BY:TS Tvm കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം വിറങ്ങലിപ്പിച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല മേഖലകളിൽ യുഡിഎഫിന് വൻ മുന്നേറ്റം. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ദുരന്തബാധിത മേഖലകളിലെ മൂന്ന് ബൂത്തുകളിലും യുഡിഎഫ് മികച്ച വിജയം നേടി. പുനരധിവാസ പ്രവർത്തനങ്ങളും ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായ മണ്ഡലത്തിൽ എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ വോട്ടർമാർ തള്ളി. ടി. സിദ്ദിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന് […]Read More
By Deepu Mananthavadi വയനാട്: ‘ ധാത്ര്യാരിഷ്ടം’ എന്ന പേരിൽ വിൽക്കുന്ന ലഹരി കലർന്ന അരിഷ്ടം കഴിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് വയനാട്ടിൽ വ്യാപക പ്രതിഷേധം. കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം പോലീസ് അടപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ 7-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായ മദ്യപാനത്തിനൊപ്പം ഈ അരിഷ്ടം കുടിച്ചതിലൂടെ […]Read More
കല്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചതും അനുവദിച്ചതുമായ തുകയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (SDRF) നിന്ന് 102.59 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഇതിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്. പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് 43.56 കോടി രൂപയാണ് ചെലവായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി […]Read More
കല്പറ്റ: വിനോദയാത്രയ്ക്കിടെ വയനാട്ടിലെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്നാന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു […]Read More
വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശം നടുക്കത്തിൽ. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതി കോളനിയിലെ കേശവൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരിയുടെ മകൻ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ജ്യോതിഷ് കേശവനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കോളനി നിവാസികൾ മൊഴി നൽകി. കുടുംബപരമായ തർക്കമാണോ അതോ ലഹരിയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അന്വേഷണം പുരോഗമിക്കുന്നു ലഹരി ഉപയോഗത്തെത്തുടർന്നുണ്ടാകുന്ന അതിക്രമങ്ങൾ കോളനി […]Read More
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. വണ്ടിക്കടവിൽ സ്ഥാപിച്ച കൂട്ടിൽ പുലർച്ചെ ഒന്നരയോടെയാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 20-ന് ദേവർഗദ്ദ ചെത്തിമറ്റം സ്വദേശി മാരനെ (70) കൊലപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പിടികൂടിയത് 14 വയസുള്ള ആൺകടുവയെയാണെന്നും ഇതിനെ സുരക്ഷിതമായി ബത്തേരി കുപ്പാടിയിലെ വനംവകുപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണം നടന്നത് വനത്തിനുള്ളിൽ ഡിസംബർ 20-ന് വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് മാരൻ കടുവയുടെ ആക്രമണത്തിന് […]Read More
കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വായുവില്‍ കൂടി പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ […]Read More
വയനാട്: കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. […]Read More
തിരുവനന്തപുരം:മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. 15 ദിവസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കും.ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോ ഗ്രാഫിക്കൽ, ജിയോളജിക്കൽ,ഹൈഡ്രോളജിക്കൽ സർവേയും മണ്ണു പരിശോധനയും പൂർത്തിയായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്.Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(തിങ്കൾ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ കോട്ടയം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ രണ്ട് താലൂക്കുകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലാണ് അവധി. അങ്കണവാടി, ട്യൂഷന് സെന്ററുകള്‍, പ്രൊഫഷണൽ കോളജുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ലRead More
