തിരുവനന്തപുരം: ഊർജസംരക്ഷണത്തിനും ഉപയോഗത്തിനുമായുള്ള വിവിധ പ്രവർത്തങ്ങളിലൂടെ ഗ്രീൻ എനർജി മേഖലയിൽ രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന് സാധിക്കുമെന്ന് വിദഗ്ദർ. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിൽ ഗ്രീൻ ഹൈഡ്രജൻ, ഗ്രഫീൻ, ഗ്രീൻ എനർജി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്ന ടെക് ടോക്കിലാണ് അഭിപ്രായമുയർന്നത്. 2050ഓടെ നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുമെന്ന കാഴ്ചപ്പാട് 2022 – 23 ലെ ബജറ്റിൽ കേരളം ഉയർത്തിയിട്ടുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി. ഗ്രീൻ ഹൈഡ്രജൻ […]Read More
ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരു ദിവസം പൂർത്തിയാകും മുമ്പ് ലബനനിലെക്ക് വീണ്ടും വ്യോമാക്രണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലേക്കാണ് ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ റോക്കറ്റ് കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നും അവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഹിസ്ബുള്ള ചൂണ്ടിക്കാട്ടി. വെടിനിർത്തൽ നടപ്പായതിനെ തുടർന്ന് ജനങ്ങൾ വൻ തോതിൽ തിരിച്ചെത്തുന്ന തെക്കൻ ലെബനനിൽ ഇസ്രയേൽ ജനങ്ങൾക്ക് സഞ്ചാരവിലക്ക് […]Read More
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലക സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ റൂഡ്വാൻ നിസ്റ്റൽറൂയ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തിരിച്ചെത്തുന്നു. ലെസ്റ്റർ കോച്ചായാണ് മുൻ ഡച്ച് മുന്നേറ്റക്കാരന്റെ വരവ്. സ്റ്റീവ് കുപ്പറിന്റെ പിൻഗാമിയായി നാൽപ്പത്തെട്ടുകാരൻ ചുമതലയേൽക്കും. ലീഗിൽ 16-ാം സ്ഥാനത്താണ് മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ.Read More
തിരുവനന്തപുരം: അസാപ് കേരളയിൽ സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. 500 രൂപയാണ് ഫീസ്. അസാപ് കേരളയുടെ സിഇടി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷ ഫീസില്ല. ഇന്ന് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്:https//connect.asapkerala.gov.in.Read More
ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. കനത്തമഴയെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പെട്ട് എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇവിടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദമായി മാറിയ ഫെംഗൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തമിഴ്നാട്ടിലേക്കും പുതുച്ചേരിയിലേക്കും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. […]Read More
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിയിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച അന്വേഷണത്തിനെതിരെ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ടാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും നടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന് വേണ്ടി മാത്രമാണ് മൊഴി നല്‍കിയതെന്നും ക്രിമിനല്‍ കേസിന് വേണ്ടി അല്ല എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. താന്‍ ഹേമ കമ്മറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം […]Read More
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിട്ടുണ്ട്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി അടുത്തമാസം 13നു വീണ്ടും പരിഗണിക്കും. ന്യൂഡൽഹി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഉള്‍പ്പെടെ പ്രതികളായ 17 പിഎഫ്ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സുപ്രിംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് […]Read More
തിരുവനന്തപുരം: മാളികപ്പുറത്തെ തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി.വസ്ത്രങ്ങളെറിയുന്നതും തടഞ്ഞു.ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ല. മറ്റ് തീർഥാടകർക്ക് അസൗകര്യമാണ്. തന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു. തീർഥാടകർക്ക് ഉച്ചഭാഷിണിയിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് നൽകാനും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ നിയമാനസൃത നടപടി സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോ-ഓർഡിനേറ്റർക്ക് നിർദ്ദേശം നൽകി. ശബരിമലയിൽ […]Read More
പാലാ: അയർലന്റ് പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പാലാ സ്വദേശിനി മഞ്ജു ദേവിയും. കരസേനാംഗമായിരുന്ന വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ ആചാരിയുടെ മകളാണ് 49 കാരിയായ മഞ്ജുദേവി.ഡബ്ളിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽ ഭരണകക്ഷിയായ ഫിയാന ഫോയിൽ പാർട്ടിയുടെ സ്ഥാനാർഥിയായ ഇവർ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയർലൻഡിലെ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് സ്ഥാപകരിൽ ഒരാളായ തിരുവനന്തപുരം മുടവൻമുകൾ ശ്യാംനികേതനിൽ ശ്യാം മോഹനാണ് ഭർത്താവ്.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂൾ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ സ്കൂളുകളുടെ പട്ടികയും വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറും. ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ ബാധിക്കുന്ന പരാമർശങ്ങളും പ്രവർത്തനങ്ങളും അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകരുത്. വിദ്യാർഥിയുടെ വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് കാര്യങ്ങൾ ക്ലാസ് മുറിയിൽ ചോദിക്കരുത്. […]Read More
