കുടിവെള്ളം ദുരുപയോഗം ചെയ്തത് ചൂണ്ടിക്കാട്ടി ബംഗളൂരുവിൽ 22 കുടുംബങ്ങൾക്കെതിരെ ലക്ഷങ്ങളുടെ പിഴ ചുമത്തി. അതിരൂക്ഷമായ ജല ക്ഷാമം സംസ്ഥാനം നേരിടുമ്പോൾ കാറുകൾ വൃത്തിയാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് കുടിവെള്ളം ദുരുപയോഗം ചെയ്തെന്ന് കാട്ടിയാണ് ഫൈൻ. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) മൂന്ന് ദിവസത്തിനുള്ളിൽ 1.10 ലക്ഷം രൂപ പിഴ ഈടാക്കി. നഗരത്തിൻ്റെ തെക്ക്-കിഴക്ക് ഭാഗത്താണ് മിക്ക പരാതികളും രജിസ്റ്റർ ചെയ്യുന്നതെന്നും, പരാതികൾക്കൊപ്പം, വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പുകളും അപ്പീലുകളും നൽകുന്നുണ്ടെന്നും BWSSB ചെയർപേഴ്സൺ റാം […]Read More
ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നു. ഇസ്ലാമിക രാജ്യത്തിൻ്റെ ആദ്യ പ്രതിനിധിയാകുന്നത് റൂമി അൽഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിൻ്റെ കീഴിൽ സൗദി അറേബ്യയുടെ മറ്റൊരു ചുവടുവയ്പ്പാണിത്. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ റൂമി അൽഖഹ്താനി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണിത്, റൂമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ ബ്യൂട്ടി ക്വീൻ മോഡിലുള്ള ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ […]Read More
ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. 2014നും 2022നുമിടയില്‍ ആം ആദ്മി പാര്‍ട്ടി ഖലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 133.54 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇയാൾ ആരോപിച്ചു. ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല് സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള് പണം ആവശ്യപ്പെട്ടുവെന്നും പന്നൂൻ ആരോപിച്ചു. 1993ലെ ഡല്‍ഹി ബോംബ് സ്ഫോടന കേസിലെ പ്രതിയാണ് ദേവീന്ദര്‍ പാല് സിംഗ് ഭുള്ളര്‍. ഒൻപത് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 31 പേര്‍ക്ക് […]Read More
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിലാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കാണ് സസ്പെന്ഷന്. സിബിഐക്ക് നല്‍കേണ്ട പ്രോഫോമ റിപ്പോര്‍ട്ട് […]Read More
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറാത്തതിൽ വിമർശനവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതിൽ ഭയമുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയിൽ വഴി സർക്കാർ പെർഫോമ […]Read More
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ പിതാവ്. മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് വന്നപ്പോൾ കുടുംബത്തിൻറെ വാ അടക്കേണ്ടത് അത്യാവശ്യമായിരുന്നു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി കിട്ടി എന്ന് താൻ തെറ്റിദ്ധരിച്ചു എന്നും അദ്ദേഹം പറഞ്ഞു. കേസിൽ പൊലീസ് അന്വേഷണം നിർത്തി. സി.ബി.ഐ അന്വേഷണം തുടങ്ങിയില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. തന്നെ വിശ്വാസമുള്ളവരോടാണ് താൻ പോകുന്നത്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ട്. വന്നപ്പോൾ ഉറപ്പ് കൂടി. സഹായിക്കും എന്ന് വാക്ക് […]Read More
തിരുവനന്തപുരം:പെസഹ, ഈസ്റ്റർ പ്രമാണിച്ച് ബംഗളുരുവിൽ നിന്നുള്ള മലയാളികൾക്ക് നാട്ടിൽ എത്താനും മടക്ക യാത്രയ്ക്കും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കും ഞായറാഴ്ച തിരിച്ചുമാണ് അധികമായി 20 സർവീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ഡിപ്പോകളിൽ നിന്നാണ് സർവീസ്. യാത്രക്കാരുണ്ടെങ്കിൽ കണ്ണൂർ ഡിപ്പോയിൽ നിന്നും സർവീസ് നടത്തും. നിലവിൽ ബംഗളുരുവിലേക്കും തിരിച്ചും 48 വീതം സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്.ഇതിൽ ബുക്കിങ് പൂർണമായ തിനെതുടർന്നാണ് അധിക സർവീസ് ആരംഭിക്കുന്നത്. വെബ്സൈറ്റ്:www.keralartc.com.Read More
തിരുവനന്തപുരം:രാജ്യത്ത് പുരുഷൻമാരേക്കാൾ പത്തിരട്ടി വീട്ടുജോലികൾ ചെയ്യുന്നത് സ്ത്രീകളെന്ന് പഠന റിപ്പോർട്ട് .ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്.ആഗോള തലത്തിൽ ഇത് മൂന്നിരട്ടിയാണ്. സ്ത്രീകളുടെ ജീവിതം ഉന്നത നിലവാരത്തിലെന്ന് പറയുന്ന ചാനലുകളിലൂടെയടക്കം അത് പ്രചരിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് മറുപടിയാണിത്. 2019 ജനുവരി മുതൽ ഡിസംബർവരെയാണ് സർവേ നടന്നത്. 15 നും 64 നും ഇടയിൽ പ്രായമുള്ള ജോലിക്കാരായ 1,74,621 സ്ത്രീകൾ സർവേയുടെ ഭാഗമായി.അതേ സമയം ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഇത്തരം വീട്ടുജോലികൾ എടുക്കുന്നത് […]Read More
കൊല്ലം: കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശൻ്റേയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിരയുടെ നിയന്ത്രണം തെറ്റുകയും തുടർന്നുണ്ടായ തിരക്കില്‍ അച്ഛൻ്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലRead More
കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാഹുലിനേക്കാള്‍ കൂടുതല്‍ തവണ വയനാട്ടിലെത്തിയത് കാട്ടാനയാണെന്ന് സുരേന്ദ്രന് പരിഹസിച്ചു. രാഹുൽ വയനാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണ്.5 കൊല്ലം രാഹുല്‍ വയനാട്ടിൽ എന്ത് ചെയ്തു?രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണെന്നും സുരേന്ദ്രന് പറഞ്ഞു. വയനാട്ടില്‍ ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്ര നേതൃത്വം […]Read More