ഇത്തവണയും ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡിന് മാത്രം. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ഉടൻ തീരുമാനിക്കും. ആറുലക്ഷത്തോളം പേർക്ക് കിറ്റ് ലഭിക്കും. എല്ലാ ജില്ലകളിലും, ഓണച്ചന്ത സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു. 13 ഇന അവശ്യ സാധനങ്ങൾ സപ്ലൈകോ ചന്തകളിൽ ഉറപ്പാക്കും. ഓണച്ചന്തകൾക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകൾ തുടങ്ങും. കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സപ്ലൈകോ. ഇക്കാലയളവിൽ വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സപ്ലൈകോയ്ക്ക് […]Read More
മമത ബാനർജി സർക്കാരിൻ്റെ വിശ്വാസ്യത പൂജ്യമാണെന്ന്ബൃന്ദ കാരാട്ട് പറഞ്ഞു. ” മമത ബാനർജി സ്വയം രക്ഷിക്കാൻ ആഗ്രഹിക്കുന്നു, കേസിലെ പ്രതികളുടെ പങ്ക് മറയ്ക്കാൻ ആഗ്രഹിക്കുന്നു. തൃണമൂൽ എംപിമാരുടെ പ്രസ്താവനകൾ കേട്ടാൽ, തങ്ങൾ ഡോക്ടർമാരാണെന്ന മട്ടിൽ തെറ്റായ പ്രസ്താവനകളാണ് അവർ നൽകുന്നത്, കേസിനെക്കുറിച്ച് അവർ ഒന്നും പറയുന്നില്ലെന്നും സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. തിങ്കളാഴ്ച (ഓഗസ്റ്റ് 19, 2024) തുടർച്ചയായ നാലാം ദിവസവും ബിഐ ഉദ്യോഗസ്ഥർ ആർജിയുടെ മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു. വനിതാ ഡോക്ടറെ […]Read More
മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. വിട്ടുവീഴ്ച […]Read More
മുൻ എംഎൽഎയും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ […]Read More
കൊച്ചി: നടൻ മോഹൻലാൽ ആശുപത്രിയിൽ. പനിയും ശ്വാസതടസ്സവും നേരിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മോഹൻലാൽ.മോഹൻലാലിനെ ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് സൂചന. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. തിരക്കുള്ള സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും, അഞ്ചുദിവസത്തെ പൂർണ്ണ വിശ്രമവുമാണ് ഡോക്ടർമാർ മോഹൻലാലിന് നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട വരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു മോഹൻലാൽ. ആദ്യ സംവിധാന ചിത്രമായ ബറോസിന്റെയും […]Read More
കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും സുപ്രീം കോടതി ഞായാറാഴ്ച ശ്രദ്ധയിൽപ്പെടുത്തി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. ആഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ച് 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. കേസിൽ […]Read More
ഹിന്ദു വളർച്ച നിരക്ക്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ഇന്ത്യയുടെ ഒരു കാലഘട്ടത്തിലെ സാമ്പത്തിക ശാസ്ത്ര സമീപനത്തെ പരിഹസിക്കാൻ മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഹിന്ദു വളർച്ച നിരക്ക്.1950നും 1980നും മദ്ധ്യേ ഇന്ത്യ പിന്തുടർന്ന് വന്ന സോഷ്യലിസ്റ്റ് മുതലാളിത്ത മിശ്ര സാമ്പത്തികവ്യവസ്ഥയെ കളിയാക്കാൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണനാണ് ഈ പ്രയോഗം ആദ്യമായി മുന്നോട്ട് വച്ചത്.നാല് ശതമാനമായിരുന്നു അക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക്. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഫലമായി വളർച്ചനിരക്ക് […]Read More
കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് മാപ്പുപറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ നിർമിതിക്ക് പിന്നിൽ യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ‘‘യുഡിഎഫാണ് വർഗീയതയും അശ്ലീലവും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിച്ചത്. അവർക്കിത് ഉണ്ടാക്കി നല്ല ശീലവുമുണ്ട്. വർഗീയതയുടെയും അശ്ലീലച്ചുവയുള്ള പരാമർശങ്ങളുടെയും ഗുണഭോക്താക്കൾ ഇടതുപക്ഷമോ സിപിഎമ്മോ അല്ല.’’ എം.വി.ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന […]Read More
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ തവർചന്ദ് ഗെഹ്ലോട്ട്. മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (MUDA, മൂഡ) ഭൂമി കുംഭകോണ കേസിലാണ് നടപടി. ആക്ടിവിസ്ടുകളായ പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവർ നൽകിയ പരാതികളിലാണ് നടപടി. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, 2023 ഭാരതീയ നാഗരിക സുരക്ഷ സംഹിത സെക്ഷൻ 218 എന്നിവ പ്രകാരം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവർണർ അനുമതി നൽകിയത്. ഭൂമി കുംഭകോണ […]Read More
കൊൽക്കത്ത: രാജ്യത്തെ നടുക്കിയ കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും പ്രതിഷേധം കത്തിപ്പടരുമ്പോൾ പ്രതികരണവുമായി ദില്ലിയിൽ കൊല്ലപ്പെട്ട ‘നിർഭയ’യുടെ അമ്മ ആശാ ദേവി രംഗത്ത്. സാഹചര്യം ഇത്രയും വഷളാക്കിയതിൽ മമതയ്ക്ക് പങ്കുണ്ടെന്നും അവർ രാജിവെക്കണമെന്നും ആശാ ദേവി പറഞ്ഞു. 2012ലാണ് ദില്ലിയിൽ രാജ്യത്തെ നടുക്കിയ നിർഭയ കൊലപാതകം അരങ്ങേറിയത്. അതിന് സമാനമായിരുന്നു കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകവും. സംഭവത്തിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് രാജ്യത്തെ ഡോക്ടർമാർ എല്ലവരും സമരത്തിലാണ്. അതിനിടെ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് തിരികെ ജോലിക്ക് കയറാൻ […]Read More
