ഇടുക്കി ജില്ലയിലെ ഇടുക്കി മുൻസിഫ് കോർട്ട് സെൻ്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ ഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും […]Read More
തിരുവനന്തപുരം:കേരളത്തിലെ 108 സർക്കാർ ഐടിഐ കളിലായി 78 ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈനായി 100 രുപ ഫീസടയ്ക്കണം.അപേക്ഷ സ്വീകരിക്കുന്നതു മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. വിവരങ്ങൾക്ക്: itiadmissions.kerala. gov.in/det.kerala.gov.in.Read More
ദക്ഷിണ കൊറിയ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 24 മെഡലുമായി ഇന്ത്യ രണ്ടാoസ്ഥാനത്ത്. എട്ട് സ്വർണവും, 10 വെള്ളിയും,ആറ് വെങ്കല മെഡലും ഇന്ത്യ നേടി. കഴിഞ്ഞ തവണ എട്ട് സ്വർണമടക്കം 27 മെഡലുണ്ടായിരുന്നു. 15 സ്വർണത്തോടെ 26 മെഡലുമായി ചൈന ഒന്നാമതെത്തി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ പാരുൾ ചൗധരി വെള്ളി നേടി. 15 മിനിറ്റ് 15.33 സെക്കൻഡിലാണ് ഫിനിഷ്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ അഭാവത്തിൽ സച്ചിൻ യാദവ് 85.16 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി. വനികളുടെ 800 […]Read More
ന്യൂഡൽഹി:രാജ്യത്താകെ 3,395 പേർക്ക് കോവി ഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 685 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1435 പേർ രോഗമുക്തരായി. കേരളത്തിലെ ഒന്നുൾപ്പെടെ നാല് കോവിഡ് മരണം സ്ഥിരീകരിച്ചു.ഉത്തർപ്രദേശ്, ഡൽഹി, കർണാടക എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ. ഡൽഹിയിൽ രണ്ടു ദിവസങ്ങളിലായി രണ്ടു പേർ മരിച്ചു. കേരളത്തിലാണ് രോഗികൾ കൂടുതൽ. 189 പേർ ക്ക് പുതുതായി രോഗ ബാധയുണ്ടായപ്പോൾ 87 പേർ രോഗമുക്തി നേടി.Read More
തിരുവനന്തപുരം:സംസ്ഥാന സർവീസിൽ നിന്ന് 13,300 ജീവനക്കാർ ശനിയാഴ്ച പടിയിറങ്ങും. ഈ വർഷം ആകെ വിരമിക്കുന്നത് 24,400 പേരാണ്. സ്കൂളിൽ ചേരാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ലാതിരുന്ന കാലത്ത് ജനനതീയതി മേയ് അടിസ്ഥാനപ്പെടുത്തിയതാണ് കാരണം. ഇവർക്ക് 5300 കോടി രൂപയാണ് വിരമിക്കൽ ആനുകൂല്യമായി സർക്കാർ നൽകേണ്ടത്.തസ്തികയനുസരിച്ച് 30 മുതൽ 40 ലക്ഷം വരെ ആനുകൂല്യത്തിന് അർഹതയുള്ള വരുണ്ട്. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ് എന്നിവയാണ് ആനുകൂല്യങ്ങൾ.Read More
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക ഓറഞ്ച് അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ)കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) മഞ്ഞ അലർട്ട് ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), […]Read More
ന്യൂഡൽഹി:പായ്വഞ്ചിയിൽ ലോകം ചുറ്റിയെത്തുന്ന ആദ്യഇന്ത്യൻ വനിതകൾ എന്ന ബഹുമതിയിലേക്ക് ലെഫ്. കമാൻഡർമാരായ കോഴിക്കോട് സ്വദേശി കെ ദിൽനയും പുതുശ്ശേരി സ്വദേശി എ രൂപയും. നാവികസേനയുടെ ഐഎൻഎസ് തരിണി എന്ന പായ്വഞ്ചിയിൽ ഗോവയിൽ നിന്ന് യാത്ര പൂർത്തീകരിച്ച് മർമ ഗോവ തുറമുഖത്ത് തിരിച്ചെത്തും. ഒക്ടോബർ രണ്ടിന് പുറപ്പെട്ട് എട്ടു മാസം കൊണ്ട് 21800 നോട്ടിക്കൽ മൈൽ സഞ്ചരിച്ചാണ് യാത്ര പൂർത്തിയാക്കുന്നതു്. നാല് സമുദ്രങ്ങൾ ഇവർ താണ്ടി. രണ്ടുവട്ടം ഭൂമധ്യരേഖ മുറിച്ചു കടന്നു.അഞ്ച് വൻമുനമ്പുകൾ ചുറ്റി. സൗത്ത് പസഫിക്,സതേൺ ഓഷ്യൻ […]Read More
മഹാരാഷ്ട്ര:കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ഒറ്റ ദിവസം കടുവ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയിലെ ചിച്ച്പള്ളി റേഞ്ചിലാണ് സംഭവം. ഈ മാസം ചന്ദ്രാപൂരിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ചൊവ്വാഴ്ച രാവിലെ ഭർത്താവിനും മറ്റുള്ളവർക്കുമൊപ്പം മുള ശേഖരിക്കാൻ കാട്ടിൽ പോയ മുൽ താലൂക്കിലെ ചിറോളി ഗ്രാമത്തിലെ നന്ദ സഞ്ജയ് മകൽവാർ (45)ആണ് ആദ്യം കടുവയ്ക്കിരയായത്.ഉച്ചയ്ക്ക് പശുവിനെ മേയ്ക്കാൻ പോയ സുരേഷ് സോപാങ്കറും (52) കൊല്ലപ്പെട്ടു. ഈ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.ഇതിനായി തീരദേശ ജില്ലകളിൽ കൺട്രോൾ റൂം തുറക്കും. നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 19 സ്വകാര്യബോട്ടുകൂടി വാടകയ്ക്ക് എടുക്കും. വിഴിഞ്ഞം,വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മറൈൻ ആംബുലൻസ് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.Read More
മെയ് 9-10 തീയതികളിൽ റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ തങ്ങളുടെ സൈന്യം അശ്രദ്ധയിൽ അകപ്പെട്ടുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10 ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നിരുന്നാലും, പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ദീർഘദൂര […]Read More
