BY: SHIBUTHAMPI IDUKKI ഇടുക്കി: വാഗമൺ ഉളുപ്പൂണിയിൽ റവന്യൂ, പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത റിസോർട്ട് നിർമ്മാണം നടക്കുന്നതായി പരാതി. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലഞ്ചെരിവ് ഇടിച്ചുനിരത്തി ലക്ഷക്കണക്കിന് ഘനയടി മണ്ണ് റവന്യൂ അനുമതിയില്ലാതെ നീക്കം ചെയ്ത സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ‘ഇന്ത്യൻ ആന്റി കറപ്ഷൻ & സോഷ്യൽ ജസ്റ്റിസ് മിഷൻ ട്രസ്റ്റ്’ ഭാരവാഹികൾ റവന്യൂ അധികൃതർക്ക് പരാതി നൽകി. ഉളുപ്പൂണിയിലെ മലമുകളിൽ സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള കൂറ്റൻ നിർമ്മാണങ്ങളാണ് തകൃതിയായി നടക്കുന്നത്. ഹിൽ […]Read More
തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് പൊലീസുകാരെ ആക്രമിച്ച് 17 വിചാരണ തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരേ സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരം വന്നതായി അഭിനയിക്കുകയും, പ്രഥമശുശ്രൂഷ നൽകാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ആക്രമിച്ചുമാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഗ്രേഡ് രണ്ട് പൊലീസ് ഉദ്യോഗസ്ഥനായ തങ്കപ്പാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കുവിലുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് രണ്ട് […]Read More
BY: SHIBU THAMPI IDUKKI എരുമേലി: വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1 കിലോ 800 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ എരുമേലി പോലീസിന്റെ പിടിയിലായി. മുണ്ടക്കയം സ്വദേശികളായ അജിത് ബാബു (26, പുതുപറമ്പിൽ വീട്), ആസിം സിറാജ് (24, വേലനിലം ഒളിക്കൽ വീട്), കൃഷ്ജിത്ത് എസ്. (21, അനിക്കുന്ന് വേണാട്ട് വീട്) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എരുമേലി – റാന്നി റോഡിൽ കരിമ്പിൻ തോട് ഭാഗത്തുവെച്ചാണ് സംഭവം. രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെ കണ്ട് പ്രതികൾ […]Read More
BY: SHIBU THAMPI പീരുമേട്: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ രണ്ട് സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണവും എസ്റ്റേറ്റ് മേഖലകളിൽ സുരക്ഷാ നടപടികളും ആവശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ വെൽഫെയർ മിഷൻ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ഒക്ടോബർ 21-ന് വൈകിട്ട് 7:30-ഓടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രിൻസ് എന്ന യുവാവ് തന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് വസന്ത (62) എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേൽ […]Read More
BY: SHIBU THAMPI IDUKKI പീരുമേട്: ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രിയങ്ക (30), അമ്മ വസന്ത (നേസം – 62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയും പ്രിയങ്കയുടെ ഭർത്താവുമായ പ്രിൻസിനെ (34) നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു നാടിനെ […]Read More
BY: SHIBU THAMPI IDUKKI തൊടുപുഴ: വാഗമണ്ണിൽ ഭൂപരിഷ്കരണ നിയമങ്ങൾ ലംഘിച്ച് തോട്ടഭൂമി മുറിച്ചുവിൽക്കുന്നതും അനധികൃത നിർമാണപ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്ലാന്റേഷൻ വെൽഫെയർ മിഷൻ ആവശ്യപ്പെട്ടു. പീരുമേട് താലൂക്കിന്റെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് ഏക്കർ തോട്ടഭൂമി ഇത്തരത്തിൽ നിയമവിരുദ്ധമായി വിറ്റഴിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ ആരോപണം. തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തീർപ്പാക്കാനെന്ന പേരിലാണ് ഭൂമി മുറിച്ചുവിൽക്കുന്നതിലൂടെ ഉടമകൾ നിയമലംഘനം നടത്തുന്നതെന്ന് മിഷൻ ചൂണ്ടിക്കാട്ടി. സർവേ നമ്പർ 734-ൽ ഉൾപ്പെടുന്ന ഏകദേശം 250 ഏക്കർ തോട്ടത്തിൽ തേയിലച്ചെടികൾ […]Read More
ഇടുക്കി: ഇടുക്കിയിൽ പതിനെട്ടുകാരിയായ തമിഴ്നാട് സ്വദേശിനിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്തിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള പക പെൺകുട്ടിയും പ്രതിയായ നിഷാന്തും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ പിന്നീട് പെൺകുട്ടി […]Read More
കട്ടപ്പന: ഇടുക്കി ജില്ലയിലെ കാർഷിക, ഭൂപരിപാലന, വനനിയമ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ ഒക്ടോബർ 16 വെള്ളിയാഴ്ച ജില്ലാ വ്യാപകമായി ഹർത്താൽ ആചരിക്കും. രാവിലെ 06:00 മുതൽ വൈകീട്ട് 06:00 വരെയാണ് ഹർത്താൽ. ഹർത്താലുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അഭ്യർഥിച്ചു. ഹർത്താലിന് പിന്തുണയുമായി കർഷക സംഘവും കെഎസ്കെടിയുവും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളും പ്രയാസങ്ങളും കണക്കിലെടുത്ത് പ്രധാനപ്പെട്ട ചില മേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: […]Read More
BY: SHIBU THAMPI IDUKKI ഇടുക്കി ജില്ലയിലെ പരുന്തുംപാറ, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ വർഷങ്ങളായി നടന്നു വരുന്ന സർക്കാർ ഭൂമി കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫയർ മിഷൻ ആവശ്യപ്പെട്ടു. വ്യാജ പട്ടയങ്ങൾ ഉണ്ടാക്കിയും ഹെക്ടർ കണക്കിന് സർക്കാർ ഭൂമി കയ്യേറിയും പണിതുയർത്തിയ റിസോർട്ടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് മിഷൻ നേതൃത്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മുൻപ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി തിരിച്ചുപിടിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്ത സ്ഥലങ്ങൾ പോലും […]Read More
BY: SHIBU THAMPI IDUKKI ഇടുക്കി : ഇടുക്കി ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചവർക്കും സമീപത്തെ പറമ്പുകളിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഉപ്പുതറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുതേനീച്ചകളുടെ ഭീഷണി ഉയർന്നതോടെ മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവരും തോട്ടം തൊഴിലാളികളും വലിയ ഭീതിയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് തേനീച്ചക്കൂടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, […]Read More
