കോഴിക്കോട്: കോഴിക്കോട് ലുലു മാള്‍ തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്മാന് എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു. ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ […]Read More
എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു.ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ എതിർത്തത്. എഡിജിപി ആരെ കാണാൻ പോകുന്നതും […]Read More
തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അതൃപ്തി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്റെ വെങ്കല പ്രതിമ താൻ പണിതുനൽകുമെന്ന് സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എം പി പറഞ്ഞു. ജൂൺ 9 നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. […]Read More
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കുന്നത് 350ൽ അധികം വിവാഹങ്ങള്‍. ഇത് ഇന്നലെവരെയുള്ള കണക്കാണ്.ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:20 വരെയുള്ള കണക്ക് പ്രകാരം, സെപ്റ്റംബർ എട്ടിന് 354 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി […]Read More
ഇന്ത്യയ്ക്കെതിരായ 1999-ലെ കാർഗിൽ യുദ്ധത്തിൽ തങ്ങൾക്ക് പങ്കുള്ളതായി പാകിസ്ഥാൻ സൈന്യം പരസ്യമായി സമ്മതിച്ചു. 1965, 1971, 1999 വർഷങ്ങളിലെ കാർഗിൽ യുദ്ധങ്ങളിൽ നിരവധി സൈനികർ വീരമൃത്യു വരിച്ചതായി രാജ്യത്തിൻ്റെ പ്രതിരോധ ദിനത്തോടനുബന്ധിച്ച് റാവൽപിണ്ടിയിൽ നടന്ന പരിപാടിയിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. “അത് 1948, 1965, 1971, അല്ലെങ്കിൽ 1999 ലെ കാർഗിൽ യുദ്ധം ആകട്ടെ, ആയിരക്കണക്കിന് സൈനികർ പാകിസ്ഥാനും ഇസ്ലാമിനും വേണ്ടി ജീവൻ ബലിയർപ്പിച്ചു,” കരസേനാ മേധാവി ചടങ്ങിൽ പറഞ്ഞു. കാർഗിൽ […]Read More
പാരീസ്: പാരാലിമ്പിക്സ് ക്ലബ് ത്രോയിൽ ധരംബീർ ഏഷ്യൻ റെക്കോഡോടെ സ്വർണമണിഞ്ഞു.പ്രണവ് സൂർമയിലൂടെ ഈയിനത്തിൽ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. മേളയിൽ ഇന്ത്യയ്ക്ക് അഞ്ച് സ്വർണമായി. ഒമ്പത് വെള്ളിയും, പത്ത് വെങ്കലവുമുൾപ്പെടെ 24 മെഡലുകളുമായി ഇന്ത്യ13-ാം സ്ഥാനത്താണ്.വനിതകളുടെ 100 മീറ്റർ ടി12 വിഭാഗത്തിൽ സിമ്രാൻ ഫൈനലിലെത്തി.അമ്പെയ്ത്തിൽ ഹർവിന്ദറിലൂടെ ഇന്ത്യ മറ്റൊരു മെഡൽ പ്രതീക്ഷിക്കുന്നു.64 സ്വർണവുമായി ചൈന മെഡൽ നിലയിൽ ഒന്നാംസ്ഥാനത്താണ്.Read More
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി കേസിൽ കസ്റ്റഡിയിലായിരുന്ന അരവിന്ദ് കെജ്രിവാളിനെ കോടതി അനുമതി വാങ്ങാതെ അറസ്റ്റ് ചെയ്ത സിബിഐ നടപടി വിമർശിച്ച് സുപ്രീംകോടതി. ഇഡി കസ്റ്റഡിയിലായിരുന്ന ഒരാളെ വീണ്ടും അറസ്റ്റ് ചെയ്യുംമുമ്പ് കോടതിയുടെ അനുമതി തേടേണ്ടതായിരുന്നു. സിആർപിസിയിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്., ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി മദ്യനയക്കേസിൽ കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി സിബിഐ നടപടിയെ വിമർശിച്ചത്. ഡൽഹി മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ […]Read More
തിരുവനന്തപുരം: വീട്ടമ്മയുടെ പീഡന ആരോപണങ്ങള്‍ക്ക് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണെന്ന് ഡിവൈഎസ്പി വി വി ബെന്നി. ഗൂഢാലോചന അന്വേഷിക്കാൻ ഡിജിപിക്ക് പരാതി നല്‍കും. മാനനഷ്ട കേസ് നല്‍കും. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും ചാനല്‍ ഉടമകളാണ് ഇതിന് പിന്നിലെന്നും പ്രതികള്‍ കള്ളപ്രചാരണം നടത്തുന്നുവെന്നും ബെന്നി പറഞ്ഞു. 2021ൽ സുല്‍ത്താൻ ബത്തേരി ഡിവൈഎസ്പിയായിരുന്നപ്പോഴാണ് മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതെന്ന് […]Read More
പി.വി.അൻവർ എംഎൽഎയുമായി, എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐപിഎഎസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പുറത്തുവന്ന ഫോൺ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോർട്ടിലാണ് ഒടുവിൽ സുജിതിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുജിത്തിനെ ആദ്യം സ്ഥലംമാറ്റിയിരുന്നു. സസ്പെൻഷന് പിന്നാലെ പരിഹാസവുമായി എംഎൽഎ […]Read More
പാരീസ്: പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ഹർവിന്ദെർ സിങ് സ്വർണ മെഡൽ അണിഞ്ഞു. ലോക ചാമ്പ്യൻ സച്ചിൻ സെർ ജാരോ ഖിലാരി ഷോട്ട് പുട്ടിൽ വെള്ളി മെഡൽ നേടി. ഹൈജെമ്പ് ടി 63 വിഭാഗത്തിൽ ശരദ്കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവാൻജി വെങ്കല മെഡലണിഞ്ഞു. ഹൈ ജെമ്പിൽ 1.88 മീറ്റർ ചാടിയാണ് ശരദ് വെള്ളി നേടിയത്. നാല് സ്വർണവും, എട്ട് വെള്ളിയും, 10 വെങ്കലവും ഉൾപ്പെടെ […]Read More
