ന്യൂഡൽഹി:രാജ്യത്ത് പ്രാബല്യത്തിലായ ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗ്വാളിയറിൽ. ജൂലൈ ഒന്നിന് പുലർച്ചെ 12.10 നാണ് ഗ്വാളിയറിലെ ഹാസിറ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . ബൈക്ക് മോഷണക്കേസാണ് രജിസ്റ്റർ ചെയ്തത്. പുലർച്ചെ 12.16 ന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലാണെന്നും റിപ്പോർട്ടുണ്ട്. ഹനുമാൻ ഗഞ്ച് പൊലീസിന് നൽകിയ പരാതിയിൽ ബിഎൻഎസ് 298-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.Read More
ന്യൂഡൽഹി:ഡൽഹി ലഫ്.ഗവർണർ വി കെ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതിപ്രവർത്തക മേധാ പട്കറിന് അഞ്ചു മാസം തടവും പത്തു ലക്ഷം രുപപിഴയും വിധിച്ച് ഡൽഹി കോടതി. 2001 ൽ സക്സേന നൽകിയ കേസിലാണ് സാകേത് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമയുടെ വിധി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കടുത്ത ശിക്ഷ നൽകുന്നില്ലെന്ന് നിരീക്ഷിച്ച കോടതി അപ്പീൽ നൽകുന്നതിനായി 30 ദിവസത്തേയ്ക്ക് ശിക്ഷ സ്റ്റേ ചെയ്തു.അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൾ ലിബർട്ടീസ് എന്ന സർക്കാതിര സംഘടനയുടെ തലവനായിരുന്നു […]Read More
കൊച്ചി: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ മൂന്നുദിവസം കടന്നപ്പോൾ 415 കോടി രൂപനേടി ബോക്സ് ഓഫീസ് കീഴടിക്കി. റിലീസ് ദിനത്തിൽത്തന്നെ 100 കോടിക്കുമുകളിൽ കലക്ഷൻ നേടിയതോടെ എക്സാ ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനിദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചതു്. ഇന്ത്യൻ […]Read More
കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേയും വകുപ്പുകളിലേയും ഓഫീസുകളിലേയും ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.CBIC, CBN എന്നിവയിലായി ആകെ 8326 ഒഴിവുകളുണ്ട്. അവസാന തീയതി ജൂലൈ 31.Read More
ന്യൂഡൽഹി: ഉഷ്ണ തരംഗത്തിന് പിന്നാലെയെത്തിയ മൺസൂൺ മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡൽഹി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മഴയാണ്. ഡൽഹിയിൽ മഴക്കെടുതിയിൽ 11 പേർ മരിച്ചു.വാഹന യാത്രക്കാരായ നാലു പേർ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് മുങ്ങിമരിച്ചത്. വസന്ത് വിഹാറിൽ നിർമാണം നടക്കുന്ന സ്ഥലത്തെ മതിൽ തകർന്ന് 4 തൊഴിലാളികൾ മരിച്ചു. തീർഥാടനകേന്ദ്രമായ ഹരിദ്വാറിലെ വെള്ളക്കെട്ടിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശനിയാഴ്ച കിഴക്കൻ […]Read More
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലായ നാലു വർഷ ബിരുദത്തിന് കേരളത്തിൽ ഇന്നു തുടക്കമാകും. കേരള,കാലിക്കട്ട്, എം ജി, കണ്ണൂർ സർവകലാശാലകൾക്കുകീഴിലെ 864 കോളേജുകളിലും കേരള, സംസ്കൃത സർവകലാശാലകളിലെ പഠന കേന്ദ്രങ്ങളിലുമായാണ് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത്.ആദ്യ ദിനം വിജ്ഞാനോത്സവമായി ആഘോഷിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ പകൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. രണ്ടരലക്ഷം വിദ്യാർഥികൾ ബിരുദ കോഴ്സിനായി […]Read More
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. KSRTC മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല.മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല.മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ […]Read More
ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി സോജന് ജീന ദമ്പതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം പോലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ […]Read More
പഴയ ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് തുടങ്ങിയവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങള്‍ ജൂലായ് 1 തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരികയാണ്. ഇത് ഇന്ത്യയുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുകയും കൊളോണിയല്‍ കാലത്തെ നിയമനിര്‍മാണങ്ങളെ മാറ്റി സ്ഥാപിക്കുകയും ചെയ്യും. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.Read More
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശൈലികൾക്കും ചില മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെയാണ് വിമർശനമുയർന്നത്. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ […]Read More
