വാഷിങ്ടൺ: യുഎസിലെ ഡോണൾഡ് ട്രംപ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്ന് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് പടിയിറങ്ങി. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്നും അറിയിച്ചാണ് മസ്കിന്റെ മടക്കം. ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്. ‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. […]Read More
വെള്ളിയാഴ്ച കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ തീവണ്ടി ചൂളം വിളിച്ചെത്തും. ചെനാബ് നദിക്ക് മുകളില്‍ നിര്‍മിച്ച ലോകത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നത്. ശ്രീനഗറിനും കത്രയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സർവീസുകൾ […]Read More
വാഹനാപകടത്തില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ച ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിന് കൈയിന് പരിക്കേറ്റതായാണ് വിവരം. അമ്മയ്ക്ക് ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പാറക്കോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശിയായ ഡ്രൈവറും സഹോദരനുമാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ […]Read More
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സംഭവികാസങ്ങളും ചർച്ച ചെയ്യാൻ പാർമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.പ്രത്യേക സമ്മേളനമില്ലെന്നും ജൂലൈ 21 മുതൽ ആഗസ്റ്റ് 12 വരെ വർഷ കാല സമ്മേളനം ചേരുമെന്നും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജൂ അറിയിച്ചു. പഹൽഗാം വിഷയത്തിൽ പാർലമെന്റിനെ അഭിമുഖീകരിക്കാൻ സർക്കാർ ഭയക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. ഭീകരതയ്ക്കെതിരായ നിലപാട് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിൽ പങ്കാളിയായി പ്രതിപക്ഷം ഉത്തരവാദിത്വം നിറവേറ്റിയെന്നും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്ത് […]Read More
മനാമ:മിനായിൽ തീർഥാടകരുടെ രാപാർപ്പോടെ ഈ വർഷത്തെ ഹജ്ജിന് തുടക്കം. 160 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകർ വ്യാഴാഴ്ച അറഫ മൈതാനിയിൽ സംഗമിക്കും. ബുധനാഴ്ച പകലോടെ മുഴുവൻ തീർഥാടകരും മിനായിൽ എത്തി. ഇവിടെ നിന്ന് സുബ്ഹി നമസ്കാരത്തിനു ശേഷം വ്യാഴാഴ്ച പുലർച്ചെ അറഫ സംഗമത്തിനായി നീങ്ങും. മലയാളികളടക്കം ഇന്ത്യയിൽ നിന്നെത്തിയ 1, 22,422 തീർഥാടകരെ ബുധനാഴ്ച രാവിലെ മിനായിൽ എത്തിച്ചതായി ഹജ്ജ് മിഷൻ അറിയിച്ചു. വെള്ളിയാഴ്ച ഗൾഫിൽ ബലി പെരുന്നാളാണ്.Read More
ന്യൂഡൽഹി:ബംഗളൂരുവിലെ ദുരന്തത്തിന് കാരണം ആസൂത്രണത്തിലെ പാളിച്ചയാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി.വളരെ ദൗർഭാഗ്യകരമായ സംഭവമാണിത്. ക്രിക്കറ്റ് താരങ്ങളോട് ആളുകൾക്ക് അത്രയും സ്നേഹമാണ്.ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും നടത്തേണ്ടതാണ്. ഐപിഎല്ലിന്റെ മനോഹരമായ പതിപ്പാണ് ദുരന്തത്തിൽ അവസാനിച്ചത്. സംഘാടകർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല – ബിസിസിഐ സെക്രട്ടറി ദേവജിത് സയ്കിയ പറഞ്ഞു. ഇത് ബിസിസിഐ സംഘടിപ്പിച്ച പരിപാടിയല്ല. സ്റ്റേഡിയത്തിനകത്തെ ആഘോഷം നിർത്തിവയ്ക്കാൻ ബംഗളൂരു ടീം മാനേജ്മെന്റിനോട് ആ വശ്യപ്പെടുകയായിരുന്നു – ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.Read More
ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില്‍ നിന്നാരംഭിച്ചു: രമേശ് ചെന്നിത്തല പൂക്കോട്ടുംപാടം: കേരളത്തിലെ ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില്‍ നിന്നാരംഭിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ. രൂക്ഷമായ വിലക്കയറ്റവും, തൊഴിലില്ലായ്മയും, വികസന സ്തംഭനവുംം ഉള്‍പ്പെടെ പാഴായി പോയ ഒമ്പത് വര്‍ഷങ്ങളാണ് കഴിഞ്ഞ് പോയതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ അമരമ്പലം പഞ്ചായത്തിലെ പ്രചരണ പരിപാടിയുടെ സമാപനം ടി.കെ കോളനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്ന ഭരണമാണ് സംസ്ഥാനത്തുള്ളത്. […]Read More
ശബരിമല പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശക്തമായ മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഭഗവാനെ വണങ്ങാൻ കാത്ത് നിന്നത്. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നാളെയാണ് (05.06.2025, ഇടവ മാസത്തിലെ അത്തം നക്ഷത്രം) പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ജൂൺ 5 ന് രാത്രി 10 […]Read More
ബംഗളൂരുവിൽ RCB ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും. 20ൽ അധികം പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് സൂചന. കൂടാതെ രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചു. ആറു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് സ്വീകരണമൊരുക്കുന്ന ചടങ്ങിലാണ് വലിയ അപകടം ഉണ്ടായത്. താരങ്ങളെ കാണാനായി ചിന്നസ്വാമി […]Read More
ന്യൂഡൽഹി: ആംആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞു. ബിജെപിയുമായി കോൺഗ്രസിന് “രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാർ” ഉണ്ടെന്ന് പാർട്ടി ആരോപിച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ സംഘം രൂപീകരിച്ചതെന്നും ആംആദ്മി പാർട്ടി പ്രസ്താവനയിൽ അവകാശപ്പെട്ടു. യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് എഎപി നേതാവ് അനുരാഗ് ധണ്ട പറഞ്ഞു. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് മോദി […]Read More