ഒരുകാലത്ത് പ്രധാന സഖ്യകക്ഷിയും ദാതാവുമായിരുന്ന ഇലോൺ മസ്കുമായുള്ള ബന്ധം അവസാനിച്ചിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച സമ്മതിച്ചു. അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭരണകൂടത്തിന്റെ വൻ നികുതി ഇളവുകളും ചെലവ് ബില്ലും പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് ടെക് മുതലാളി സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “അദ്ദേഹം അങ്ങനെ ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം അനുഭവിക്കേണ്ടിവരും,” ട്രംപ് കൂട്ടിച്ചേർത്തു, എന്നാൽ ആ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് […]Read More
നിലമ്പൂരിന് സമീപം വഴിക്കടവിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന് മരിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. കാട്ടുപന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു. പ്രദേശത്തെ നായാട്ട് സംഘത്തിൽ പ്രധാനിയായ വിനേഷ് നേരത്തെയും ഇത്തരത്തിൽ പന്നിയെ പിടികൂടാൻ കെണിവച്ചിട്ടുണ്ട്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വിനേഷിലേക്കെത്തിയത്. സ്ഥലമുടമയുമായി സംഘത്തിൻ് ബന്ധമൊന്നുമില്ലെന്നാണ് വിവരം. മലപ്പുറം […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്പോർട്സ് ക്വാട്ടയില്‍ 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളില്‍ 494 സീറ്റുകള്‍ കൂടിയുണ്ട്. ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 അപേക്ഷകര്‍ കൂടി ശേഷിക്കുന്നുണ്ട്. ഒന്‍പതിന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്ട്മെന്റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം […]Read More
ന്യൂഡൽഹി:കാനഡയിൽ ചേരുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡ പ്രധാമന്ത്രി മാർക്ക് കാർണി ക്ഷണിച്ചു. ജൂൺ 15 മുതൽ 17 വരെ കാനഡയിലെ കനനാസ് കിസിലാണ് ജി-7. ഇന്ത്യ അംഗമല്ലെങ്കിലും ക്ഷണിച്ചിട്ടുണ്ട്.അമേരിക്ക, ജർമനി, ബ്രിട്ടൺ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി-7. ഖാലിസ്ഥാൻ പ്രശ്നത്തിൽ കാനഡയുമായി നയതന്ത്രബന്ധം ഉലഞ്ഞ സാഹചര്യത്തിൽ ഇക്കുറി ക്ഷണം ലഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.Read More
ചെന്നൈ:രാജ്യസഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവായ കമൽ ഹാസൻ നാമനിർദ്ദേശപത്രിക നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ആറ് സീറ്റുകളിലാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. കമലിന്റെ ഉൾപ്പെടെ നാല് സീറ്റിൽ ഡിഎംകെ സഖ്യത്തിന് സ്ഥാനാർഥികളെ വിജയിപ്പിക്കാനാകും.എഐഡിഎംകെയ്ക്ക് രണ്ട് സീറ്റ് ലഭിക്കും. ഡിഎംകെ, എഐഎഡിഎംകെ സ്ഥാനാർഥികളും നാമനിർദ്ദേശ പത്രിക നൽകി. ജൂൺ 19 നാണ് വോട്ടെടുപ്പ്.Read More
ശ്രീനഗർ:കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച വിഷയം പ്രധാമന്ത്രി നരേന്ദ്ര മോദിയുമാത്ത് കത്രയിൽ പൊതുവേദി പങ്കിടവെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിഷയം അവതരിപ്പിച്ചു. മനോജ് സിൻഹയെ സഹമന്ത്രിയിൽ നിന്ന് ഗവർണറായി സ്ഥാനകയറ്റം നൽകിയപ്പോൾതന്നെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേന്ദ്ര ഭരണപ്രദേശത്തേക്ക് തരം താഴ്ത്തിയതായി ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.Read More
കൊച്ചി: പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു. ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്റേതാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. ഓഡിയോ സന്ദേശം പുറത്തുവന്നിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ലെന്ന് സാന്ദ്ര റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് താങ്കള്‍ വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെന്നി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. […]Read More
പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ കോഴിക്കോട് : താമരശ്ശേരിക്ക് സമീപം വിഷക്കൂൺ പാകം ചെയ്ത കഴിച്ച അയൽവാസികളായ രണ്ട് കുടുംബത്തിലെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു. പൂനൂർ സ്വദേശിയായ അബൂബക്കർ, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൽ എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം. വീടിനു സമീപത്തെ പറമ്പിൽ നിന്നാണ് കൂൺ ലഭിച്ചത്. ഇത് പിഴുതെടുത്ത് കറി വച്ച് ഉപയോഗിക്കുകയായിരുന്നു. കൂൺ കഴിച്ച ആറു പേർക്കും ദേഹാസ്വസ്ഥ്യവും […]Read More
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാല മായ ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ താഴ്വരയെ ഇന്ത്യൻ റെയിൽവെയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള ലൈനിലെ (272 കി.മി.) എൻജിനിയറിങ് വിസ്മയം ശരിക്കും ലോകത്തെ തന്നെ വിസ്മയിപ്പിക്കും. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ ചെനാബ് പാലവും അന്‍ജിപാലവും എഞ്ചിനീയറിങ്ങിന്റെ വിസ്മയങ്ങളാണ്. […]Read More
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായി അറിയപ്പെടുന്ന തെന്നല ബാലകൃഷ്ണപിള്ള ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയത്. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സൗമ്യനും മിതഭാഷിയും കളങ്കമേല്ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ അദ്ദേഹം മികച്ച […]Read More