പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. 80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം […]Read More
തിരുവനന്തപുരം: സ്കൂൾ ബസ് ഇടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മടവൂർ ചാലിലാണ് സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോര്‍ട്ട്. മുന്നോട്ടു നടന്ന കുട്ടി കാല് വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]Read More
തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധന ഫലം. ഡിഎൻഎ പരിശോധന ഫലം ഇഎം താഹയുടെ കുടുംബത്തിന് പൊലീസ് കൈമാറി. ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി […]Read More
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അൻവറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള നേതാവുമായ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി കൊൽക്കത്തയിലെ അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് പി വി അൻവറിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ച അഭിഷേക് […]Read More
തിരുവനന്തപുരം: മൂകാഭിനയം, സർക്കസ്, ഫിസിക്കൽ കോമഡി എന്നിവയുടെ ഊർജസ്വലമായ സംയോജനകല ജർമനിയിൽ നിന്നുള്ള ബനാൻ ഓ റാമ 14 മുതൽ 16 വരെ കോവളത്ത് നടക്കുന്ന റാഗ്ബാഗ് ഫെസ്റ്റിവലിലെത്തും. 50 മിനിറ്റാണ് ദൈർഘ്യം. ടിക്കറ്റ് ബുക്ക് മൈ ഷോയിൽ. ഇന്ത്യ,അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 150 ൽ അധികം സംഗീതജ്ഞരും കലാകാരൻമാരും പങ്കെടുക്കുന്ന സംഗീത മേളയുമായി ഡൽഹിയിൽ നിന്നുള്ള അനിരുദ്ധവർമ്മ കളക്ടീവും എത്തും. 80 മിനിറ്റാണ് സമയം. സ്പെയിനിൽ […]Read More
തിരുവനന്തപുരം: ശബരിമലയുടെ സമഗ്ര വികസനത്തിനായി മന്ത്രിസഭ അംഗീകാരം നൽകിയത് 1033.52 കോടി ചെലവ് വരുന്ന പദ്ധതികൾക്ക് . ശബരിമല മാസ്റ്റർ പ്ളാനിന് അനസൃതമായുള്ള ലേ ഔട്ട് പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളതു്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വികസനപ്രവർത്തനങ്ങൾ 2039 ൽ പൂർത്തിയാക്കും വിധമുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. നിലയ്ക്കലിനെ സമ്പൂർണ്ണ ബേസ് ക്യാമ്പാക്കി ടൗൺഷിപ്പാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 10,000 പേർക്കുള്ള താമസം, വാഹന പാർക്കിങ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം നിലയ്ക്കലിൽ ഒരുക്കും. സന്നിധാനത്ത് […]Read More
തിരുവനന്തപുരം: ബഹിരാകാശത്ത് തെന്നിമാറിയ സ്പെഡക്സ് ദൗത്യ ഉപഗ്രഹങ്ങളെ നിയന്തിച്ച് പഥം നേരെയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഡോക്കിങ് പരീക്ഷണത്തിന്റെ ഭാഗമായി ഇരട്ട ഉപഗ്രഹങ്ങളുടെ ദൂരം ക്രമീകരിച്ച് അടുപ്പിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി വഴി തിരിഞ്ഞത്. വേഗം കൂടിയതിനെ തുടർന്നായിരുന്നു ഇത്. വെള്ളിയാഴ്ചയോടെ ഉപഗ്രഹങ്ങൾ പൂർണ നിയന്ത്രണത്തിലാകും. ഡോക്കിങ് പരീക്ഷണ തീയതി പിന്നീട് നിശ്ചയിക്കും.Read More
എൻജമേന: ഛാഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ബുധനാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് മഹമത് ദെബി ഇറ്റ്നോ വസതിയിൽ ഉണ്ടായിരിക്കെയായിരുന്നു ആക്രമണം.ആറു പേരെ അറസ്റ്റു ചെയ്തു. ചൈന വിദേശമന്ത്രി വാങ്യി പ്രസിഡന്റിന്റെ കൊട്ടാരം സന്ദർശിച്ച ദിവസമായിരുന്നു ആക്രമണം. ഭീകര സംഘടന ബൊകോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുണ്ട്.Read More
വാഷിങ്ടൺ: കാലിഫോർണിയയിലെ ലൊസ് ആഞ്ചലസിൽ മൂന്നാംദിവസവും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീയിൽ രണ്ടായിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. 27000ഏക്കറിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.1,30,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.അഞ്ചു മരണം സ്ഥിരീകരിച്ചു.ഏകദേശം 5700 കോടി ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നു. ലൊസ് ആഞ്ചലസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ തീപിടുത്തമാണിത്. ലൊസ് ആഞ്ചൽസ് തീരത്തുള്ള പസഫിക് പാലിസേഡ്സിലാണ് തീപിടിത്തത്തിന്റെ പ്രധാനകേന്ദ്രം. 64 ചതുരശ്രകിലോമീറ്റർ പ്രദേശം ഇവിടെ കത്തിനശിച്ചു. സാൻ ഫെർണാൻഡോ താഴ്വരയിലും ഹോളിവുഡ് ഹില്ലിലും കാട്ടുതീ അതിവേഗം […]Read More
ജയ്പൂർ: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം ക്വാർട്ടിറിൽ കടന്നു.എ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ക്വാർട്ടർ പ്രവേശനം. ഹരിയാനയെയും (25-15, 25-13, 25-13 ), ഹിമാചൽ പ്രദേശിനെയും (25-15, 25-12, 25-20) തോൽപ്പിച്ച കേരള പെൺകുട്ടികൾ അവസാനകളിയിൽ ബംഗാളിനെയും കീഴടക്കി (25-13, 25-23, 25-16). കേരള പുരുഷൻമാർ ഹരിയാനയെ 25-18, 25-15, 25-21 ന് തോൽപിച്ചു.ആദ്യ മത്സരത്തിൽ സർവീസിനോട് രണ്ടിനെതിരെ മൂന്ന് സീറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു (24- […]Read More
