ന്യൂഡൽഹി: ഹരിയാനയിൽ ബിജെപിയുടെ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ചണ്ഡിഗഢിനോട് ചേർന്നുള്ള പഞ്ച്കുളയിൽ തുടങ്ങി. കഴിഞ്ഞ മാർച്ചിലാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സൈനിയെ ഹരിയാന മുഖ്യമന്തിയാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്നോക്കം പോയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ബിജെപി മൂന്നാമതും ജയിക്കുകയായിരുന്നു. വിജയം ഉറപ്പിച്ചതിനു പിന്നാലെ സൈനി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര […]Read More
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം നല്‍കിയിരിക്കുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആയുധം നല്‍കിയത്. ഏതെങ്കിലും ദുഷ്ട വ്യക്തികള്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ ധൈര്യപ്പെട്ടാല്‍ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണം – അദ്ദേഹം പറഞ്ഞു. കപ്രോല്‍ റോഡില്‍ നടന്ന ആഘോഷ പരിപാടിയിലായിരുന്നു വിവാദ പ്രസംഗവും നടപടിയും. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവന്റെ കൈവെട്ടാന്‍ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം […]Read More
ഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്നും, മദ്രസകൾക്കും ബോർഡുകൾക്കും സംസ്ഥാനം നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘2009 ലെ ആർടിഇ ആക്റ്റ് പ്രകാരം, മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം സമുദായത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ സാധാരണ സ്കൂളുകളിലേക്ക് മാറ്റണം. മദ്രസകളിൽ പഠിക്കുന്ന, മുസ്ലീം സമുദായത്തിൽ നിന്നുള്ള കുട്ടികളെ, മദ്രസ അംഗീകൃതമാണെങ്കിൽ പോലും സാധാരണ സ്കൂളുകളിലേക്കു മാറ്റണം’, ബാലാവകാശ സംരക്ഷണ […]Read More
സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. മാസപ്പടിക്കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്തെന്ന് റിപ്പോർട്ട്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിലാണ് നിർണായക നീക്കം. കഴിഞ്ഞ ബുധനാഴ്ച്ച ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ […]Read More
കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള നിലംപതിച്ചു. 72 അടി ഉയരത്തിൽ നിർമ്മിച്ച ‘കാലഭൈരവൻ’ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടുകാള ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഓണാട്ടുകരയിലെ അൻപത്തി രണ്ട് കരകളിൽ നിന്നാണ് ഭക്തർ ക്ഷേത്രത്തിന് സമീപത്തെ പടനിലത്തേക്ക് കെട്ടുകാളകളെ ഘോഷയാത്രയായി എത്തിക്കുന്നത്. കാലഭൈരവനായിരുന്നു ഇത്തവണത്തെ ഏറ്റവും ഉയരം കൂടിയ കെട്ടുകാള.Read More
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-അജിത് പവാർ) നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖ് മുംബൈയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു.വയറ്റിലും നെഞ്ചിലും വെടിയുണ്ടകൾ പതിച്ച ഇദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദിഖ് നിർമൽ നഗർ ഏരിയയിലെ തൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയപ്പോഴാണ് ആക്രമണം നടന്നത്. ബാബാ സിദ്ദിഖ് വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വെടിയുതിർത്ത അക്രമികൾക്ക് സംരക്ഷണം നൽകിക്കൊണ്ട് പടക്കവും പൊട്ടിച്ചു.Read More
ഭക്തർക്കൊപ്പം ബിജെപി നിലകൊള്ളും.ശബരിമല തിരക്ക് നിയന്ത്രിക്കുന്നതിനായി പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂവായി മാത്രം ഭക്തരെ കടത്തിവിടാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഒരു വെർച്വൽ ക്യൂവും ഇല്ലാതെ ശബരിമലയിൽ ദർശനം നടത്താൻ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയുടെ വിധിയുടെ മറവിൽ ശബരിമലയെ തകർക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുത്തിയവരാണ് ബിജെപി. […]Read More
ബംഗ്ലാദേശിനെതിരായ മൂന്നാം ടി 20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ് ഒക്ടോബർ 12 ശനിയാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സാംസൺ, വെറും 22 പന്തിൽ തൻ്റെ മൂന്നാം ടി20 അർദ്ധ സെഞ്ച്വറി രേഖപ്പെടുത്തുകയും ബംഗ്ലാദേശ് ബൗളർമാരിലേക്ക് തൻ്റെ ബീസ്റ്റ് മോഡ് അഴിച്ചുവിടുകയും ചെയ്തു. മത്സരത്തിൻ്റെ പത്താം ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി […]Read More
സ്റ്റോക്ഹോം:അമേരിക്കൻ അണുബോംബാക്രമണത്തെ അതിജീവിച്ചവരുടെ സംഘടനയായ “നിഹോൻ ഹിദാൻ ക്യോയ്ക്ക് “ലഭിച്ചു.രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക അണുബോംബ് പ്രയോഗിച്ച ജപ്പാനിലെ നാഗസാക്കിയിലേയും ഹിരോഷിമയിലേയും അതിജീവിതരുടെ സംഘടനയ്ക്ക് നൽകി.അണുവായുധ മുക്ത ലോകം പടുത്തുയർത്താനുള്ള സംഘടനയുടെ പ്രവർത്തനത്തിനാണ് അംഗീകാരം.അണുബോംബാക്രമണത്തിന് ശേഷം 11 വർഷം കഴിഞ്ഞാണ് 1956 ൽ സംഘടന രൂപം കൊണ്ടത്. ഈ സംഘടനയിലെ അംഗങ്ങളും ഭാരവാഹികളുമെല്ലാം അണുബോംബാക്രമണത്തെ അതിജീവിച്ചവരാണ്.ഇത്തരത്തിൽ പാർശ്വ ഫലങ്ങളോടെ ജീവിക്കുന്ന 1.06 ലക്ഷം പേർ ഇന്നുമുണ്ട്. അവരെ ആദരിക്കുകയാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.Read More
തിരുവനന്തപുരം:ഉൾനാടൻ ടൂറിസം പദ്ധതിക്ക് കരുത്ത് പകരാൻ ജലഗതാഗത വകുപ്പ് വ്യത്യസ്ഥ ബോട്ടുകൾ നിർമ്മിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ചെറിയ തുരുത്ത്, ഇടുങ്ങിയ കനാൽ എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം യാത്ര ചെയ്യാവുന്ന ശീതീകരിച്ച സോളാർ ബോട്ടുകളാണ് നിർമ്മിക്കുന്നത്. വിനോദ സഞ്ചാരത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന അഞ്ച് ഡിങ്കി ബോട്ട് പൂർത്തിയായി. മുഴുവൻ സർക്കാർ ബോട്ടും സോളാറാക്കി മാറ്റുന്ന പ്രവൃത്തികളുടെ 50 ശതമാനം പൂർത്തിയായതായും മന്ത്രി പറഞ്ഞു.Read More
