ന്യൂഡൽഹി: സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) യിൽ മാധബി പുരി ബുച്ച് മേധാവിയായി വന്ന ശേഷം തൊഴിൽ അന്തരീക്ഷം വളരെ മോശമാണെന്ന് കാണിച്ച് ജീവനക്കാർ കോർപറേറ്റ്കാര്യമന്ത്രാലയത്തിന് പരാതി നൽകി. ജീവനക്കാർക്കെതിരെ സെബി ഉന്നതർ പരുഷവാക്കുകൾ ഉപയോഗിക്കുന്നു. ചെയ്തു തീർക്കാൻ കഴിയത്ത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു. ഭയമാണ് സ്ഥാപനത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.ആഗസ്റ്റ് ആറിനാണ് ജീവനക്കാർ പരാതി നൽകിയത്.Read More
കോപൻഹേഗൻ: ഡെൻമാർക്കിലെ കോപൻഗേഹനിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബർഗ്ഗ് അറസ്റ്റിൽ.ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെ കോപൻഗേഹൻ സർവകലാശാല കവാടത്തിൽ പ്രതിഷേധിച്ച ആറ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ‘സ്റ്റുഡൻറ്സ് എഗൈൻസ്റ്റ് ഒക്കുപ്പേഷൻ ‘ സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് സർവകലാശാലയിൽ കടന്ന് വിദ്യാർഥികളെ അറസ്റ്റു ചെയ്യുന്ന ചിത്രം ഗ്രെറ്റ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. വിവിധ രാജ്യങ്ങളിൽ ഗ്രെറ്റ വിദ്യാർഥികൾക്കൊപ്പം ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയായിട്ടുണ്ട്.Read More
കൊച്ചി: അച്ചടക്ക നടപടി നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എസ് സുജിത്ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 25-ാം തീയതി പരിഗണിക്കും. സുജിത്ഭാസ് എ റണാകുളം നാർക്കോട്ടിക് സെൽ എഎസ്പി ആയിരിക്കെ ലഹരി മരുന്നു കേസിൽ അറസ്റ്റിലായ സുനിൽ കുമാർ എന്നയാളുടെ ഭാര്യ രേഷ്മയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതു്. മദ്യപിച്ച് വാഹനമോടിച്ചതിന് 2018 ഫെബ്രുവരിയിൽ എടത്തല പൊലീസ് സുനിൽകുമാറടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. സുജിത്ദാസ് ഇടപെട്ട് അത് ലഹരി മരുന്ന് […]Read More
പാരീസ്:പാരാലിമ്പിക്സ് അമ്പെയ്ത്ത് വേദിയിൽ ഇന്ത്യാക്കാരിക്ക് ആദ്യ മെഡൽ. വലംകാൽ കൊണ്ട് വില്ലു കുലച്ച്, വലത് ചുമലിനും താടിയെല്ലിനും ഇടയിലേക്ക് അമ്പ് കൊണ്ടുവന്ന് തൊടുത്തപ്പോൾ ശീതൽ ദേവി ചരിത്ര നിമിഷമായി. ഈയിനത്തിൽ മെഡൽ നേടുന്ന മറ്റൊരു വനിത കായിക താരവുമില്ല. മിക്സഡ് കോമ്പൗണ്ട് ഇനത്തിൽ രാകേഷ് കുമാറിനൊപ്പം വെങ്കല മെഡലാണ് ശീതൽ നേടിയത്. മറ്റൊരു പുരുഷ താരമായ സുമിത് ആന്റിലിൻ ജാവലിൻ ത്രോ എഫ്64 ൽ സ്വർണം നേടി. 70.59 മീറ്ററിൽ റെക്കോഡ് നേട്ടമാണ് സുമിത് കൈവരിച്ചത്. മൂന്ന് […]Read More
ആലപ്പുഴ:വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവച്ച 70-ാമത് നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരാണ് തീരുമാനം അറിയിച്ചത്.ആഘോഷ പരിപാടികൾ ഒഴിവാക്കും. സർക്കാർ സഹായം ഇത്തവണയും തുടരും. 19 ചുണ്ടൻ വള്ളമടക്കം 73 കളിവള്ളമാണ് പോരാട്ടത്തിന് രജിസ്റ്റർ ചെയ്തിരുന്നത്.ആഗസ്റ്റ് 10 നാണ് ജലമേള നടത്താനിരുന്നത്.Read More
കൊച്ചി:അരലക്ഷം കേസുകൾ തീർപ്പാക്കിയെന്ന അപൂർവനേട്ടം കൈവരിച്ച് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അപ്പീൽ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് 50,000 കേസുകൾ തികച്ചത്. 2014 ലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2016 ൽ സ്ഥിരം ജഡ്ജിയായി. ചീഫ് ജസ്റ്റിസായിരുന്ന എ ജെ ദേശായി വിരമിച്ചതോടെ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ആക്ടിങ് ചീഫ് ജസ്റ്റിസായത്. ഹേമ കമ്മിറ്റി റിപ്പോർട്ട്, മൂന്നാർ കൈയേറ്റം തുടങ്ങിയ ഇടപെടൽ നടത്തിയത് ജസ്റ്റിസ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് കൺസ്യൂമർഫെഡ് സെപ്റ്റംബർ ഏഴു മുതൽ ഓണച്ചന്തകൾ തുടങ്ങും. ത്രിവേണി സൂപ്പർമാർക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം, എസ് സി, എസ് ടി സംഘം, ഫിഷർമെൻ സഹകരണ സംഘം എന്നിവ മുഖേനയാണ് ചന്തകൾ പ്രവർത്തിക്കുക. റേഷൻ കാർഡുമായെത്തി പതിമൂന്നിന സാധനങ്ങൾ പൊതുവിപണി വിലയെക്കാൾ 30 – 50 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും ലഭിക്കും. സംസ്ഥാനതല ഉത്ഘാടനം സെപ്റ്റംബർ ആറിന് 3.30 ന് മുഖ്യമന്ത്രി പിണറായി […]Read More
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി എസ് ചന്ദ്രശേഖരൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. ഇടവേള ബാബുവും അപേക്ഷ നൽകിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷയിൽ അടച്ചിട്ട കോടതി മുറിയിൽ രണ്ടര മണിക്കൂറോളം കോടതി വാദം കേട്ടു. നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തതായും മുകേഷ് നേരത്തെ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുമായി ബന്ധപ്പെട്ട തെളിവും നൽകി. കേസ് ഡയറി […]Read More
തിരുവനന്തപുരം: ജെമിനി സർക്കസിന്റെ ബാൻഡ് പുത്തരിക്കണ്ടം മൈതാനത്ത് തുടങ്ങി. വിസ്മയക്കാഴ്ചകൾ ഒരുക്കുന്ന ആഫ്രിക്കൻ സർക്കസ് കലാകാരൻമാർ അരങ്ങു തകർക്കുകയാണ്. ഇടവേളയിൽ കാണികളെ ചിരിപ്പിച്ചു നീങ്ങുന്ന ജോക്കർമാരുടെ സംഘവും പ്രത്യേക ആകർഷണമാണ്. ജെമിനി സർക്കസിലെ പ്രധാന ഇനമായ സ്പേസ് വീൽ കാണികളിൽ കൗതുകമുണർത്തുന്നു.കുട്ടികൾക്കായി റോബോട്ടിക് മൃഗങ്ങളെ ഒരുക്കിയിട്ടുണ്ട്.എത്യോപ്യ, നേപ്പാൾ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ കലാകാരൻമാരാണ് ജെമിനി സർക്കസിൽ വിസ്മയം തീർക്കുന്നത്.കൂടാതെ ബംഗാൾ, ഒഡീഷ, അസം തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും ഈ സാഹസിക സംഘത്തിലുണ്ട്. പകൽ ഒന്നിനും, […]Read More
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെ ഓഫീസിലത്തി കണ്ട് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കു പിന്നിൽ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘‘എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാര്യങ്ങൾ എഴുതിനൽകി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൈമാറും. ഒരു സഖാവ് […]Read More
