വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വീണ്ടും മത്സരിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ജനകീയ പിന്തുണയോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ കഠിന പരിശ്രമം നടത്തുമെന്നും അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു. ബൈഡൻ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് ബെറാക്ക് ഒബാമയും ഭാര്യ മിഷേലും അടക്കമുള്ള പ്രമുഖരും കമലയെ പിന്തുണച്ചിട്ടുണ്ട്. റിപ്പബ്ളിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡൻറുമായ ഡോണാൾഡ് ട്രംപിന്റെ വിജയസാധ്യത കമലാ ഹാരിസിന്റെ വരവോടെ ഇടിഞ്ഞതായാണ് പുതിയ സർവേകൾ […]Read More
sreenagar : ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ കുപ്വാര മേഖലയിൽ ഇന്ത്യൻ സൈന്യവും പാക് ഭീകകരുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഒരു ഭീകരൻ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപം കുപ്വാരയിലെ മച്ചൽ സെക്ടറിലെ കാംകാരിയിലെ ഫോർവേഡ് പോസ്റ്റിന് നേരെയാണ് വെടിവയ്പ്പ് നടന്നതെന്ന് സൈന്യം അറിയിച്ചു. ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്തതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ബോർഡർ ആക്ഷൻ ടീം (ബിഎടി) നടപടിയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. […]Read More
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ- സ്വാശ്രയ ലോ കോളേജുകളിലെയും ത്രിവത്സര എൽഎൽബി കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും.ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് മണിക്കു മുൻപ് www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുമതി നൽകാത്തതിനാൽ പുതിയ റേഷൻകാർഡു ടമകളെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്)ചേർക്കാനാകുന്നില്ല. 2018നു ശേഷം അനുവദിച്ച റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവർക്കാണ് പദ്ധതിയിൽ ചേരാനാകാത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസും കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. വർഷം 1500 കോടി രുപ ചെലവുവരുന്ന പദ്ധതിക്ക് കേന്ദ്ര സഹായമായി […]Read More
തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സ തേടുന്ന 18 വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് സംസ്ഥാന സർക്കാർ സൗജന്യമായി നൽകും.ആശാധാര പദ്ധതിയിലൂടെയാണ് മരുന്ന് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 30 മില്ലി ലിറ്റർ മരുന്നിന്ന് 58,900രൂപ,60 മില്ലി ലിറ്റർ 117,696, 105 മില്ലി ലിറ്റർ 206,404, 180 മില്ലി ലിറ്റർ 294,392 രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി നൽകുന്നത്. ഞരമ്പിലൂടെ […]Read More
തിരുവനന്തപുരം: തലസ്ഥാന നഗരത്തിനോടു ചേർന്ന് ജനവാസമേഖലയിൽ രണ്ടു ദിവസം ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കു വെടിവച്ച് പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് മംഗലപുരത്തിന് സമീപം തലയ്ക്കോണത്ത് കാട്ടുപോത്തിനെ കണ്ടത്. മയക്കു വെടി വച്ച് പിടികൂടാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. ബുധനാഴ്ച പകൽ മുഴുവൻ തെരഞ്ഞെങ്കിലും പോത്തിനെ കണ്ടെത്താനായില്ല. വ്യാഴാഴ്ച പകൽ വെഞ്ഞാറമൂട് പിരപ്പൻ കോട് ഭാഗത്ത് പോത്തിനെ […]Read More
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി ‘പോർട്ടലിൽ രേഖപ്പെടുത്തിയ കരടു രേഖ തദ്ദേശവകുപ്പിന്റെകൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കും. ഇതിനായി ഓൺലൈനായി ചേർന്ന റവന്യു, തദ്ദേശ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും യോഗം തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീസർവേ നടക്കാനുള്ള ഇടങ്ങളിൽ സർവേ […]Read More
പാരീസ്: ലോകമെമ്പാടുമുള്ള അത്ലറ്റുകൾ സ്വപ്നങ്ങളുടെ പറുദീസയായ പാരീസിലെത്തി. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് മുമ്പേ ഫുട്ബോളും ഹാൻഡ്ബോളും റഗ്ബിയും അമ്പെയ്ത്തും തുടങ്ങി. ഇന്ന് ഉദ്ഘാടനച്ചടങ്ങുകൾ മാത്രം.ഇന്ത്യൻ സമയം 11 ന് തുടങ്ങുന്ന പരിപാടികൾ പുലരും വരെ നീളും. നാളെ മുതൽ ഒട്ടുമിക്ക കളിക്കളങ്ങളും ഉണരും.അത്ലറ്റിക്സിലെ ത്രസിപ്പിക്കുന്ന മത്സരങ്ങൾ ആഗസ്ത് ഒന്നിന് തുടങ്ങും.ഉദ്ഘാടനച്ചടങ്ങിന്റെ മുഖ്യ ആകർഷണം സെൻ നദിയിലൂടെയുള്ള അത്ലറ്റുകളുടെ മാർച്ച് പാസ്റ്റാണ്. ഏകദേശം 7000 അത്ലറ്റുകൾ 160 കൂറ്റൻ ബോട്ടുകളിൽ നദിയിലൂടെ […]Read More
1999 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തെ ഓർമ്മപ്പെടുത്തുന്ന കാർഗിൽ വിജയ് ദിവസിന് 25 വയസ്സ്. ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശിക്കും. ജൂലൈ 24 മുതൽ 26 വരെ ദ്രാസിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ . യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും തുടർന്ന് ‘ഷഹീദ് മാർഗ്’ സന്ദർശിക്കുമെന്നും 8 മൗണ്ടൻ ഡിവിഷനിലെ ജനറൽ ഓഫീസർ മേജർ ജനറൽ സച്ചിൻ മാലിക് അറിയിച്ചു.Read More
ന്യൂഡൽഹി : നിരവധി ആചാരപരമായ ചടങ്ങുകളുടെ വേദിയായ രാഷ്ട്രപതി ഭവനിലെ ഐതിഹാസികമായ ദർബാർ ഹാളിൻ്റേയും അശോക ഹാളിൻ്റേയും പേര് മാറ്റി. യഥാക്രമം ഗണതന്ത്ര മണ്ഡപം എന്നും അശോക് മണ്ഡപം എന്നുമാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ദേശീയ പുരസ്കാര സമർപ്പണം നടക്കുന്ന വേദിയാണ് ദർബാർ ഹാൾ. ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയും പരാമർശിക്കുന്ന ‘ദർബാറി’ന് ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടതായി സർക്കാർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.’ഗണതന്ത്ര’ എന്ന ആശയം പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ […]Read More
