തിരുവനന്തപുരം:ഓപ്പറേഷൻ സിന്ദൂരിലെ സായുധ സേനയുടെ മികച്ച പ്രകടനത്തെ അനുസ്മരിക്കാൻ വിമുക്ത ഭടൻമാരുടെ സംഘടനയായ സാപ്റ്റ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുംമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. പാങ്ങോട് സൈനികകേന്ദ്രത്തിലെ ഗർവാൾ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസർ കേണൽ ദൽജിത് ധില്ലൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സാപ്റ്റ പ്രസിഡന്റ് സുബേദാർ മേജർ കെ എസ് അശോക് കുമാർ,സെക്രട്ടറി പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 മുൻസൈനികർ 40 ബൈക്കിലായി റാലിയിൽ പങ്കെടുത്തു.Read More
അനാവശ്യ സംസാരം വേണ്ട’; എന്ഡിഎ നേതാക്കള്ക്ക് കര്ശന നിര്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യപ്രസ്താവനകള് നടത്തുമ്പോള് നേതാക്കള് ജാഗ്രത പാലിക്കണമെന്ന് നിര്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ഡിഎ മുഖ്യമന്ത്രിമാരുടേയും ഉപമുഖ്യമന്ത്രിമാരുടേയും യോഗത്തിലാണ് നരേന്ദ്ര മോദി ഇത്തരമൊരു നിര്ദേശം മുന്നോട്ട് വച്ചത്. നേതാക്കള് നടത്തുന്ന പല പ്രസ്താവനകളിലും അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് സൂചന. പരസ്യമായി പ്രസ്താവന നടത്തുമ്പോള് എന്തും എവിടെയും പറയാമെന്ന സ്ഥിതിയുണ്ടാകരുതെന്നാണ് പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടത്.എന്തും എവിടെയും പറയുന്ന രീതി ഒഴിവാക്കണം. ആശയവിനിമയത്തില് അച്ചടക്കം വേണമെന്നും അദ്ദേഹം നേതാക്കളോട് […]Read More
2025 മെയ് 24-ന് ഏകദേശം 13:25 മണിക്ക്, വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രാമധ്യേ, കണ്ടെയ്നർ കപ്പൽ MSC ELSA 3 മറിഞ്ഞ് അറബിക്കടലിൽ മുങ്ങി. ആകെ 643 കണ്ടെയ്നറുകൾ കപ്പലിലുണ്ടായിരുന്നു, അതിൽ 73 എണ്ണം ശൂന്യമായിരുന്നു, 13 എണ്ണം അപകടകരവും അപകടകരവുമായ വസ്തുക്കൾ വഹിക്കുന്നു, അതിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടുന്നു; വെള്ളവുമായി അക്രമാസക്തമായി പ്രതിപ്രവർത്തിച്ച് വളരെ കത്തുന്ന അസറ്റിലീൻ വാതകം പുറത്തുവിടുന്ന ഒരു രാസവസ്തുവാണിത്. സംഭവസമയത്ത് കപ്പലിലുള്ള എല്ലാ സാധനങ്ങൾക്കും തീരുവ അടയ്ക്കാത്തതായിരുന്നു, കൂടാതെ അത്തരം […]Read More
തിരുവനന്തപുരം:കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേടാൻ ഓൺലൈൻ മുഖേന 26 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി തത്തുല്യം.പ്രവേശന പരീക്ഷയുണ്ടാകും.അപേക്ഷകൾ https://admissions.keralauniversity.ac.in വഴി സമർപ്പിക്കാം. ഫീസ് എസ് സി /എസ്ടി 600 രൂപ. മറ്റുള്ളവർ 1200 രൂപ. വിവരങ്ങൾക്ക്: 04712308328, 9188524612.Read More
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ്റെ സഹോദര സ്ഥാപനമായവേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ 20 ഗോത്രവർഗ യുവതീയുവാക്കളുടെ മംഗല്യവേദിയായി. പത്തനംതിട്ട കോട്ടയം ജില്ലകളിലെ വനങ്ങളിൽ താമസിക്കുന്ന 20 സഹോദരങ്ങളുടെ വിവാഹമാണു സ്നേഹാശ്രമത്തിൻ്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. സംസ്ഥാനക്ഷീരവികസനവകുപ്പ് മന്തി ജെ. ചിഞ്ചുറാണിയും ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷാഹിദാകമാലും വിവാഹചടങ്ങുകളുടെ മുഖ്യകാർമ്മികത്വം വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., ജി.എസ്.ജയലാൽ എം.എൽ.എ., ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ.ശ്രീകുമാർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ശാന്തിനി , ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് അംഗം സരിതാപ്രതാപ്, […]Read More
സംഘാടകർക്ക് എതിരെ ഗുരുതര ആരോപണമുയർത്തി തെലങ്കാന ആഥിത്യമരുളുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്നും മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. ധാർമികവും വ്യക്തിപരവുമായ പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് അവർ ആദ്യം പ്രതികരിച്ചതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ 24 കാരിയായ മില്ല ഗുരുതര ആരോപണങ്ങളാണുയർത്തിയത്. പരിപാടിയുടെ പ്രായോജകർ സമ്പന്നരും മധ്യവയസ്കരുമായ പുരുഷൻമാരോട് ഇടപഴകാൻ സംഘാടകർ നിർബന്ധിച്ചെന്നും വിനോദ പരിപാടികളിലും മറ്റും വിശ്രമിക്കാൻ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും മില്ല പറഞ്ഞു. പരിപാടിയുടെ സംഘാടകർ ഭൂതകാലത്തിൽപെട്ടു പോയവരാണെന്നും താൻ ഒരു അഭിസാരികയാണോ […]Read More
മുംബൈ:ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. ജൂണിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇരുപത്തഞ്ചുകാരൻ നയിക്കും. വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. പതിനെട്ടാംഗ ടീമിൽ മലയാളി താരം കരൂൺ നായരും ഉൾപ്പെട്ടു.എട്ട് വർഷത്തിനു ശേഷമാണ് കരുൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നതു്. ബി സായ് സുദർശനും അർഷ്ദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ. പേസർ മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല. രോഹിത് ശർമ, വിരാട് കോഹ്ലി, ആർ അശ്വിൻ എന്നിവർ വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണ് […]Read More
നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്സുനിൽദത്ത് സുകുമാരന് ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനുംഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ […]Read More
കേരളത്തില് നിന്നും ജര്മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്ക്ക ട്രിപ്പിള് വിന് കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയില് നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്മെന്റ് ഓഫീസര്മാരായ ക്രിസ്റ്റിയാനെ മരിയ സോമ്മിയ, ക്ലൗഡിയ നാപ്പെ, ടാൻജാ ബാർബറ വില്ലിംഗർ, ജാനി സിറ്റോറസ്, ഡാനിയേല കാമ്പ്ഫ് എന്നിവരും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷന് പ്രതിനിധികളുമായും […]Read More
പത്തനംത്തിട്ട: പുരോഗമന കലാ സാഹിത്യ സംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ.ഷാജി N കരുൺ അനുസ്മരണം സംവിധായകനും എഴുത്തുകാരനുമായ ശ്രീ. സുനിൽദത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. CPIM ജില്ലാ കമ്മറ്റി അംഗം സ. P C സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണവും, സ. N വിനോജ് നാരായണൻ(സംവിധായകൻ ) മുഖ്യ പ്രഭാഷണവുംനിർവഹിച്ചു. മികച്ച സംവിധായകനുള്ള( ചിത്രം -സ്വാമി) സത്യ ചിത്തറേ അവാർഡ് ലഭിച്ച ശ്രീ. സുനിൽ ദത്തിനെ ചടങ്ങിൽ ആദരിച്ചു. സ. PB അഭിലാഷിന്റെ അധ്യക്ഷതയിൽ […]Read More