വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട വൈസ് ചാൻസലറുടെ നടപടിയിൽ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്കി. സസ്പെന്ഷന് പിന്‍വലിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി. സിദ്ധാര്‍ത്ഥിനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചതിനെതിരെ സിദ്ധാര്‍ത്ഥിന്റെ കുടുംബം രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും […]Read More
കൊച്ചി : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാഗിങ് പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷൻ ആണ് സ്റ്റേ ചെയ്തത്.Read More
തിരുവനന്തപുരം:സംസ്ഥാനത്ത് ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ വിതരണം ആരംഭിച്ചു. ഇവ അച്ചടിക്കുന്ന പാലക്കാട്ടെ ഐടിഐ ലിമിറ്റഡിന് കുടിശ്ശിക തുക നൽകിയതോടെയാണ് വിതരണം വേഗത്തിലായത്. ഏതാനും മാസങ്ങളായി ഇവയുടെ അച്ചടി നിർത്തി വെച്ചിരിക്കുകയായിരുന്നു. എറണാകുളത്തെ പ്രിന്റിങ് സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച ആറായിരം ആർസി ബുക്കും ഇരുപതിനായിരം ഡ്രൈവിങ് ലൈസൻസും അയച്ചു. തിങ്കളാഴ്ച മുതൽ വിതരണം വേഗത്തിലാകും. കഴിഞ്ഞ ദിവസം ധനവകുപ്പ് 8.66 കോടി രൂപ മോട്ടോർ വാഹന വകുപ്പിന് അനുവദിച്ചിരുന്നു.രണ്ടാഴ്ചയ്ക്കകം മുഴുവൻ ആർസി ബുക്കും ഡ്രൈവിങ് ലൈസൻസും […]Read More
മുംബൈ:സൊമാലിയൻ തീരത്ത് നിന്ന് പിടികൂടിയ 35 കാൽക്കൊള്ളക്കാരുമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച രാവിലെ മുംബൈയിലെത്തി. അറബിക്കടലിനും ഏദൻ ഉൾക്കടലിനുമിടയിൽ വാണിജ്യ ക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷൻ സങ്കൽപ്പിന്റെ ഭാഗമായാണ് കൊള്ളക്കാരെ പിടികൂടിയത്. 35 കൊള്ളക്കാരെയും 17 ജീവനക്കാരെയും മുംബൈ പൊലീസിന് കൈമാറിയതായി നാവികസേന അറിയിച്ചു. ചരക്കുകപ്പൽ കൊള്ളക്കാർ ആക്രമിച്ചതിനെ തുടർന്ന് ഐഎൻഎസ് കൊൽക്കത്തയുടെ നേതൃത്വത്തിൽ 15 ന് പുലർച്ചെ ആരംഭിച്ച ദൗത്യം 40 മണിക്കൂറോളം നീണ്ടു. ഐഎൻഎസ് സുഭദ്രയും ഓപ്പറേഷനിൽ പങ്കു […]Read More
ന്യൂഡൽഹി:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരൂപ യോഗിക്കാൻ കഴിയുന്ന ബഹിരാകാശ വാഹനമായ പുഷ്പകിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ലാൻഡിങ് പരീക്ഷണം രണ്ടു മാസത്തിനുള്ളിൽ നടക്കും. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നു. ഇന്ത്യൻ വ്യോമസേനയും ഐ ഐഎസ്ആർഒയും സംയുക്തമായി നടത്തിയ പരീക്ഷണപ്പറക്കൽ കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് നടന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം വേർപെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യോമസേന പുറത്ത് വിട്ടിരുന്നു. മൂന്നാം പരീക്ഷണപ്പറക്കിലിനു ശേഷം ഭ്രമണപഥത്തിൽ പോയി തിരികെയെത്തുന്ന […]Read More
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി അപകടം. തടി കയറ്റിയ ലോറി ഇടിച്ച് പൊട്ടിയ കേബിൾ വഴിയരികിൽ ഇരുചക്രവാഹനത്തിൽ ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ ദേഹത്ത് കുടുങ്ങി റോഡിലൂടെ വലിച്ചെറിയുകയായിരുന്നു. വളാലിൽ മുക്ക് സ്വദേശി സന്ധ്യ (43)ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ഭർത്താവിൻ്റെ വർക്ക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. ഇതിനിടെ തടി കയറ്റി വന്ന ലോറി സമീപത്തെ ഒരു വലിയ കേബിൾ പൊട്ടിച്ചു. ഈ കേബിൾ ഇവരുടെ ദേഹത്ത് വീഴുകയും […]Read More
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റാണ് അന്ത്യം സംഭവിച്ചത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35 വയസായിരുന്നു. രാത്രി ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേയാണ് അപകടം. കാട്ടുപന്നി സ്ഥിരമായി കൃഷി നശിപ്പിക്കുന്നതിനാല്‍ മേഖലയില്‍ നാട്ടുകാര്‍ ഇടപെട്ടാണ് വൈദ്യുത വേലി സ്ഥാപിച്ചിരുന്നത്. രാത്രി 11 മണിയ്ക്കുശേഷം ആറ്റില്‍ നിന്ന് മീന്‍ പിടിച്ച് മടങ്ങുമ്പോഴാണ് […]Read More
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള് ജയിലില്‍ നിന്ന് പുറത്തിറക്കി. അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കെജ്രിവാള് ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നടത്തിവരുന്നത്. ജലവകുപ്പുമായി […]Read More
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി.രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് . നിയമസഭ പാസാക്കിയ 4 ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്. അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരെ സംസ്ഥാനം പരാതി നൽകുമ്പോൾ സുപ്രീംകോടതിയില്‍ തന്നെ ഇതൊരു അപൂര്‍വമായ ഹര്‍ജിയാണ്. രാഷ്ട്രപതിക്ക് ഗവര്‍ണര്‍ […]Read More
തിരുവനന്തപുരം:കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ ചിലയിടങ്ങളിൽ വേനൽ മഴ ലഭിച്ചു. വെളളിയാഴ്ച മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴ പെയ്തു. കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രിയും പത്തനംതിട്ടയിൽ 39 ഡിഗ്രി സെൽഷ്യസ് താപനിലയും രേഖപ്പെടുത്തി.Read More