ നിരപരാധികളായ സന്യാസിമാരുടെ […]Read More
ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു. വൈകുന്നേരം അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു. […]Read More
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്തിൽ ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്തിൽ ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ് ഗുരു ലോകത്തിന് നൽകിയതെന്നും, തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ ആശീർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ചത്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Read More
