കൊല്ലം : കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി.കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ […]Read More
ഇറാനിലെ അരക് ആണവ റിയാക്ടർ ലക്ഷ്യമിട്ടതായും നതാൻസ് പ്രദേശത്തെ ആണവായുധ വികസന കേന്ദ്രമാണെന്ന് അവകാശപ്പെട്ട് ആക്രമണം നടത്തിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ, ആദ്യം അരക് എന്നും ഇപ്പോൾ ഖോണ്ടാബ് എന്നും വിളിക്കപ്പെട്ടിരുന്ന ഭാഗികമായി നിർമ്മിച്ച ഒരു ഘനജല ഗവേഷണ റിയാക്ടർ ഉണ്ടായിരുന്നു. ഖോണ്ടാബ് ആണവ കേന്ദ്രത്തിന്റെ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ വ്യോമ പ്രതിരോധം സജീവമാക്കിയതായും രണ്ട് പ്രൊജക്ടൈലുകൾ അതിനടുത്തുള്ള പ്രദേശത്ത് പതിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുമ്പ് ആളുകളെ ഒഴിപ്പിച്ചിരുന്നതായും […]Read More
തിരുവനന്തപുരം: കേരള സർക്കാരും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിലുള്ള തർക്കത്തിനിടെ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടി ബഹിഷ്കരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘവുമായി (RSS) ബന്ധപ്പെട്ട പതാക ആലേഖനം ചെയ്ത ‘ഭാരത് മാതാ’ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. സംസ്ഥാന സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പ്രസിഡന്റ് കൂടിയായ ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യാൻ എത്തിയിരുന്നു. ചടങ്ങിന്റെ ഔപചാരിക ഭാഗം അദ്ദേഹം പൂർത്തിയാക്കിയെങ്കിലും, വിവാദപരമായ ചിത്രം ഉണ്ടായിരുന്നതിനാൽ പരിപാടി […]Read More
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 72.10 ശതമാനം പോളിങ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാള് കൂടുതലാണിത്. വയനാട് മണ്ഡലത്തില് ഉള്പ്പെടുന്ന നിലമ്പൂരില് കഴിഞ്ഞ തെരഞ്ഞെടുപ്പില് 71.28 ശതമാനവും ലോക്സഭ ഉപതെരഞ്ഞെടുപ്പില് 61.46 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില് നിലമ്പൂരില് രേഖപ്പെടുത്തിയതാകട്ടെ 72.23 ശതമാനം പോളിങ് ആയിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില് 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 […]Read More
താഷ്കെന്റ്:സെൻട്രൽ ഏഷ്യാ വോളിബോൾ അസോസിയേഷൻ (cava)അണ്ടർ 19 ആൺകുട്ടികളുടെ വോളിബോളിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കി. കിർഗിസ്ഥാനെ 21-25, 25-14, 25-8,25- 23 ന് തോൽപ്പിച്ചു.മഹേന്ദ്ര ധുർവി ക്യാപ്റ്റനായ ടീമിൽ മലയാളിയായ ആദി കൃഷ്ണ ടീമിലുണ്ട്.അഞ്ച് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇറാനോടും ഉസ്ബെകിസ്ഥാന്റെ ഒന്നാം ടീമിനോടും തോറ്റു. കിർഗിസ്ഥാനെയും ഉസ്ബെക് രണ്ടാം ടീമിനേയും തോൽപ്പിച്ചാണ് വെങ്കല മെഡൽ മത്സരത്തിന് അർഹത നേടിയത്.ഇറാനാണ് സ്വർണം.ഉസ്ബെക് ഒന്നാം ടീം വെള്ളി നേRead More
ഫ്ലോറിഡ:ഇന്ത്യൻ വൈമാനികൻ ശുഭാംശു ശുക്ലയടങ്ങുന്ന നാലംഗ സംഘത്തിന്റെ ബഹിരാകാശ യാത്ര അഞ്ചാം തവണയും മാറ്റി. ഫ്ളോറിഡയിൽ നിന്ന് വ്യാഴാഴ്ച്ച നടത്താനിരുന്ന വിക്ഷേപണമാണ് വീണ്ടും മാറ്റിവച്ചത്. 22 ന് വിക്ഷേപണം നടന്നേക്കുമെന്ന് ആക്സിയം സ്പേസ് അറിയിച്ചു. നാസ, സ്പേസ് എക്സ്,ആക്സിയം സ്പേസ്,ഐസ്ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്സിയം 4 ദൗത്യം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യമാണിത്.ആക്സിയം സ്പേസ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ, സാവോസ് യു വിസ്നിവ്സ്കി (പോളണ്ട്),ടിബോർ കാപു (ഹംഗറി)എന്നിവരാണ് ശുക്ലയ്ക്കൊപ്പമുള്ളത്.Read More
1 തിരു: അരിവാൾ കോശ രോഗത്തെക്കുറിച്ചുള്ള അവബോധന , പരിശോധനാ പരിപാടികൾക്ക് വ്യാഴാഴ്ച തുടക്കമാകും. ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഒരു വർഷം നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നത്. കട്ടേല അംബേദ്കർ സ്മാരക എം ആർ എസിൽ വ്യാഴാഴ്ച രാവിലെ 9.30 ന് പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അവബോധന പരിപാടികൾ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും. 2 തിരു: രണ്ട് പതിറ്റാണ്ട് സമരം […]Read More
ന്യൂ ഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായി ഫോണിൽ സംസാരിക്കവെയാണ് ‘യുഎസ് മധ്യസ്ഥം’ ഇന്ത്യ തള്ളിയത്. പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ ട്രംപിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയ കാര്യം […]Read More
ലണ്ടൻ: ഗര്ഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങളില് വലിയ മാറ്റവുമായി ബ്രിട്ടീഷ് പാര്ലമെന്റ്. ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭഛിദ്രം ഇനി ക്രിമിനൽ കുറ്റമല്ല. ഗർഭഛിദ്ര നിരോധന നിയമ പ്രകാരം സ്ത്രീകളെ ക്രിമിനൽ ശിക്ഷയ്ക്ക് വിധേയരാക്കുന്ന കുറ്റകൃത്യ ബില്ലിൽ ഭേദഗതി വരുത്താൻ ഹൗസ് ഓഫ് കോമൺസ് അംഗീകാരം നൽകി. ഭേദഗതി 137 എതിരെ 379 വോട്ടുകള്ക്കാണ് പാസായത്. നിലവിലെ നിയമപ്രകാരം 24 ആഴ്ചവരെ മാത്രമേ ഗർഭഛിദ്രം നിയമപരമായി നടത്താൻ അനുമതിയുണ്ടായിരുന്നുള്ളൂ. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന ചില പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇതില് ഇളവ് […]Read More
തിരുവനന്തപുരം: അച്ഛനൊപ്പം കളിക്കുന്നതിനിടെ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര മണലുവിളയിൽ റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് അപകടത്തിൽ പെട്ട് മരിച്ചത്. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കളിപ്പാട്ടക്കാറിൽ കാലു കുടുങ്ങി നിലത്തുവീണ് തലയടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദമ്പതികളുടെ ഏക മകനാണ് ഇമാൻ.Read More