കൊച്ചി: എറണാകുളം പനമ്പള്ളിനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട് സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞാതെന്ന് പൊലീസ് അറിയിച്ചു. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതൊന്നും വ്യക്തമല്ല.Read More
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും. വയനാടിന് പുറമെയാണ് രാഹുൽ റായ്ബറേലിയും ജനവിധി തേടുന്നത്. ഏറെ ചർച്ചകൾക്കൊടുവിൽ ആണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രഖ്യാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് ആണ്. വലിയ റാലിയോടെയാകും രാഹുലിൻ്റെ പത്രികാ സമർപ്പണം. പ്രിയങ്കാ ഗാന്ധിയും അനുഗമിക്കും. തൻ്റെ മുൻ കോട്ടയായ അമേത്തിയിൽ നിന്ന് മത്സരിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടപകൾ ഉണ്ടായിരുന്നു. 2004 മുതൽ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. പാർട്ടി ശക്തികേന്ദ്രമായ റായ്ബറേലിയിൽ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന […]Read More
തിരുവനന്തപുരം:പ്രതിദിനം നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 60 ആക്കി ഗതാഗത കമ്മീഷണർ ബുധനാഴ്ച സർക്കുലർ പുറപ്പെടുവിച്ചേക്കും. പുതുതായി 40 പേർക്കും നേരത്തെ പരാജയപ്പെട്ട 20 പേർക്കും അവസരം നൽകാമെന്നാണ് പുതിയ തീരുമാനം. ദിവസവും നൂറിലധികം പേരെ ടെസ്റ്റിൽ വിജയിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കായി കഴിഞ്ഞ ദിവസം പ്രത്യേക ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ മുക്കാൽഭാഗം ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി കെ ബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ 30 എന്നാണ് തീരുമാനിച്ചതെങ്കിലും പിന്നീടത് 60 ആക്കി ഉയർത്തിയിരുന്നു. […]Read More
തിരുവനന്തപുരം:മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വേനൽ മഴയും മഴക്കാലവും വരുന്ന തോടെ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത. മുൻകരുതലുകൾ ഏകോപിപ്പിക്കാൻ ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്നു.ഉഷ്ണ തരംഗവും മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.തദ്ദേശ തലത്തിൽ കർമപദ്ധതി രൂപീകരിക്കൽ, വാർഡുതല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്കമാക്കാൽ, ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധം എന്നിവയ്ക്ക് യോഗം നിർദ്ദേശം നൽകി. മെഡിക്കൽ ഓഫീസർ പ്രാദേശിക പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകണം. മലിനജലത്തിലിറങ്ങുന്നവർ നിർബന്ധമായും ഡോക്സിസൈക്ലിൻ കഴിക്കണം. എച്ച്1, […]Read More
ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ദേശിയ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലായിരിക്കും. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ഉറപ്പായും അക്കൗണ്ട് തുറക്കുമെന്നും ഷാ പറഞ്ഞു.Read More
ഡൽഹി: ഡൽഹി വനിതാ കമ്മീഷനിലെ ജീവനക്കാരെ അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2017ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ.സക്സേന നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. സ്റ്റാഫിനെ നിയമിക്കുമ്പോൾ ഡിസിഡബ്ല്യു കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ഓരോ തസ്തികയ്ക്കുമുള്ള അധിക ജീവനക്കാരുടെ യഥാർത്ഥ ആവശ്യകതയും യോഗ്യതാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന് ഒരു പഠനവും നടത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരെ ഉൾപ്പെടുത്തുന്നതിന് ഡൽഹി സർക്കാരിൽ നിന്ന് ഭരണാനുമതിയും ചെലവും ലഭിച്ചിട്ടില്ലെന്നും […]Read More
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ 24നോട് പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക […]Read More
ഫ്ലാഷ്ബാക്ക് ഓർമ്മയുണ്ടോ ഈ പാലം? ഇത് നമ്മുടെ ആദ്യത്തെ തിരുവല്ലം പാലം. ഒരു ചരിത്രം തന്നെ ഇതിനു പിന്നിലുണ്ട്. രാജഭരണക്കാലത്ത് ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നിർമ്മിയ്ക്കപ്പെട്ടതാണ് ഇത്. ഇന്നത്തെ പാലങ്ങളുടെ അടിയിലുള്ളതുപോലെ കൂറ്റൻ ബീമുകളും സ്പാനുകളും [കോൺക്രീറ്റ് കൊണ്ടുള്ള താങ്ങുകൾ] ഒന്നുമില്ല.വലിയ കുഴലിൻ്റെ ആകൃതിയിലുള്ള, ലോഹം കൊണ്ടുള്ള തൂണുകളിന്മേൽ ആണ് പാലം നിലകൊണ്ടിരുന്നത്. ആ തൂണുകൾക്കു മുകളിൽ നെടു നീളത്തിൽ പാളംപോലെയുള്ള ഇരുമ്പ് ബീമുകൾ. ഈ തൂണുകളും ഇരുമ്പ് ബീമുകളും തമ്മിൽ നട്ടും ബോൾട്ടും വച്ച് ഉറപ്പിച്ചിരുന്നു. […]Read More
കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. […]Read More
തിരുവനന്തപുരം:പാലക്കാട്ട് ഉഷ്ണത രംഗ സാധ്യത തുടരുന്നതിനാൽ വ്യാഴാഴ്ചവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ല കളിലും ഉഷ്ണതരംഗ സാധ്യത നിലനിൽക്കന്നു. പാലക്കാട്ട് 41 ഡിഗ്രി വരെയും തൃശൂരിൽ 40 ഡിഗ്രി വരെയും കോഴിക്കോട്ട് 39 ഡിഗ്രി വരെയും ആലപ്പുഴയിൽ 38 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത.അതേസമയം ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച കേരളത്തിലും മധ്യകേരളത്തിലും വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു.Read More
