വയനാട് : വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കി ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ആകെ 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോന്‍സിക് […]Read More
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന് രാജ്സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.Read More
പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒരുവർഷം മുൻപ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട്’ (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു […]Read More
17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. കൊച്ചി: മലയാളത്തിലെ താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ രാജിവച്ചു. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ആരോപണങ്ങൾ ശക്തമായതോടെയാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. വാർത്താക്കുറിപ്പിന്റെ പൂർണരൂപം ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ […]Read More
തൃശൂർ പൂരം വെടിക്കെട്ടിൽ വീണ്ടും വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചാൽ പൂർണമനസ്സോടെ അനുമതി നൽകും. അത് കളക്ടർക്കും കമ്മീഷണർക്കുമറിയാമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. 100 മീറ്റർ നിശ്ചയിക്കുമ്പോൾ തന്നെ രണ്ടാമത്തെ വെടിക്കെട്ട് നടക്കുമ്പോൾ പലരും 500 മീറ്റർ അകലെയാണ് നിൽക്കുന്നത്. വെടിക്കെട്ട് കാണാനുള്ള ദൂരപരിധി നിശ്ചയിക്കുന്നതിൽ […]Read More
തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവ നടിക്കെതിരെ പരാതിയുമായി നടന് സിദ്ധിഖ്. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ സിദ്ധിഖ് പറയുന്നു. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. താന്‍ മോശമായ വാക്കുകള്‍ പ്രയോഗിച്ചുവെന്നാണ് 2018 ല്‍ ഇവര്‍ പറഞ്ഞത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാന്‍ അവരുമായി മോശം […]Read More
ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ. പരാതി നോർത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഐപിസി 354 പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. ആരോപണം പുറത്തുവന്നതിന് പിന്നാലെ […]Read More
ആലപ്പുഴ: കേരളം സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുന്ന സംസ്ഥാനമെന്ന് മന്ത്രി സജി ചെറിയാൻ. മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച മന്ത്രി, മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഗീബൽസിയൻ തന്ത്രമാണെന്നും പറഞ്ഞു. മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നുവെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു. ‘‘മാധ്യമങ്ങൾ പച്ചക്കള്ളം പറയുന്നു. അടിസ്ഥാനപരമായി എന്തെങ്കിലും കാര്യങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരത്തിൽ സർക്കാർ ബലിയാടാകുന്നു. മുഖ്യമന്തിക്കും മന്ത്രിമാർക്കും എതിരെ നുണകൾ പറയുന്നു. ഗവൺമെന്റിനെ മോശപ്പെടുത്താൻ ശ്രമിക്കുന്നു. 2026ൽ ഇടതുപക്ഷം 100 […]Read More
150 ലധികം ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾക്ക് അടിയന്തര പ്രാബല്യത്തോടെ നിരോധനം പുറപ്പെടുവിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഈ കോമ്പിനേഷനുകൾ യുക്തിരഹിതവും മനുഷ്യർക്ക് കാര്യമായ ആരോഗ്യ അപകടമുണ്ടാക്കുന്നതുമാണെന്ന് സർക്കാർ ഉദ്ധരിച്ചു. ഒരു വിദഗ്ധ സമിതിയുടെയും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിൻ്റെയും (DTAB) ശുപാർശകളെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ഈ എഫ്ഡിസികൾക്ക് ചികിത്സാപരമായ ഉള്ളടക്കമില്ലെന്ന് ഇരുവരും കണക്കാക്കുകയും പൊതുജനാരോഗ്യത്തിന് അപകടസാധ്യതയുള്ളതായി തിരിച്ചറിയുകയും ചെയ്തു.Read More
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറി എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് താരത്തിന്റെ തുറന്നു പറച്ചിൽ. ശ്രീലേഖയുടെ വാക്കുകൾ : നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രം താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ […]Read More
