സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനാൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് അവരുടെ മകൻ സജീബ് വസേദ് ജോയ് വെള്ളിയാഴ്ച പറഞ്ഞു. 76 കാരനായ നേതാവ് തൻ്റെ പാർട്ടിയായ അവാമി ലീഗിനെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് നടന്നാൽ അത് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹസീന ഒരു രാജ്യത്തും അഭയം തേടിയിട്ടില്ലെന്നും ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ആജ്തക് ബെംഗാളിയ്ക്ക് നൽകിയ അഭിമുഖത്തിൽ സജീബ് വസേദ് വ്യക്തമാക്കി. “വളരെയധികം തെറ്റായ വിവരങ്ങളുണ്ട്. യുകെയിലോ […]Read More
താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു. വയനാട് […]Read More
9ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നിനും 2024 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. ആഗസ്റ്റ് ഒമ്പത് രാവിലെ പത്തു മണി മുതല്‍ iffk.in എന്ന വെബ്സൈറ്റ് മുഖേനെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബര്‍ 9.കേരള സംസ്ഥാന […]Read More
പാരിസ് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം. സ്പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വീണ്ടും മെഡല്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പാരിസിലും ടീം ഇന്ത്യ വിജയവേട്ട തുടര്‍ന്നിരിക്കുന്നത്. പി ആര് ശ്രീജേഷാണ് ടീം ഇന്ത്യയുടെ ഗോള്‍വല കാത്തതെന്നത് മലയാളികള്‍ക്കും അഭിമാനമാകുകയാണ്. ഒളിംപിക്സിന് മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് വീരോചിത മടക്കമാണുണ്ടായിരിക്കുന്നത്. ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ മലയാളിയായി ശ്രീജേഷ് ഇന്നത്തെ […]Read More
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. അന്ത്യം കുടുംബം സ്ഥിരീകരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ കൊൽക്കത്തയിലായിരുന്നു മരണമെന്ന് അദ്ദേഹത്തിൻ്റെ മകൻ സുചേതൻ ഭട്ടാചാര്യ അറിയിച്ചു. ബംഗാളിൽ ഇടതുമുന്നണി അധികാരത്തിലിരുന്ന 34 വർഷത്തിൽ രണ്ടാമത്തെയും അവസാനത്തെയും സിപിഎം മുഖ്യമന്ത്രിയായിരുന്നു ഭട്ടാചാര്യ. 2000 മുതൽ 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു.Read More
ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഭവവികാസങ്ങൾക്കിടെ ന്യൂനപക്ഷമായ ഹിന്ദുമത വിശ്വാസികളുടെ ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ ആശങ്കയറിയിച്ച ഭരണകക്ഷിയായിരുന്ന അവാമി ലീഗ് ഹിന്ദുക്കളെ ലക്ഷ്യംവെക്കരുതെന്ന് ആഹ്വാനം ചെയ്തു. സമുദായ അസോസിയേഷനുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുക്കൾക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി. അതിനിടെ, ചില ഹിന്ദു ക്ഷേത്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ മുസ്ലീം സമുദായാംഗങ്ങളും രംഗത്തുവരുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ഏകദേശം എട്ടു ശതമാനത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. ഇതിൽ […]Read More
ഗുസ്തി താരം വിനേഷ് ഫോഗട്ട് (Vinesh Phogat) വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള പ്രഖ്യാപനം. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്സിൽ കുറിച്ചു. 2024 പാരീസ് ഒളിമ്പിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കൽ. തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് ആരാധകരോട് […]Read More
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം […]Read More
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്. അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ 50 […]Read More
വർഷങ്ങളായി ഹസീനയുടെ സ്ഥിരം വിമർശകനായ യൂനുസിനെതിരെ 190 ലധികം കേസുകളാണ് നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ‘ഗ്രാമീൺ ബാങ്ക്’ വഴി നടത്തിയ പയനിയറിംഗ് പ്രവർത്തനത്തിന് 2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. സമാധാനത്തിനുള്ള സമാധാനത്തിനുള്ള നോബേല്‍ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നാല്‍ അബെദിന് ആണ് ഈ തീരുമാനം അറിയിച്ചത്. സൈനിക മേധാവിമാരും പ്രതിഷേധത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികളും പ്രമുഖ […]Read More
