അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 277 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 226 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങി. ഇതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് നന്ദി പറഞ്ഞു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും […]Read More
കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയി വെട്ടിക്കുറച്ചു. തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. മറ്റ് സർവീസുകൾക്ക് ആവശ്യമായ കോച്ചുകൾ ഇല്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ വരെ സർവീസ് നീട്ടുമെന്ന റെയിൽവേയുടെ വാഗ്ദാനവും നടപ്പായില്ല. വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനിൽ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ കുറച്ചു ദിവസമായി കുറച്ചത്. നേരത്തേ […]Read More
സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി […]Read More
ഹിന്ദു ഭക്തർക്ക് നേരെ ഖലിസ്ഥാനി ആൾക്കൂട്ടം നടത്തിയ അക്രമാസക്തമായ ആക്രമണത്തിന് ശേഷം കാനഡയിലെ ബ്രാംപ്ടണിൽ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജസ്റ്റിൻ ട്രൂഡോ ഭരണകൂടം കാനഡയിൽ മോളികോഡ് ചെയ്ത ചെറിയ ഖാലിസ്ഥാനികൾക്ക് എതിരെയുള്ള ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള ഐക്യത്തിൻ്റെ പ്രകടനമായിരുന്നു ഇത്. ഒരു കൂട്ടം പ്രതിഷേധക്കാർ റോഡ് തടഞ്ഞപ്പോൾ, മറ്റുള്ളവർ ഖലിസ്ഥാനി ജനക്കൂട്ടത്തിൻ്റെ ആക്രമണത്തെ അപലപിക്കുകയും കാനഡയിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള അവരുടെ പിന്തുണ പുനഃപരിശോധിക്കണമെന്ന് സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. “ഇത് ഹിന്ദു സമൂഹത്തിന് ഒരു തരത്തിലുള്ള ഉണർവാണ്. അവർ ഒരിക്കലും […]Read More
ന്യൂഡൽഹി:കേസുകളിൽ ഹിന്ദിയിൽ വാദം കേൾക്കണമെന്ന പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികളും ഈ കോടതി പരിഗണിക്കാറുണ്ട്. പിന്നെ ഹിന്ദിക്കുമാത്രം എന്താണിത്ര പ്രത്യേകത ? ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. ഭരണഘടയുടെ 348(1) അനുച്ഛേദം അനുസരിച്ച് സുപ്രീം കോടതിയിലും,ഹൈക്കോടതികളിലും നടപടിക്രമങ്ങൾ ഇംഗ്ലീഷിലായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയെ ചോദ്യം ചെയ്താണ് കിഷൻ ചന്ദ്ജെയിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടന അനുച്ഛേദത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയാണെന്ന് […]Read More
തിരുവനന്തപുരം:യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലിൽ സ്റ്റോപ്പ്. യാത്രക്കാർക്ക് മികച്ച ഭക്ഷണം നൽകാൻ ഹോട്ടലുകളുമായി കെ കെഎസ്ആർടിസി താൽപ്പര്യപത്രം ക്ഷണിച്ച് കരാറുണ്ടാക്കി. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണിവ. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എംസി റോഡ്, ദേശീയ പാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കാൻ ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർ ക്യാബിനു പിന്നിൽ പ്രദർശിപ്പിക്കും. 7.30 മുതൽ 9.30 വരെയാണ് പ്രഭാത ഭക്ഷണ സമയം. 12.30 മുതൽ രണ്ടു വരെയാണ് […]Read More
ന്യൂഡൽഹി:പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം പതിമൂന്നിൽ നിന്ന് 20ലേക്ക് മാറ്റിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 13ന് കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലാണ് മാറ്റം. സിപിഐഎം അടക്കമുള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പാലക്കാടിനൊപ്പം രാജ്യത്തെ 13 നിയമ സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും മാറ്റി. യുപിയിലെ ഒമ്പതിടത്തും പഞ്ചാബിലെ നാലിടത്തുമാണ് തെരഞ്ഞെടുപ്പ് മാറ്റിയതു്. ചേലക്കരയിലെയും വയനാട്ടിലെയും വോട്ടെടുപ്പ് 13ന് നടക്കും. വോട്ടെണ്ണൽ 23നായിരിക്കും.Read More
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഇന്ന് വന്ന നിര്‍ണായക വിധി. ഉത്തര്‍പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ നിയമം ശരി വെച്ച് സുപ്രീംകോടതി. മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മതേതരത്വത്തിന്റെ തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡ് ആക്റ്റ് 2004, ഈ വര്‍ഷം മാര്‍ച്ചിലാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന […]Read More
കൊച്ചി:കായിക കേരളം പുതുചരിത്രമെഴുതാൻ മണിക്കൂറുകൾ മാത്രം. ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. 17 വേദികളിലായി നടക്കുന്ന കായിക മേളയുടെ അവസാന വട്ടഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി.പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് തുടക്കമാകുക. മാർച്ച് പാസ്റ്റിലും ദീപശിഖാ റാലിയിലും 14 ജില്ലകളിൽനിന്ന് 3500 കുട്ടികൾ അണിനിരക്കും. മന്ത്രിവി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ് അംബാസഡർ […]Read More
വാഷിങ്ടൺ:അമേരിക്കൻ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്റെയും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെയും നെഞ്ചിടിപ്പ് കൂട്ടി സർവേഫലങ്ങൾ. തെരഞ്ഞെടുപ്പ് അടുക്കുംതോറും കമലഹാരിസിനുള്ള പിന്തുണ കുറയുന്നതും ട്രംപ് മുന്നേറുന്നതും ഡെമോക്രാറ്റുകളെ ആശങ്കയിലാഴ്ത്തുന്നു. ഡെമോക്രാറ്റുകൾക്കും റിപ്പബ്ളിക്കൻക്കാർക്കും അനുകൂലമായി മാറിമാറി വിധിയെഴുതുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രoപിന് 219ഉം ഇലക്ടറൽ വോട്ടുകൾ ഉറപ്പാണ്.Read More
