തിരുവനന്തപുരം:കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാൻ ഓൺലൈൻ മുഖേന 26 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി തത്തുല്യം.പ്രവേശന പരീക്ഷയുണ്ടാകും.അപേക്ഷകൾ https://admissions.keralauniversity.ac.in വഴി സമർപ്പിക്കാം. ഫീസ് എസ് സി /എസ്ടി 600 രൂപ. മറ്റുള്ളവർ 1200 രൂപ. വിവരങ്ങൾക്ക്: 04712308328, 9188524612.Read More
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ്റെ സഹോദര സ്ഥാപനമായവേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ 20 ഗോത്രവർഗ യുവതീയുവാക്കളുടെ മംഗല്യവേദിയായി. പത്തനംതിട്ട കോട്ടയം ജില്ലകളിലെ വനങ്ങളിൽ താമസിക്കുന്ന 20 സഹോദരങ്ങളുടെ വിവാഹമാണു സ്നേഹാശ്രമത്തിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. സംസ്ഥാനക്ഷീരവികസനവകുപ്പ് മന്തി ജെ. ചിഞ്ചുറാണിയും ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷാഹിദാകമാലും വിവാഹചടങ്ങുകളുടെ മുഖ്യകാർമ്മികത്വം വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., ജി.എസ്.ജയലാൽ എം.എൽ.എ., ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ.ശ്രീകുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ശാന്തിനി , ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് അംഗം സരിതാപ്രതാപ്, […]Read More
സംഘാടകർക്ക് എതിരെ ഗുരുതര ആരോപണമുയർത്തി തെലങ്കാന ആഥിത്യമരുളുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്നും മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. ധാർമികവും വ്യക്തിപരവുമായ പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് അവർ ആദ്യം പ്രതികരിച്ചതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ 24 കാരിയായ മില്ല ഗുരുതര ആരോപണങ്ങളാണുയർത്തിയത്. പരിപാടിയുടെ പ്രായോജകർ സമ്പന്നരും മധ്യവയസ്കരുമായ പുരുഷൻമാരോട് ഇടപഴകാൻ സംഘാടകർ നിർബന്ധിച്ചെന്നും വിനോദ പരിപാടികളിലും മറ്റും വിശ്രമിക്കാൻ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും മില്ല പറഞ്ഞു. പരിപാടിയുടെ സംഘാടകർ ഭൂതകാലത്തിൽപെട്ടു പോയവരാണെന്നും താൻ ഒരു അഭിസാരികയാണോ […]Read More
മുംബൈ:ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. ജൂണിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇരുപത്തഞ്ചുകാരൻ നയിക്കും. വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. പതിനെട്ടാംഗ ടീമിൽ മലയാളി താരം കരൂൺ നായരും ഉൾപ്പെട്ടു.എട്ട് വർഷത്തിനു ശേഷമാണ് കരുൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നതു്. ബി സായ് സുദർശനും അർഷ്ദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ. പേസർ മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല. രോഹിത് ശർമ, വിരാട് കോഹ്ലി, ആർ അശ്വിൻ എന്നിവർ വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണ് […]Read More
നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്സുനിൽദത്ത് സുകുമാരന്‍ ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനുംഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ […]Read More
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്മെന്റ് ഓഫീസര്‍മാരായ ക്രിസ്റ്റിയാനെ മരിയ സോമ്മിയ, ക്ലൗഡിയ നാപ്പെ, ടാൻജാ ബാർബറ വില്ലിംഗർ, ജാനി സിറ്റോറസ്, ഡാനിയേല കാമ്പ്ഫ് എന്നിവരും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷന് പ്രതിനിധികളുമായും […]Read More
പത്തനംത്തിട്ട: പുരോഗമന കലാ സാഹിത്യ സംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ.ഷാജി N കരുൺ അനുസ്മരണം സംവിധായകനും എഴുത്തുകാരനുമായ ശ്രീ. സുനിൽദത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. CPIM ജില്ലാ കമ്മറ്റി അംഗം സ. P C സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണവും, സ. N വിനോജ് നാരായണൻ(സംവിധായകൻ ) മുഖ്യ പ്രഭാഷണവുംനിർവഹിച്ചു. മികച്ച സംവിധായകനുള്ള( ചിത്രം -സ്വാമി) സത്യ ചിത്തറേ അവാർഡ് ലഭിച്ച ശ്രീ. സുനിൽ ദത്തിനെ ചടങ്ങിൽ ആദരിച്ചു. സ. PB അഭിലാഷിന്റെ അധ്യക്ഷതയിൽ […]Read More
കൊൽക്കത്ത:ഐപിഎൽ ക്രിക്കറ്റ് ഫൈനൽ വേദി മാറ്റിയതിനെതിരെ വിവാദം കനക്കുന്നു. മത്സരക്രമം പുതുക്കിയപ്പോൾ കൊൽക്കത്ത മാറ്റി അഹമദാബാദാക്കിയതാണ് വിവാദമായത്. രാഷ്ട്രീയ കാരണങ്ങളാണ് വേദി മാറ്റത്തിന് പിന്നിലെന്ന് ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് തുറന്നടിച്ചു. ബിജെപി യുടെ രാഷ്ട്രീയവിരോധത്തിന് ബംഗാളിലെ ക്രിക്കറ്റ് പ്രേമികളെ വഞ്ചിക്കരുതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗാളിലെ തൃണമുൽ സർക്കാരിനോടുള്ള എതിർപ്പാണ് വേദി മാറ്റത്തിന് കാരണം. നിർത്തിവച്ച മത്സരങ്ങൾ പുനരാരംഭിക്കാൻ മത്സരക്രമം പുറത്തിറക്കിയപ്പോൾ കൊൽക്കത്തയിൽ അനുവദിച്ചിരുന്ന കളികൾ മാറ്റി.ഫൈനലും രണ്ടു ക്വാളിഫയറും അഹമ്മദാബാദ് നരേന്ദ്ര […]Read More
പാലക്കാട്:ഭൂമിയില്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് സർക്കാർഭൂമി പതിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്തായി മന്ത്രി എം ബി രാജേഷ്. ആയിരത്തിലധികം കുടുംബങ്ങൾക്ക് കൊടുക്കാനാവശ്യമായ ഭൂമി കലക്ടർമാർ കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ അതി ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറാൻ കേരളം തയ്യാറായെന്നും മന്ത്രി പറഞ്ഞു. കേരളശേരി പഞ്ചായത്തിൽ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീടുകളുടെ താക്കോൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.Read More
തിരുവനന്തപുരം: ട്രയൽ അലോട്ട്മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 2ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാൻ വരുന്നവർ അലോട്ട്മെൻറ് സമയത്ത് നൽകിയ മൊബൈൽ ഫോൺ കരുതേണ്ടതാണ്.വെബ് സൈറ്റ്:https://hscap.kerala.gov.in കാണുക.Read More
