പത്തനംതിട്ട:നീറ്റ് യൂജി എഴുതാൻ കൃത്രിമ ഹാൾ ടിക്കറ്റുമായി എത്തിയ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നൽകിയ അക്ഷയ സെന്ററിലുണ്ടായ കൃത്രിമമാണെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പത്തനംതിട്ട തൈക്കാവ് ഗവ.വൊക്കേഷണൽ എച്ച്എസ്എസിലാണ്സംഭവം. ഹാൾ ടിക്കറ്റിന്റെ ഒരു ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേരും മേൽവിലാസവും ചിത്രവുമാണ്. മറ്റൊരു ഭാഗം തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടേതും. വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചെങ്കിലും ഹാൾ ടിക്കറ്റ് വ്യാജമാണെന്ന് ഉറപ്പാക്കിയ ശേഷം വിവരം പൊലീസിനെ അറിയിച്ചു .Read More
അനധികൃത പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യ സുരക്ഷയ്ക്ക് ഭീഷണി: രാജീവ് ചന്ദ്രശേഖർ കൊട്ടാരക്കര: അനധികൃതമായി താമസിക്കുന്ന പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനധികൃത കുടിയേറ്റക്കാരെ കേരളത്തിൽ നിന്നും പുറത്താക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി എടുക്കണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ.കേരളത്തിലെ അനധികൃത പാകിസ്ഥാനി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന നിർദേശം പാലിക്കാത്തവർ കേരളം മാത്രമാണ്. […]Read More
തിരുവനന്തപുരം:കപ്പൽ അപകടത്തെതുടർന്നുള്ള തീരദേശ മലിനീകരണപ്രശ്നം പരിഹരിക്കാനും നാശനഷ്ടം ശാസ്ത്രീയമായി തിട്ടപ്പെടുത്തി നഷ്ടപരിഹാരം നേടിയെടുക്കാനുമായി സംസ്ഥാന, ജില്ലാതല വിദഗ്ദസമിതികൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ. കപ്പൽ അപകടത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന, ജില്ലാതല സമിതികളാണ് മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക ആഘാതം പഠിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിന്റെ പ്രിൻസിപ്പൽ ഉപദേഷ്ടാവായി നിയമിച്ചു. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കുകയാണ് ലക്ഷ്യം.Read More
പാകിസ്ഥാനെതിരായ നയതന്ത്ര നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹം തടഞ്ഞുവെച്ച് ഇന്ത്യ. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാർ, വടക്കൻ കശ്മീരിലെ കിഷൻഗംഗ എന്നീ ജലവൈദ്യുത അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നതിന്റെ സമയം ഇന്ത്യയ്ക്ക് നിയന്ത്രിക്കാനാവും. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ പ്രവർത്തിക്കുന്ന […]Read More
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വ്യോമസേന, നാവികസേന മേധാവികള്‍. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ എപി സിങ്, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് ഇന്ന് (മെയ് 04) പ്രധാനമന്ത്രിയെ കണ്ടത്. യോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവയ്ക്കുകയും അട്ടാരിയിലെ അതിർത്തി അടച്ചുപൂട്ടുകയും […]Read More
പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം. ഒരു ചക്രക്കസേരയിൽ ഇരുന്ന് കേരളത്തിലെ നിരവധി പേർക്ക് അക്ഷരവെളിച്ചം പകർന്ന പത്മശ്രീ റാബിയയുടെ വിയോഗം ദു:ഖകരമാണ്. സമ്പൂർണ്ണ സാക്ഷരതാ മിഷൻ ഇൻസ്ട്രക്ടർ എന്ന നിലയിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ മുന്നേറ്റങ്ങൾ അവരെ എന്നും ഓർമ്മയിൽ നിർത്തും. വളരെ ചെറുപ്പത്തിൽ പോളിയോ ബാധ മൂലം ചലനശേഷി നഷ്ടപ്പെട്ടെങ്കിലും അറിവ് കൈമുതലാക്കി സമാനതകളില്ലാത്ത പോരാട്ടം നയിക്കാൻ അവർക്ക് കഴിഞ്ഞു.ഒരു പരിമിതിയ്ക്കും അക്ഷരത്തെയും അറിവിനെയും തടയാനാകില്ലെന്നു നമ്മെ ബോധ്യപ്പെടുത്തിയ […]Read More
മാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു. വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ […]Read More
തിരുവനന്തപുരം: സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി നിദർശ് ആണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലായിരുന്നു സംഭവം. ലീവ് കഴിഞ്ഞ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ നിന്നും മടങ്ങിയത്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.Read More
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാൻ അർദ്ധസൈനിക സേന അംഗത്തെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. അബദ്ധത്തിൽ അതിർത്തി കടന്നതിന് ഒരു ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് ഈ സംഭവം. ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തി (ഐബി) കടന്നതിന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികനെ പാകിസ്ഥാൻ […]Read More
മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയിഷയുടെ ദേഹത്തേക്ക് സമീപത്തെ പ്ലാവില്‍ നിന്ന് ചക്ക വീഴുകയായിരുന്നു. ചക്ക വീണതിന്റെ ആഘാതത്തില്‍ കുട്ടി മുഖവും തലയും അടിച്ചു വീണിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More
