പാരിസ്:മനു ഭാകർ-സരബ് ജോത് സിങ്ങിനെയും കൂട്ടി ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനത്തിലാണ് നേട്ടം. പാരീസിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വതികളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഇന്ത്യക്കായി ആദ്യ മെഡൽ നേടിയിരുന്നു. വെങ്കലത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയൻ ടീമിനെ 16 – 10 ന് തോൽപ്പിച്ചു. ഒറ്റ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി മനു ഭാകർ സ്വന്തമാക്കി.പുരുഷ ഹോക്കിയിൽ […]Read More
കൊച്ചി: തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരിയെ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തന്ന് ആരോപിച്ചുള്ള കേസിൽ വഴിത്തിരിവ്.കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയും വിവരങ്ങളും വ്യാജമാണെന്ന് കോടതി കണ്ടെത്തി. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫസ്റ്റ്ട്രാക്ക് കോടതിയുടെ തുടർ നടപടികൾ ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണൻ റദ്ദാക്കി. വ്യാജപരാതി നൽകിയ അമ്മയ്ക്കെതിരെ കേസടുക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ നടപടി.അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്ന മൂന്നു […]Read More
ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെന്നപേരിൽ അഞ്ചു വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ജനങ്ങളിൽ നിന്ന് ചൂഷണം ചെയ്തത് 8,495 കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചതാണിക്കാര്യം. ഇന്ത്യൻ ഓവർസീസ് ബാങ്കാണ് ഏറ്റവും കുറഞ്ഞ പിഴത്തുക ഈടാക്കിയത്. എസ്ബിഐ 2020 മുതൽ മിനിമം ബാലൻസിന്റെ പേരിൽ പിഴ ഈടാക്കുന്നില്ല.Read More
പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടത്തിൽ ഉന്നം പിഴച്ചു. അർജുന് മെഡൽ നഷ്ടപ്പെട്ടതും രമിത ഏഴാമതായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം മനു ഭാകർ – സരബ്ജോത്സിങ് മത്സരം ഒരു മണിക്ക് . തുഴച്ചിലിൽ ക്വാർട്ടർ ഫൈനൽ ഉച്ചയ്ക്കു ശേഷം.അശ്വാഭ്യാസത്തിൽ അനുഷ അഗർവല്ല ഉച്ചയ്ക് 2.30 ന്. ബോക്സിങ്ങിൽ ഇന്ത്യ പ്രീക്വർട്ടറിൽ. ബാസ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗം ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – […]Read More
വയനാട് ഉരുൾപൊട്ടൽ മരണം 100 ആയി ? പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 67 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്. […]Read More
പാരീസ്: വനിതകളുടെ 10 മീറ്റർ എയർപിസ്റ്റളിൽ മനു ഭാകറിന് വെങ്കലം. പി വി സിന്ധു ബാഡ്മിന്റണിൽ മാലിദ്വീപിന്റെ ഫാത്തിമത്ത് നബാഹയെ 21-9, 21-6 ന് തോൽപിച്ചു. പുരുഷൻമാരുടെ തുഴച്ചിലിൽ ബാൽരാജ് പൻവർ രണ്ടാം സ്ഥാനത്തോടെ ക്വാർട്ടറിൽ. ടേബിൾ ടെന്നീസിൽ ശ്രീജ അ കുല സ്വീഡന്റെ ക്രിസ്റ്റീന കാൾ ബെർഗിനെ തോൽപിച്ചു. നീന്തലിൽ ശ്രീഹരി നടരാജ് 100 മീറ്റർ ബാക്ക്സ്ട്രോക്ക് ഹീറ്റ്സിൽ പുറത്തായി. ബോക്സിങ്ങിൽ വനിതകളുടെ 54 കിലോയിൽ പ്രീതി പവാർ പ്രീക്വാർട്ടറിൽ.ഇന്ത്യ […]Read More
മൂവാറ്റുപുഴ : മൂവാറ്റുപുഴ നിർമലാ കോളേജിൽ പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടി തള്ളി മഹല്ല് കമ്മിറ്റി. സംഭവത്തിൽ തെറ്റുപറ്റിയെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കോളേജ് അധികൃതരെ ഖേദം അറിയിച്ചതായും ഭാരവാഹികള് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിൽ സമുദായത്തിന് പങ്കില്ലെന്നും കേരളത്തിൽ നടക്കരുതാത്ത സംഭവമായിപ്പോയെന്നും മഹല്ല് കമ്മിറ്റി പറഞ്ഞു. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളേജിൽ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർത്ഥനയ്ക്കും […]Read More
കൊച്ചി: കൊല്ലത്ത് നിന്ന് ആറുവയസ്സുകാരി അബിഗേല് സാറയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാറിന് ജാമ്യം. പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഉപാധികളോടെയാണ് അനുപമ പത്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.Read More
ബെയ്റൂട്ട് : ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, തിങ്കളാഴ്ച ലെബനനിലെ ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി രാജ്യത്തെ ഇന്ത്യൻ പൗരന്മാരോട് “ജാഗ്രത പാലിക്കാനും” എംബസിയുമായി സമ്പർക്കം പുലർത്താനും ഉപദേശിച്ചു. തിങ്കളാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണം നടത്തി 12 യുവാക്കളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇത് ഹിസ്ബുള്ള നടത്തിയതാണെന്ന് ഇസ്രായേലും യുഎസും കുറ്റപ്പെടുത്തി. “മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ലെബനനിലെ […]Read More
