കരാക്കസ്: വെനസ്വേലയിൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി തുടർച്ചയായി രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ബുധനാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പങ്ങളിൽ തലസ്ഥാനമായ കരാക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ 125 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം ആദ്യത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരത്തുള്ള മൊറോൺ മേഖലയ്ക്ക് പടിഞ്ഞാറ്, കരാക്കസിൽ നിന്ന് 168 […]Read More
കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ കവാടത്തിന് സമീപത്തുനിന്ന് അര കിലോമീറ്ററോളം റെയിൽപ്പാളം മോഷണം പോയി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള, പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത മേഖലയിൽ നിന്നാണ് വൻ തുക വിലമതിക്കുന്ന ഉരുക്കു പാളങ്ങൾ മുറിച്ചു കടത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടത്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ റെയിൽവേ ലൈനാണ് കാണാതായത്. മുൻപ് വെള്ളൂർ എച്ച്.എൻ.എല്ലിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ […]Read More
BY: TNN HEALTH DESK പ്രാരംഭഘട്ട പാർക്കിൻസൺസ് രോഗബാധിതർ ക്രമമായി മിതമായതോ കഠിനമായതോ ആയ എയറോബിക് വ്യായാമങ്ങളിൽ (aerobic exercise) ഏർപ്പെടുന്നത് അവരുടെ ശാരീരികക്ഷമത നിലനിർത്താൻ സഹായിക്കുമെന്ന് പുതിയ പഠനം. വ്യായാമം ചെയ്യുന്നവരും ചെയ്യാത്തവരുമായ പാർക്കിൻസൺസ് രോഗികളെയും പൂർണ്ണ ആരോഗ്യവാന്മാരായ വ്യക്തികളെയും ഉൾപ്പെടുത്തി നടത്തിയ താരതമ്യ പഠനത്തിലാണ് (cross-sectional study) ഈ കണ്ടെത്തൽ. പഠനത്തിനായി 70 കുറഞ്ഞ അളവിൽ വ്യായാമം ചെയ്യുന്ന പാർക്കിൻസൺസ് രോഗികളെയും, 35 ഉയർന്ന അളവിൽ വ്യായാമം ചെയ്യുന്ന പാർക്കിൻസൺസ് രോഗികളെയും, കൂടാതെ 35 […]Read More
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കി. ഭരണഘടനാവിരുദ്ധമായാണ് സത്യപ്രതിജ്ഞ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച്, നാലാഴ്ചയ്ക്കകം ഇവർ ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദേശിച്ചു. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് കൃത്യമായ ഫോർമാറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ദൈവനാമത്തിലോ അല്ലെങ്കിൽ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പകരം, അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, […]Read More
ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാജ്യം നൽകിയ ആദരവായ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. ചൊവ്വാഴ്ച (ജൂൺ 23) വൈകുന്നേരം രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം കൈപ്പറ്റിയത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ പ്രമുഖർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സിനിമയ്ക്കും കലയ്ക്കും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ […]Read More
വാഷിംഗ്ടൺ: അമിതവണ്ണവും (Obesity) അമിതഭാരവും നിയന്ത്രിക്കുന്നതിനുള്ള ആധുനിക ചികിത്സയിൽ സെമാഗ്ലൂട്ടൈഡ്, ടിർസെപാറ്റൈഡ് എന്നീ മരുന്നുകളെ ഒന്നാം നിര തിരഞ്ഞെടുപ്പുകളായി ശുപാർശ ചെയ്ത് അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് (ACP). വെഗോവി (Wegovy), ഓസെംപിക് (Ozempic) എന്നീ പേരുകളിൽ അറിയപ്പെടുന്ന സെമാഗ്ലൂട്ടൈഡും, സെപ്ബൗണ്ട് (Zepbound), മൗഞ്ചാരോ (Mounjaro) എന്നീ പേരുകളിലുള്ള ടിർസെപാറ്റൈഡുമാണ് നിലവിൽ ലഭ്യമായതിൽ ഏറ്റവും ഫലപ്രദമായ മരുന്നുകളെന്ന് എ.സി.പി പുറത്തിറക്കിയ പുതിയ ക്ലിനിക്കൽ ഗൈഡ്ലൈനിൽ വ്യക്തമാക്കുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അമിതവണ്ണത്തിനുള്ള മരുന്നുകളെ എ.സി.പി റാങ്ക് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാദേശിക മാധ്യമപ്രവർത്തകരുടെ ദീർഘനാളത്തെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രാദേശിക മാധ്യമപ്രവർത്തകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നതടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള (IFWJ) സംസ്ഥാന ഭാരവാഹികൾ സമർപ്പിച്ച നിവേദനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ വികസന പ്രക്രിയയിലും, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ ആരോഗ്യകരമായ വളർച്ചയിലും പ്രാദേശിക മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭരണ-പ്രതിപക്ഷ […]Read More
ന്യൂഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനം നീങ്ങിയതോടെ ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ വീണ്ടും ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ തിരിച്ചെത്തിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ശുപാർശയെത്തുടർന്ന് നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ടെലഗ്രാമിന് കേന്ദ്ര സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്. ജൂൺ 16 മുതൽ ജൂൺ 22 വരെയായിരുന്നു ഇന്ത്യയിൽ ടെലഗ്രാമിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി […]Read More
