15 വർഷത്തെ ബംഗ്ലാദേശിനെ നയിച്ച ശേഷം, ‘ഉരുക്കു വനിത’ എന്നറിയപ്പെടുന്ന ഷെയ്ഖ് ഹസീനയ്ക്ക് തിങ്കളാഴ്ച സർക്കാർ വിരുദ്ധ പ്രതിഷേധം അതിൻ്റെ പാരമ്യത്തിലെത്തിയപ്പോൾ രാജിവച്ച് രാജ്യം വിട്ടു. കഴിഞ്ഞ മൂന്നാഴ്ചയായി അക്രമവും മരണവാർത്തകളും കൊണ്ട് നടുങ്ങിയ ധാക്കയിലെ തെരുവുകൾ അവളുടെ പുറത്തുപോയതിനെ തുടർന്ന് ആഘോഷമായി. മുൻ ഭരണകക്ഷിയായ അവാമി ലീഗ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ച് പുതിയ ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു. 300-ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അടിച്ചമർത്തൽ അവസാനിപ്പിക്കുമെന്ന് അദ്ദേഹം […]Read More
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക വിട്ടു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെസെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ […]Read More
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. […]Read More
ആർആർബിയിൽ 7951 ഒഴിവ് റെയിൽവേയിലെ 7951 ഒഴിവുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം.ഏതെങ്കിലും ഒരു ആർബിയിലേക്കുമാത്രം അപേക്ഷിക്കണം. പ്രയം 18-36 വയസ്സ്.വിശദ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in.Read More
അങ്കോള: മണ്ണിടിഞ്ഞ് ട്രക്ക് ഡ്രൈവർ അർജുനെ കാണാതായ ഷിരൂരിൽ ഞായറാഴ്ച തിരച്ചിലിനെത്തിയവർക്ക് കലക്ടർ അനുമതി നിഷേധിച്ചു. അമാവാസിയായതിനാൽ ഗംഗാവലിപ്പുഴയിൽ നീരൊഴുക്ക് കുറയുമെന്ന പ്രതീക്ഷയിലെത്തിയ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽ പെയെയും സംഘത്തേയും ഒഴുക്ക് കുറഞ്ഞില്ലെന്നു കാട്ടിയാണ് വിലക്കിയത്. സ്ഥലത്തെത്തിയ അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ രണ്ടു ദിവസം കൂടി അങ്കോളയിൽ തുടരുമെന്നറിയിച്ചു. കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ മടങ്ങിയതോടെ ഇവിടുത്തെ എല്ലാത്തരത്തിലുമുള്ള തിരച്ചിലും കർണാടക സർക്കാർ അവസാനിപ്പിച്ചിരുന്നു.അർജുന്റെ കുടുംബത്തെ മുഖ്യമന്ത്രി […]Read More
പാരിസ്: ബാഡ്മിന്റണിൽ ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നിന്റെ വിസ്മയക്കുതിപ്പ് സെമിയിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യനും ലോക രണ്ടാം റാങ്കുകാരനുമായ ഡെൻമാർക്കിന്റെ വിക്ടർ അക്സൽ സനോട് നേരിട്ടുള്ള ഗെയിമുകളിലാണ് ലക്ഷ്യ തോറ്റത്. സ്കോർ:20-22, 21-14. ലക്ഷ്യയ്ക്ക് ഇനി വെങ്കല മെഡൽ പോരാട്ടം അവശേഷിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തിൽ മലേഷ്യയുടെ ലീസി ജിയയാണ് എതിരാളി.ആദ്യ ഗെയിമിൽ 16-11 നും രണ്ടാം ഗെയിമിൽ 7-0നും ലീഡെടുത്ത ശേഷമാണ് ലക്ഷ്യ കീഴടങ്ങിയത്. പാരിസിൽ നേരിട്ട […]Read More
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക വിട്ടു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെസെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ […]Read More
വയനാട്ടിൽ സൈന്യം തീരുമാനിക്കുന്നത് വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.Read More
മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി ചെന്നൈ: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മലയാള സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. യുവതാരങ്ങൾ അണിനിരന്ന സിനിമയിലെ കൺമണി അൻപോട്… എന്ന ഗാനം തന്റെ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്ന സംഗീതജ്ഞൻ ഇളയരാജയുടെ പരാതി ഒത്തുതീർപ്പാക്കി. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി വിവാദം അവസാനിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.Read More
പാരിസ്: ലോകത്തിലെ ഏറ്റവും വലിയ വേഗക്കാരി വെസ്റ്റിൻഡീസിലെ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരി ജൂലിയൻ ആൾഫ്രെഡ്. വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.72 സെക്കൻഡിലാണ് ജൂലിയൻ ഫിനിഷ് ചെയ്തത്.അമേരിക്കയുടെ ഷകാരി റിച്ചാർഡ് സൺ 10.87 സെക്കൻഡിൽ വെള്ളി നേടി. മെലിസ് ജെഫേഴ്സനാണ് 10.92 സെക്കൻഡിൽ വെങ്കലം നേടിയത്. എട്ടു പേർ അണിനിരന്ന വേഗപ്പോരിൽ ഒരിക്കലും സാധ്യത കൽപ്പിക്കാതിരുന്ന താരാമായിരുന്നു ജൂലിയൻ. അഞ്ചാം ട്രാക്കിൽ നിന്ന് വെടിയൊച്ചയ്ക്കൊപ്പം കുതിച്ച ജൂലിയൻ ആദ്യ 30 മീറ്ററിൽത്തന്നെ ലീഡ് […]Read More
