കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് താരസംഘടനയായ അമ്മ. റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ അമ്മ ഭാരവാഹികള്‍ ഒളിച്ചോടിയിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷോ റിഹേഴ്സല്‍ നടക്കുന്നതിനാലാണ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയത്. റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. ഹേമാ കമ്മറ്റിയുടെ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നാണ് ആഗ്രഹം. മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന അർത്ഥത്തില്‍ പരാമര്‍ശങ്ങളില്‍ വിഷമമുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ […]Read More
സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രസ്താവനക്കുറിപ്പ് പുറത്തിറക്കിയ ഡബ്ലിയുസിസി നടപടിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യർ. ‘അനിവാര്യമായ വിശദീകരണം’ എന്ന് ഒറ്റവാക്കിൽ കുറിച്ചാണ് മഞ്ജു വാര്യർ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി […]Read More
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത മറുപടിയുമായി മന്ത്രി എം ബി രാജേഷ്. സിനിമ കോൺക്ലേവ് വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരനും ഒന്നിച്ചിരിക്കും എന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്നാണ് മന്ത്രിയുടെ ചോദ്യം. കോൺക്ലേവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്തെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും പിന്നെ എങ്ങനെയാണ് ഇത്തരത്തിൽ ഒരു വ്യാഖ്യാനം ഉണ്ടായതെന്നും മന്ത്രി ചോദിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കോൺക്ലേവ് നടത്തുമെന്ന കാര്യത്തെ ചൂണ്ടിക്കാട്ടിയാണ് ഇരകളെയും വേട്ടക്കാരെയും […]Read More
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. മലയാള സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടിൽ ഗുരുതര വെളിപ്പെടുത്തലുകളാണ് കണ്ടെത്തിയിരിക്കുന്നത്.Read More
ചില രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നുവെന്നും അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് […]Read More
തിരുവനന്തപുരം: പൊതുവേദിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ വ്യക്തിപരമായി അധിക്ഷേപിച്ച നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്. മലപ്പുറം എസ് പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു. […]Read More
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. “ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ […]Read More
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഒളിയമ്പുമായി നടന് ഷമ്മി തിലകന്. തിലകന്റെ ചിത്രം പങ്കുവച്ച് ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന് എന്ന അടിക്കുറിപ്പോടെയാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്. എല്ലാ പീഡനങ്ങളുടേയും ബ്ലാക്ക് മെയില്‍ തന്ത്രമായി തൊഴില്‍ വിലക്കലിനെയാണ് മലയാള സിനിമാ നിയന്ത്രിക്കുന്നവര്‍ ഉപയോഗിക്കുന്നതെന്ന് സംവിധായകന് വിനയന് ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് ഷമ്മിയുടെ പോസ്റ്റെന്നത് ശ്രദ്ധേയമാണ്. താനും വിനയനുമെല്ലാം തൊഴില്‍ വിലക്കലിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.Read More
പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണം കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കാനും ശരീരത്തിൻ്റെ അവകാശം സംരക്ഷിക്കാനും ആവശ്യപ്പെട്ട കൽക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കൗമാരപ്രായക്കാർ ഉൾപ്പെടുന്ന കേസുകളിൽ എങ്ങനെ വിധി എഴുതണമെന്നതിനുള്ള മാർഗനിർദേശങ്ങളും ജസ്റ്റിസ് എഎസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജഡ്ജിമാർക്ക് പുറപ്പെടുവിച്ചു. കൗമാരക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ പ്രത്യേക സംവേദനക്ഷമതയും മുൻകരുതലും ആവശ്യമാണെന്ന് അത് ഊന്നിപ്പറഞ്ഞു. കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തികളെ “നിയന്ത്രണം” ചെയ്യണമെന്നും രണ്ട് മിനിറ്റ് ആനന്ദത്തിനായി വീഴരുതെന്നും കൽക്കട്ട ഹൈക്കോടതി വിധിയുടെ […]Read More
ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ വാര്‍ഷിക ദിനമാണിന്ന്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ തുടങ്ങി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ രാവിലെ പത്തിന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശനും ജയന്തി സമ്മേളനം വൈകുന്നേരം ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. നാണു ആശാന് എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ […]Read More
