അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ, ഇറാൻ കീഴടങ്ങില്ലെന്നും ഏതെങ്കിലും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്നും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി . ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ ഇറാന്റെ “നിരുപാധിക കീഴടങ്ങലിന്” ട്രംപ് ആഹ്വാനം ചെയ്തതിന്റെ ഒരു ദിവസത്തിന് ശേഷം ബുധനാഴ്ച ഒരു ടെലിവിഷൻ സന്ദേശത്തിൽ, “അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധ”ത്തിനെതിരെ ടെഹ്റാൻ ഉറച്ചുനിൽക്കുമെന്ന് ഖമേനി പറഞ്ഞു. “ഇറാൻ, ഇറാൻ രാഷ്ട്രം, അതിന്റെ ചരിത്രം എന്നിവ അറിയുന്ന ബുദ്ധിമാനായ ആളുകൾ ഒരിക്കലും […]Read More
എറണാകുളം: സ്വകാര്യ പെട്രോൾ പമ്പുകളുടെ ശുചിമുറി പൊതു ജനങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്ന ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. ഇതോടെ ഉപഭോക്താക്കൾക്ക് മാത്രമേ സ്വകാര്യ പെട്രോൾ പമ്പിലെ ശുചി മുറി ഉപയോഗിക്കാനാകൂ. സ്വകാര്യ പെട്രോൾ പമ്പുകളുടെ ശുചി മുറി പൊതുജനാവശ്യത്തിനുപയോഗിക്കാമെന്ന തരത്തിൽ സ്റ്റിക്കറടക്കം പതിപ്പിച്ച നഗരസഭകളുടെയും സർക്കാരിൻ്റെയും നടപടി തടഞ്ഞാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന സ്വത്തവകാശത്തിൻ്റെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തിരുവനന്തപുരം കോർപ്പറേഷൻ, പെട്രോളിയം […]Read More
1 ശക്തമായ മഴയും വെള്ളക്കെട്ടും ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി 2 ‘കേന്ദ്രത്തിന് പിന്നിൽ ഒളിക്കുന്ന നിലപാട് അവസാനിപ്പിക്കണം തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം’ ; വിജയ 3 ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വില്പന ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30 വരെ സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 30ന് വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.Read More
അറിയിപ്പ് ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വില്പന ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30 വരെ സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 30ന് വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.Read More
തിരുവനന്തപുരം: കരമന സ്വദേശികളായവർ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ഡി.പി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്.ബി.ഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി.കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ഇന്നലെയാണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ […]Read More
പുറത്തു നിന്നെത്തിയ രാഷ്ട്രീയ പ്രവർത്തകർ 6 മണിക്കു ശേഷം മണ്ഡലം വിട്ടു പോകണം നിലമ്പൂര് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (ജൂൺ 17) വൈകിട്ട് 6 മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്, പൊതുയോഗങ്ങള് സംഘടിപ്പിക്കല്, മൈക്ക് അനൗൺസ്മെൻ്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല് എന്നിവക്ക് വിലക്കുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന് 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് […]Read More
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാന്റെ വ്യോമപരിധി പിടിച്ചടക്കി എന്ന പ്രസ്താവനയ്ക്ക് പിന്നാലെ നഗരത്തിലെ ജനങ്ങളോട് എത്രയുംവേഗം ഒഴിഞ്ഞുപോകാന് ആവശ്യപ്പെട്ട് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂര്ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല് പ്രതിരോധന സേന തിങ്കളാഴ്ച പകല് അവകാശപ്പെട്ടിരുന്നു.ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്ച്ചെയുമായി നടന്ന ആക്രമണത്തില് ഇറാന്റെ ബാലിസ്റ്റിക് മിസൈല് ലോഞ്ചറുകളില് മൂന്നിലൊന്നും പ്രതിരോധസേന തകര്ത്തതായി ഇസ്രയേല് അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്, അധികം വൈകാതെ ടെഹ്റാനുമേല് ഇസ്രയേല് […]Read More
ഇൻ്റർവ്യൂ മാറ്റി വച്ചുതിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് ട്രോളി അറ്റൻഡർമാരെ നിയമിക്കുന്നതിന് ജൂൺ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇൻ്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.Read More
ആലപ്പുഴ:ഹിന്ദി റിയാലിറ്റി ഷോയിലൂടെ താരമായ കുട്ടിഗായകൻ ആവിർഭവ് ഗുജറാത്തി സിനിമയിലെ നായകൻ.സോണി ടി വി യിലെ സൂപ്പർ സ്റ്റാർ സിങ്ങർ ത്രീയിലൂടെ രാജ്യത്തെ സംഗീതപ്രണയികളുടെ ഹൃദയം കവർന്ന താരമാണ്. കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ‘ ഛലോ ജവാബ് ‘ എന്ന ചിത്രത്തിൽ ഗുജറാത്തിലെ മുൻ നിരതാരങ്ങളായ നിസർഗ് ത്രിവേദി, വിശാൽ വൈശ്യ, ഹിരൺ പട്ടേൽ, ദീപ ത്രിവേദി, ഗൗരവ് എന്നിവരുമുണ്ട്. ഹം സിനിമ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകൻ മലയാളി ഗംഗപ്രസാദാണ്. 90 ശതമാനവും ചിത്രീകരിച്ചത് […]Read More
ന്യൂഡൽഹി:മണിപ്പൂരിൽ മുന്നൂറിലേറെ വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തു.പൊലീസ്, സിഎപിഎഫ്, സൈന്യം എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. 151 എസ്എൽആർ റൈഫിളുകൾ, 65 ഇൻസാസ് റൈഫിളുകൾ, മറ്റ് 73 റൈഫിളുകൾ,അഞ്ച് കാർബൈൻ തോക്കുകൾ,രണ്ട് എം പി 5 തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായി ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, കാക്ചിങ്ങ്, തൗബൽ എന്നീ ജില്ലകളിലായിരുന്നു പരിശോധന.Read More