മഹാരാഷ്ട്ര:കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ഒറ്റ ദിവസം കടുവ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയിലെ ചിച്ച്പള്ളി റേഞ്ചിലാണ് സംഭവം. ഈ മാസം ചന്ദ്രാപൂരിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ചൊവ്വാഴ്ച രാവിലെ ഭർത്താവിനും മറ്റുള്ളവർക്കുമൊപ്പം മുള ശേഖരിക്കാൻ കാട്ടിൽ പോയ മുൽ താലൂക്കിലെ ചിറോളി ഗ്രാമത്തിലെ നന്ദ സഞ്ജയ് മകൽവാർ (45)ആണ് ആദ്യം കടുവയ്ക്കിരയായത്.ഉച്ചയ്ക്ക് പശുവിനെ മേയ്ക്കാൻ പോയ സുരേഷ് സോപാങ്കറും (52) കൊല്ലപ്പെട്ടു. ഈ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.ഇതിനായി തീരദേശ ജില്ലകളിൽ കൺട്രോൾ റൂം തുറക്കും. നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 19 സ്വകാര്യബോട്ടുകൂടി വാടകയ്ക്ക് എടുക്കും. വിഴിഞ്ഞം,വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മറൈൻ ആംബുലൻസ് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.Read More
മെയ് 9-10 തീയതികളിൽ റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ തങ്ങളുടെ സൈന്യം അശ്രദ്ധയിൽ അകപ്പെട്ടുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10 ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നിരുന്നാലും, പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ദീർഘദൂര […]Read More
കൊച്ചി തീരത്തുണ്ടായ കപ്പലപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേരള സർക്കാർ. വലിയ പാരിസ്ഥിതിക ഭീഷണിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തി. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് ലൈബീരിയൻ ചരക്കുകപ്പൽ ‘എം എസ് സി എൽസ-3’ അപകടത്തിൽപ്പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. മിക്ക കണ്ടെയ്നറുകളും തകർന്ന നിലയിലായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കണ്ടെയ്നറുകൾ കരക്കടിഞ്ഞതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.Read More
ഒരാഴ്ചത്തെ പേമാരിക്കൊടുവിൽ മാനം തെളിയുമെന്ന പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് മുതൽ മഴ കുറയുമെന്നും എന്നാല്‍ പലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ. ഗോപാൽ ഇ ടിവി ഭാരതിനോട് പറഞ്ഞു. ശനിയാഴ്ച (മെയ് 31) കേരളത്തിൽ മുഴുവൻ യെല്ലോ അലർട്ട് മാത്രമാണ് ഉള്ളത്. ജൂൺ ഒന്നുമുതൽ കണ്ണൂർ, കാസർകോട് ഒഴികെ ഒരിടത്തും മഴ മുന്നറിയിപ്പ് ഇല്ല. ജൂൺ ഒന്നിന് കാസർകോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലെർട്ട് മുന്നറിയിപ്പുണ്ട്. […]Read More
ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവാർ ഇസ്രായേൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മെയ് 28 ന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മരിച്ച ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിൻവാർ. ഇസ്രായേലി ഇന്റലിജൻസ് ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ ഒരാളായി മുഹമ്മദ് സിൻവാറെ കണക്കാക്കിയിരുന്നു. കഴിഞ്ഞ വർഷം ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ സഹോദരൻ യഹ്യ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുഹമ്മദ് സിൻവാർ തീവ്രവാദ ഗ്രൂപ്പിനുള്ളിൽ പ്രശസ്തിയിലേക്ക് ഉയർന്നത്. 2024 […]Read More
*ഒന്നാം സമ്മാനം 12 കോടി D – 8096 ഏജൻസി വിറ്റ V D 204266 നമ്പർ ടിക്കറ്റിന്. ഇത്തവണത്തെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. VD 204266 നമ്പർ ടിക്കറ്റുടമയ്ക്ക് 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിയ്ക്കുന്നത്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ബാക്കി അഞ്ചു പരമ്പരകളിൽ നിന്നുമായി അഞ്ചു ഭാഗ്യവാൻമാർക്കും ലഭിക്കും. ആകെ 45 ലക്ഷം ടിക്കറ്റുകൾ വിൽപ്പനക്കെത്തിയതിൽ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് […]Read More
കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ഈ വിഷയത്തില്‍ ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം. ഡോ. ഒലോഫ് ലൈഡൻ (മുൻ പ്രൊഫെസർ, വേൾഡ് മറീടൈം […]Read More
2024-25 സാമ്പത്തിക വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജൂലൈ 31ൽ നിന്ന് സെപ്തംബർ 15 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ച ആദായനികുതി റിട്ടേൺ ഫോമുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് തീരുമാനം കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റികളും ആദായനികുതി വകുപ്പ് ഇതുവരെ നൽകിയിട്ടില്ലRead More
വാതിൽപ്പടി വിതരണം ഊർജ്ജിതം: മന്ത്രി ജി.ആർ. അനിൽഗതാഗത കരാറുകാരുടെ സമരം അവസാനിച്ചുവെങ്കിലും കാലവർഷം കാരണം റേഷൻ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിലെ വാതിൽപ്പടി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചെങ്കിലും ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നിലവിൽ 65 ശതമാനം പൂർത്തിയായിട്ടുണ്ട്. പൊതുവിതരണ കമ്മിഷണറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടമായി മന്ത്രി നടത്തിയ അവലോകനയോഗത്തിൽ ഇക്കാര്യം സ്ഥിതീകരിച്ചു.മെയ് മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ […]Read More